Special Report

തുടര്‍ഭരണത്തില്‍ പ്രതീക്ഷ;സീറ്റിനായി സി.പി.എമ്മിലെ മുതിര്‍ന്ന നേതാക്കള്‍; അന്തിമ തീരുമാനം മുഖ്യമന്ത്രിയുടേത്

പിണറായി സര്‍ക്കാരിന് തുടര്‍ഭരണ സാധ്യത പ്രതീതിയുള്ളതിനാല് സീറ്റിനായി കരുക്കള്‍ നീക്കി സി.പി.എമ്മിലെ മുതിര്‍ന്ന നേതാക്കള്‍. ഈ നേതാക്കളുടെ പേരുകള്‍ ഉള്‍പ്പെടുത്തിയുള്ള ജില്ലാ കമ്മിറ്റികളുടെ സാധ്യത പട്ടിക അതേപടി സംസ്ഥാന നേതൃത്വം അംഗീകരിക്കാന്‍ സാധ്യതയില്ല. വിജയ സാധ്യതയുള്ളവരെ മത്സരിപ്പിച്ച് കൂടുതല്‍ സീറ്റുകള്‍ നേടുകയെന്നതിലാണ് മുഖ്യമന്ത്രി പിണറായി വിജയന് താല്‍പര്യമെന്ന് സൂചന. സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുമ്പോള്‍ ജയം മാത്രമായിരിക്കും പരിഗണന. അതുകൊണ്ട് അന്തിമ പട്ടിക മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശത്തോടെയായിരിക്കും തയ്യാറാക്കുക.

തൃശൂര്‍ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ നേതാക്കള്‍ സ്ഥാനാര്‍ത്ഥിയാകാന്‍ താല്‍പര്യം അറിയിച്ചിരിക്കുന്നത്. ബേബി ജോണ്‍, എം.എം വര്‍ഗ്ഗീസ്, എന്നിവര്‍ മത്സരിക്കാന്‍ ശ്രമിക്കുന്നുണ്ട്. കോഴിക്കോട് ജില്ലയില്‍ ജില്ലാ സെക്രട്ടറി പി.മോഹനന്‍ സ്ഥാനാര്‍ത്ഥിയാകുമെന്നാണ് സൂചന. പേരാമ്പ്ര മണ്ഡലത്തിലാണ് പി.മോഹനന്റെ പേര് കേള്‍ക്കുന്നത്. മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.പി കുഞ്ഞമ്മദ്കുട്ടി മാസ്റ്ററുടെ പേരാണ് കുറ്റ്യാടിയില്‍ പരിഗണിക്കുന്നതിനാലാണ് പി.മോഹനന്‍ മാസ്റ്റര്‍ പേരാമ്പ്ര സീറ്റിനായി ശ്രമിക്കുന്നത്.

ജയം മാത്രം പരിഗണനാ വിഷയമായതിനാല്‍ മൂന്ന് തവണ മത്സരിച്ചവര്‍ക്ക് സീറ്റ് നല്‍കേണ്ടതില്ലെന്ന തീരുമാനത്തില്‍ ചിലര്‍ക്ക് ഇളവ് നല്‍കാനും സാധ്യതയുണ്ട്. എ.പ്രദീപ് കുമാറിന് കോഴിക്കോട് നോര്‍ത്തില്‍ വീണ്ടും സാധ്യതയുണ്ട്.

ഈ വർഷം ഇത്രയും ഹിറ്റുകളുള്ള മറ്റൊരു ഇൻഡസ്ട്രിയുണ്ടോ, മലയാളത്തെ പെട്ടിക്കട വുഡ് എന്ന് വിളിച്ചവർ മാറ്റിപ്പറയുമെന്ന് ഉറപ്പായിരുന്നു;ടൊവിനോ

'ചക്രവ്യൂഹത്തിൽ അകപ്പെട്ട അഭിമന്യുവാണ് അവൻ, പുറത്തു കടക്കാൻ അവന് അറിയില്ല'; ചിരിയല്ല ഇതിൽ അല്പം കാര്യവുമുണ്ട് മലയാളി ഫ്രം ഇന്ത്യ ടീസർ‍

'അമൽ ഡേവിസിനെപ്പോലെയുള്ള കഥാപാത്രം എന്ന തരത്തിലാണ് ഓഫറുകൾ വരുന്നത്'; അന്യഭാഷ ചിത്രങ്ങളിലേക്ക് ഉടനെയില്ല എന്ന് നസ്ലെൻ

'ഒരോ മലയാളിയും കണ്ടിരിക്കേണ്ട സിനിമ'; പഞ്ചവത്സര പദ്ധതി എന്ന ചിത്രം തനിക്കിഷ്ടപ്പെട്ടു എന്ന് ശ്രീനിവാസൻ

'ആ റിയാക്ഷൻ കണ്ട് ആളുകൾ കൂവി കൊല്ലും എന്നാണ് വിചാരിച്ചത്, പക്ഷേ ആ സീൻ കഴിഞ്ഞപ്പോൾ ​ഗിരീഷേട്ടൻ പൊട്ടിച്ചിരിച്ചു'; നസ്ലെൻ

SCROLL FOR NEXT