Special Report

‘വിഷം കുത്തിവെച്ച്’ മരങ്ങള്‍ നശിപ്പിക്കുന്ന മതികെട്ടാന്‍ മോഡല്‍; ഉണക്കിയത് 300 മരങ്ങള്‍

THE CUE

ഇടുക്കി മതികെട്ടാന്‍ചോല ദേശീയോദ്യാനത്തോട് ചേര്‍ന്നുള്ള മേഖലയില്‍ രാസവസ്തുക്കള്‍ കുത്തിവെച്ച് മരങ്ങള്‍ വ്യാപകമായി ഉണക്കുന്നു. പ്രദേശത്തെ ഏലത്തോട്ടങ്ങളിലെ മൂന്നൂറോളം മരങ്ങളാണ് ഇങ്ങനെ ഉണക്കിയിരിക്കുന്നത്. പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്നവരാണ് ഇതിന് പിന്നിലെന്നാണ് ആരോപണം. ഏലച്ചെടികള്‍ക്ക് പ്രയോജനപ്പെടുത്തുന്നതിനാണ് ഇങ്ങനെ വന്‍മരങ്ങള്‍ നശിപ്പിക്കുന്നത്. വനംവകുപ്പിന്റെ ഒത്താശയോടെയാണ് നടപടിയെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.

പൂപ്പാറയ്ക്കടുത്ത് കോരമ്പാറയിലെ ഏലത്തോട്ടത്തിലെ മരങ്ങളാണ് ഉണങ്ങി വീഴാറായിരിക്കുന്നത്.നാഷണല്‍ പാര്‍ക്കില്‍ നിന്നും അറന്നൂറ് മീറ്റര്‍ ചുറ്റളവിലാണിത്. മരത്തില്‍ മുറിവുണ്ടാക്കി രാസവസ്തു നിറയ്ക്കുകയാണെന്ന് പ്രദേശവാസിയായ മനു പറഞ്ഞു. വേരുകളും നശിപ്പിക്കുന്നു. ദിവസങ്ങള്‍ക്കുള്ളില്‍ മരം ഉണങ്ങും. ഈ മേഖലയില്‍ തോട്ടങ്ങള്‍ പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്ന തമിഴ് കര്‍ഷകരാണ് ഇതിന് പിന്നിലെന്നാണ് ആരോപണം.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

മരം നശിപ്പിക്കുന്നതിനായി 10000പ വരെ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കുന്നുണ്ട്. തോട്ടത്തില്‍ നിന്ന് മരം നീക്കം ചെയ്യുന്നില്ല. ഉണക്കി നിര്‍ത്തുകയാണ്.
മനു, പ്രദേശവാസി

പരാതി ഉയര്‍ന്നതിന് പിന്നാലെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധിച്ചിരുന്നു. മറ്റ് നടപടികളുണ്ടായില്ല.

നൂറ് കണക്കിന് വര്‍ഷം പഴക്കമുള്ള മരങ്ങളാണ് നശിപ്പിക്കുന്നത്. തൊലി ചെത്തി വിഷം കുത്തിവെച്ച് നശിപ്പിക്കുകയാണ്. തടി മുറിച്ചുകൊണ്ടു പോകുന്നുമുണ്ട്
.ഗണേശ്

വര്‍ഷങ്ങള്‍ക്ക് മുമ്പ് വനഭൂമി കൈയ്യേറിയാണ് ഏലം കൃഷി ആരംഭിച്ചത്. തോട്ടത്തിലേക്ക് വനത്തിലൂടെ റോഡും നിര്‍മ്മിച്ചിരുന്നു. വിഎസ് അച്യുതാനന്തന്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ കൈയ്യേറ്റം ഒഴിപ്പിച്ചിരുന്നു.ഭൂമിയുടെ അതിര്‍ത്തിയും നിശ്ചയിച്ചതാണ്. ആ ഭൂമിയിലാണ് കൃഷിയും മരം ഉണക്കലും.

അമ്മ മരിച്ച സമയത്തുള്ള പാട്ടില്‍ തിത്തിത്താരാ തിത്തിത്തൈ എങ്ങനെ വരും? താന്‍ വരിയെഴുതിയ ആ പാട്ടിനെക്കുറിച്ച് മനു മഞ്ജിത്ത്

അതുപോലുള്ള കഥാപാത്രങ്ങള്‍ ലഭിച്ചിട്ടില്ല, കിട്ടുമ്പോള്‍ വല്ലാത്ത കൊതിയാണ്: ഹരിശ്രീ അശോകന്‍

ഇന്ത്യയില്‍ ഒളിഗാര്‍ക്കിയും ജാതിയും പ്രവര്‍ത്തിക്കുന്നത് നെപോട്ടിസത്തിലൂടെ |PROF. DR. G. MOHAN GOPAL|DINU VEYIL

ഇനി സത്യം പറയാലോ, ആ സിനിമയുടെ കഥ ഞാന്‍ മുഴുവന്‍ ശ്രദ്ധിച്ചിട്ട് പോലും ഉണ്ടായിരുന്നില്ല: അജു വര്‍ഗീസ്

ഇരുപത്തിനാല് രൂപക്ക് ഇന്‍കം ടാക്‌സ് റിട്ടേണ്‍, അപകടം തിരിച്ചറിയണം; THE MONEY MAZE

SCROLL FOR NEXT