Special Report

‘പള്ളിക്കാട്ടില്‍ കുഴിവെട്ടി റെഡിയായി ഇരുന്നോളാന്‍ പറ’, നൗഷാദിനെ കൊല്ലാനുള്ള ആഹ്വാനം എസ്ഡിപിഐ എഫ് ബി ഗ്രൂപ്പില്‍ മാസങ്ങള്‍ മുന്നേ 

THE CUE

തൃശൂര്‍ ചാവക്കാട് പുന്നയില്‍ കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റ് നൗഷാദിനെ കൊല്ലണമെന്ന് ആഹ്വാനം ചെയ്യുന്ന എസ് ഡി പി ഐ ഫേസ്ബുക്ക് ഗ്രൂപ്പിലെ പോസ്റ്റുകള്‍ പുറത്ത്. 2019 മാര്‍ച്ച് ആറിനും എഴിനുമായാണ് ഫേസ്ബുക്ക് ഗ്രൂപ്പില്‍ നൗഷാദിനെ ഇല്ലാതാക്കണമെന്ന ആഹ്വാനമുള്ളത്. ചാവക്കാട് പുന്ന സെന്ററില്‍ എസ് ഡി പി ഐ പ്രവര്‍ത്തകന്‍ നസീബിന് നേരെയുണ്ടായ ആക്രമണ ശ്രമത്തിന് പിന്നാലെയാണ് നൗഷാദിനെ വകവരുത്തണമെന്ന കമന്റുകളും പോസ്റ്റും. ഈ ആക്രമണത്തിന് നേതൃത്വം നല്‍കിയത് നൗഷാദാണെന്നും നൗഷാദിന് മുതലും പലിശയും ചേര്‍ത്ത് തിരിച്ചുകൊടുക്കണമെന്നും പറഞ്ഞുള്ള കമന്റുകള്‍ ഗ്രൂപ്പില്‍ നിന്ന് പുറത്തുവന്നിട്ടുണ്ട്. പോസ്റ്റില്‍ കമന്റ് ചെയ്തവരോട് കാത്തിരിക്കാന്‍ ആവശ്യപ്പെടുന്ന മറുപടിയും ഗ്രൂപ്പില്‍ വന്നിട്ടുണ്ട്.

‘പള്ളിക്കാട്ടില്‍ കുഴിവെട്ടി കാത്തിരിക്കാന്‍ പറയാനും’ ‘ചാവക്കാട്ട് ഇനിയൊരു ഗുണ്ട വേണ്ടെ’ന്നും തുടങ്ങി നിരവധി കമന്റുകള്‍ എസ് ഡി പി ഐ ഗ്രൂപ്പുകളില്‍ കൊലവിളി രൂപത്തില്‍ വന്നിട്ടുണ്ട്. കട്ട വെയ്റ്റിംഗ് ചാവക്കാട് എന്ന തലക്കെട്ടില്‍ സാരമായി പരുക്കേറ്റ സിനിമയിലെ ട്രോള്‍ ചിത്രവും ചിലര്‍ കമന്റായി ഇട്ടിട്ടുണ്ട്. എസ്ഡിപിഐ ആക്രമിച്ച ഒരാളുടെ വീഡിയോയും നൗഷാദിന്റെ വിധി ഇതാവും എന്ന രീതിയില്‍ പ്രകോപന സ്വഭാവത്തില്‍ ഈ ഗ്രൂപ്പിലുണ്ട്.

ഇവനൊന്നും ഈ ഭൂമിക്ക് വേണ്ടല്ലോ തുടങ്ങിയ കമന്റുകളുമുണ്ട്. ചൊവ്വാഴ്ചയാണ് ചാവക്കാട് പുന്നാ സെന്ററില്‍ വച്ച് നൗഷാദ് ഉള്‍പ്പെടെ നാല് പേര്‍ക്ക് വെട്ടേറ്റത്. ഒമ്പത് ബൈക്കുകളിലായി എത്തിയ സംഘം വടിവാള്‍ ഉപയോഗിച്ച് വെട്ടുകയായിരുന്നു. നൗഷാദിന് നേരെ നടന്നത് കൊലപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെയുള്ള ആക്രമണമായിരുന്നുവെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. 14 പേര്‍ സംഘത്തില്‍ ഉണ്ടായിരുന്നുവെന്നാണ് നൗഷാദിനൊപ്പമുളളവര്‍ നല്‍കിയ മൊഴി.

മുഖംമൂടി ധരിച്ചാണ് ആക്രമികള്‍ എത്തിയത്. നൗഷാദിനെ ശരീരമാകസകലം വെട്ടുകയായിരുന്നു. നൗഷാദും സുഹൃത്തുക്കളും പുന്നയില്‍ സംസാരിച്ചു നില്‍ക്കെയായിരുന്നു ആക്രമണം. എസ് ഡി പിഐ പ്രവര്‍ത്തകരായ ആക്രമികള്‍ ഒളിവിലാണ്.

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

ഇന്ദുഗോപനോടുള്ള പ്രിവിലേജ് 'misuse' ചെയ്ത് എടുത്ത ഡോക്യുമെന്ററി: 'റൈറ്റേഴ്‌സ് റൂം' സംവിധായകൻ മുരളി കൃഷ്ണൻ അഭിമുഖം

മോഹൻലാൽ ചിത്രത്തിൽ തുടരും... ‘L365’ൽ ഡി.ഒ.പി ഷാജി കുമാർ

'കളങ്കാവൽ' പെർഫോമൻസ് ഓറിയന്റഡ് സിനിമ, മമ്മൂക്കയും വിനായകൻ ചേട്ടനും മത്സരിച്ച് അഭിനയിച്ചിട്ടുണ്ട്: തിരക്കഥാകൃത്ത് ജിഷ്ണു ശ്രീകുമാർ

സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കല്‍, ജീവനൊടുക്കി ബിജെപി പ്രവര്‍ത്തകന്‍, ജീവനൊടുക്കാന്‍ ശ്രമിച്ച് വനിതാ നേതാവ്; ബിജെപിയില്‍ സംഭവിക്കുന്നത്

SCROLL FOR NEXT