Special Report

‘പണം വാങ്ങിയിട്ട് റൂമില്ലെന്ന് പറഞ്ഞു’; തിരുവനന്തപുരത്ത് ട്രാന്‍സ്‌പേഴ്‌സണ് റൂം നിഷേധിച്ച് ഹോട്ടല്‍

THE CUE

ട്രാന്‍സ് പേഴ്‌സണില്‍ നിന്നും വാടക മുന്‍കൂറായി വാങ്ങിയ ശേഷം റൂം നിഷേധിച്ച് ഹോട്ടല്‍. റേഡിയോ ജോക്കി അനന്യയില്‍ നിന്ന് ആപ്ലിക്കേഷന്‍ മുഖേന പണം പറ്റിയ ശേഷം തിരുവനന്തപുരം എആര്‍ ക്യാംപിന് സമീപത്തുള്ള നന്ദനം പാര്‍ക്ക് ഹോട്ടലാണ് റൂം നല്‍കാതിരുന്നത്. റൂം തരില്ലെന്നും തരാന്‍ താല്‍പര്യമില്ലെന്നുമാണ് ഹോട്ടല്‍ മാനേജ്‌മെന്റ് പറയുന്നതെന്ന് അനന്യ 'ദ ക്യു'വിനോട് പറഞ്ഞു. മുമ്പ് താമസിച്ചിട്ടുള്ള ഹോട്ടലാണ്. ഇന്ന് ഉച്ച മുതല്‍ നാളെ ഉച്ചവരെ റൂം ബുക്ക് ചെയ്തിരുന്നു. 1714 രൂപ ട്രീബോ എന്ന ഓണ്‍ലൈന്‍ ആപ്ലിക്കേഷന്‍ വഴി മുന്‍ കൂട്ടി അടയ്ക്കുകയും ചെയ്തതാണ്. ഹോട്ടലിലെത്തിയപ്പോള്‍ ബള്‍ക് ബുക്കിങ്ങുണ്ടെന്നാണ് പറഞ്ഞത്. അത് ശരിയാണെങ്കില്‍ ആപ്ലിക്കേഷനില്‍ റൂം ഒഴിവ് കാണിക്കുകയില്ല. പകരം സംവിധാനം പോലും ഒരുക്കിത്തരാതെ ഹോട്ടലും ആപ്ലിക്കേഷനും തന്നെ അവഗണിക്കുന്നത് ഒരു ട്രാന്‍സ്‌പേഴ്‌സണ്‍ ആയതുകൊണ്ടാണെന്നും അനന്യ ചൂണ്ടിക്കാട്ടി.

എന്റെ ഐഡന്റിറ്റി തന്നെയാകാം ഇതിന് കാരണം. എന്റെ പണവും സമയവും ആര് തരും? കൃത്യമായ, ബോധ്യപ്പെടുന്ന ഒരു കാരണമെങ്കിലും എനിക്ക് കിട്ടണം.  
അനന്യ

ട്രീബോയുടെ എക്‌സിക്യൂട്ടീവ് ബേസില്‍ റോഷന്‍ എന്നയാളെ ഫോണില്‍ വിളിച്ചപ്പോള്‍ മോശമായാണ് അയാള്‍ സംസാരിച്ചതെന്നും അനന്യ കൂട്ടിച്ചേര്‍ത്തു. കൂട്ട ബുക്കിങ്ങ് ഉള്ളതിനാലാണ് അനന്യയ്ക്ക് റൂം നല്‍കാതിരുന്നതെന്ന് ഹോട്ടല്‍ നന്ദനം പാര്‍ക്ക് 'ദ ക്യു'വിനോട് പ്രതികരിച്ചു. മുന്‍കൂറായി പണം വാങ്ങിയ ശേഷം ഉപഭോക്താവിനെ അവഗണിക്കാനാകുമോ എന്ന ചോദ്യത്തിന് വ്യക്തമായ മറുപടി ലഭിച്ചില്ല.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

2025ല്‍ മലയാള സിനിമയ്ക്ക് നഷ്ടം 530 കോടി; കണക്കുകൾ പുറത്തുവിട്ട് ഫിലിം ചേംബര്‍

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

SCROLL FOR NEXT