Special Report

‘അവര്‍ നിലത്ത് കിടന്നതാണ്’; സ്‌കൂളില്‍ കയറിയത് വിദ്യാര്‍ത്ഥികള്‍ ഉദ്യോഗസ്ഥരെ തല്ലിയതുകൊണ്ടാണെന്ന് പൊലീസ്

THE CUE

തിരുവനന്തപുരം വര്‍ക്കല ഗവണ്‍മെന്റ് മോഡല്‍ ഹയര്‍ സെക്കന്ററി സ്‌കുളില്‍ കയറി വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ച സംഭവത്തില്‍ ന്യായീകരണവുമായി പൊലീസ്. പ്രിന്‍സിപ്പാള്‍ ആവശ്യപ്പെട്ട പ്രകാരം വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷം തീര്‍ക്കാനാണ് സ്‌കൂളിനകത്ത് പ്രവേശിച്ചതെന്ന് വര്‍ക്കല പൊലീസ് പറഞ്ഞു. സംഘര്‍ഷം ഒഴിവാക്കാന്‍ സ്‌കൂളില്‍ കയറിയ രണ്ട് പൊലീസുകാരെ വിദ്യാര്‍ത്ഥികള്‍ മര്‍ദ്ദിച്ചു. അതിന് ശേഷമാണ് താന്‍ അകത്ത് കയറിയതെന്നും നിലത്ത് കിടന്നയാളെ 'റിമൂവ്' ചെയ്യാന്‍ ശ്രമിക്കുന്നതാണ് വീഡിയോയിലുള്ളതെന്നും വര്‍ക്കല എസ് ഐ ബിനു 'ദ ക്യു'വിനോട് പ്രതികരിച്ചു.

ഇവന്മാര്‍ കുറച്ച് കുഴപ്പം പിടിച്ച പിള്ളേരാണ്. ആ പയ്യന്‍മാര് പൊലീസിനെ അടിച്ചു. അതിനിടയില്‍ ഞാന്‍ റിമൂവ് ചെയ്ത് നോക്കുന്നതാണ് ആ വീഡിയോയിലുള്ളത്.  
എസ് ഐ ബിനു 

പൊലീസിന്റെ പ്രതികരണം

“സ്‌കൂളില്‍ അടിയുണ്ടാക്കിയതുകൊണ്ടാണ് അവരെ സ്റ്റേഷനില്‍ കൊണ്ടുവന്നത്. 18 വയസ് കഴിഞ്ഞ പയ്യന്മാരാണിവര്‍. അവിടെ പൊലീസ് വേണമെന്ന് ആവശ്യപ്പെട്ട് പ്രിന്‍സിപ്പാള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പടക്കം പൊട്ടിച്ചതിനേത്തുടര്‍ന്ന് ഒരു വിഷയം ഉണ്ടായി. ഇവന്മാര്‍ കുറച്ച് കുഴപ്പം പിടിച്ച പിള്ളേരാണ്. പ്രിന്‍സിപ്പല്‍ ആദ്യം ഗെയിറ്റിന് പുറത്ത് നിന്ന 2 പൊലീസുകാരെ അകത്തേക്ക് വിളിച്ചു. അവിടെ പ്രശ്നമുണ്ട്, പരിഹരിക്കണം എന്നു പറഞ്ഞു. ആ പയ്യന്‍മാര്‍ പൊലീസിനെ അടിച്ചു. അതിനിടയില്‍ ഞാന്‍ അവരെ റിമൂവ് ചെയ്യാന്‍ നോക്കുന്നതാണ് ആ വീഡിയോയിലുള്ളത്. അവര്‍ തറയില്‍ കിടക്കുന്നതാണ്. സ്‌കൂളില്‍ അടി നടന്ന ശേഷമാണ് പൊലീസ് എത്തുന്നത്. മുന്‍പുതൊട്ടേ വിഷയമുള്ള സ്‌കൂളാണത്.”

ഇന്ന് രാവിലെ യുവജനോത്സവത്തിനിടയില്‍ ഒരു സംഘം പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ ബഹളമുണ്ടാക്കുകയും പടക്കം പൊട്ടിക്കുകയും ചെയ്തതിനേത്തുടര്‍ന്നാണ് സംഭവങ്ങളുടെ തുടക്കം. എസ് ഐ ബിനുവിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ നടപടിയില്‍ കബഡി സംസ്ഥാന താരം സുധീഷിനും ക്രൂരമായി മര്‍ദ്ദനമേറ്റു. നവംബര്‍ ഏഴിന് ദേശീയ മീറ്റില്‍ പങ്കെടുക്കാനിരുന്ന താരമാണ് സുധീഷ്. സ്‌കൂളില്‍ വെച്ച് മാത്രമല്ല ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയും തന്നെ പൊലീസുകാര്‍ മര്‍ദ്ദിച്ചെന്ന് സുധീഷ് പറയുന്നു. കാലിന് സാരമായി പരിക്കേറ്റ ഈ വിദ്യാര്‍ത്ഥി ഇപ്പോള്‍ വര്‍ക്കല ശിവഗിരി ആശുപത്രിയല്‍ ചികിത്സയിലാണ്. സ്‌കൂളിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് അഞ്ച് വിദ്യാര്‍ത്ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

സംഭവത്തിന് പിന്നാലെ പൊലീസിനും സ്‌കൂള്‍ അധികൃതര്‍ക്കുമെതിരെ കടുത്ത പ്രതിഷേധമാണ് ഉയര്‍ന്നത്. വര്‍ക്കല പൊലീസിനെതിരെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കുമെന്ന് വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ വ്യക്തമാക്കി. പൊലീസ് സ്റ്റേഷനിലേക്ക് വിദ്യാര്‍ത്ഥി സംഘടനകള്‍ പ്രതിഷേധ മാര്‍ച്ച് നടത്തിയിരുന്നു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഇന്ത്യയിലെ ഏറ്റവും വലിയ സിനിമ, ഒപ്പം ഹാൻസ് സിമ്മറും എആർ റഹ്‌മാനും; 'രാമായണ' ടീസർ ശ്രദ്ധ നേടുന്നു

സിനിമയിൽ സൗഹൃദങ്ങൾ വിരളമാണ്, പക്ഷെ ഞങ്ങളുടേത് ഒരു നിയോ​ഗം; അതിന് കാരണം ഈ കാര്യങ്ങൾ: ജഗദീഷും അശോകനും പറയുന്നു

ഷൂട്ടിങ് സെറ്റില്‍ നേരത്തെ എത്താനായി ഉറങ്ങാതിരുന്നിട്ടുണ്ട്, അവിടെ ഞാനൊരു പ്രശ്നക്കാരനേയല്ല: ഷൈന്‍ ടോം ചാക്കോ

ചിരിപ്പൂരം ഒരുക്കി മലയാളത്തിന്റെ വിന്റേജ് യൂത്തന്മാർ, 'ധീരൻ' ജൂലൈ 4 ന് തിയറ്ററുകളിൽ

'Vismaya Mohanlal' എന്ന് എഴുതിയിരിക്കുന്നത് ലാലേട്ടൻ തന്നെ: അനീഷ് ഗോപാൽ അഭിമുഖം

SCROLL FOR NEXT