Special Report

'അവന്റെ 11 വര്‍ഷം പോയി; കുറ്റം ചെയ്യാതെ ഇനിയാരും ശിക്ഷിക്കപ്പെടരുത്';സക്കരിയയുടെ മോചനത്തിനായി ഉമ്മ സുപ്രീംകോടതിയിലേക്ക്

യുഎപിഎ ചുമത്തപ്പെട്ട് 11 വര്‍ഷമായിട്ട് ബംഗലൂരു പരപ്പന അഗ്രഹാര ജയിലില്‍ വിചാരണ തടവുകാരനായി കഴിയുന്ന പരപ്പനങ്ങാടി സ്വദേശി സക്കരിയയുടെ മോചനത്തിനായി ഉമ്മ ബിയ്യുമ്മ സുപ്രീംകോടതിയിലേക്ക്. നിരപരാധിയായ മകന് നീതി നിഷേധിക്കുകയാണെന്ന് കാണിച്ച് ബുധനാഴ്ച സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കും. 2008 ജുലൈ 25 ന് നടന്ന ബംഗലൂരു സ്‌ഫോടനക്കേസിലെ എട്ടാം പ്രതിയാണ് സക്കരിയ.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

മനുഷ്യത്വ വിരുദ്ധമായ യുഎപിഎ എന്ന നിയമം തന്നെ ഇല്ലാതാക്കണമെന്നാണ് ആവശ്യപ്പെടുന്നതെന്ന് സക്കരിയയുടെ ബന്ധുവും ഫ്രീ സക്കറിയ ആക്ഷന്‍ ഫോറം കണ്‍വീനറുമായ സമീര്‍ ദ ക്യുവിനോട് പറഞ്ഞു.

സക്കറിയയുടെ മോചനം എന്നത് പോലെ ഇത്തരമൊരു നിയമം തന്നെ ഇല്ലാതാകണമെന്ന് ഉദ്ദേശിച്ചാണ് ഉമ്മ സുപ്രീംകോടതിയില്‍ പോകുന്നത്. നിരപരാധിയായിട്ടും അവന്റെ 11 വര്‍ഷം ജയിലില്‍ പോയി. ഇനി മറ്റാര്‍ക്കും യുഎപിഎ കാരണം ഈ ഗതി വരരുത്. കുറ്റം ചെയ്യാതെ ശിക്ഷിക്കപ്പെടരുത്.
സമീര്‍

ബോംബുണ്ടാക്കാനാവശ്യമായ ടൈമറും മൈക്രോ ചിപ്പും നിര്‍മ്മിച്ചു നല്‍കിയെന്നതാണ് സക്കരിയയില്‍ ചുമത്തിയിരിക്കുന്ന കുറ്റം. അറസ്റ്റ് ചെയ്യപ്പെടുമ്പോള്‍ 19 വയസ്സായിരുന്നു സക്കരിയയ്ക്ക്. ഉമ്മ ബിയ്യുമ്മ ആറ് മാസം മുമ്പ് പക്ഷാഘാതം വന്ന് കിടപ്പിലാണ്.

യുഎപിഎ ചുമത്തപ്പെട്ടത് കാരണമാണ് ജാമ്യം പോലും നിഷേധിക്കപ്പെടുന്നത്. സക്കറിയ അറസ്റ്റ് ചെയ്യപ്പെട്ട് നാല് വര്‍ഷത്തിന് ശേഷമാണ് ഫ്രീ സക്കറിയ ആക്ഷന്‍ ഫോറം രൂപീകരിച്ച് നിയമസഹായത്തിനുള്ള വേദിയൊരുക്കിയത്.

Finale of The Animal Trilogy; 'എക്കോ' നാളെ തിയറ്ററുകളിലേക്ക്

തിയറ്ററുകൾ കൊള്ളയടിക്കാൻ ചിന്ന വീരപ്പൻ! 'വിലായത്ത് ബുദ്ധ' നാളെ തിയറ്ററുകളിൽ

കൊച്ചി ജെയിന്‍ യൂണിവേഴ്‌സിറ്റി സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ സെക്കന്‍ഡ് എഡിഷന്‍ ജനുവരിയില്‍

Fantasy Entertainer Loading; 'സർവ്വം മായ' റിലീസ് തിയതി പ്രഖ്യാപിച്ചു

'ദിൻജിത്തിന്റെയും ബാഹുലിന്റെയും സിനിമ' ഈ കാരണം മതിയല്ലോ 'എക്കോ' ചെയ്യുവാൻ: നരേൻ

SCROLL FOR NEXT