Special Report

‘മുസഫര്‍നഗറിലെ മുസ്ലിംങ്ങള്‍ക്ക് കക്കൂസ് നല്‍കിയത് മോദി’; പ്രധാനമന്ത്രി മുസ്ലിം വിരുദ്ധനല്ലെന്ന് എ പി അബ്ദുള്ളക്കുട്ടി

എ പി ഭവിത

പ്രധാനമന്ത്രി നരേന്ദ്രമോദി മുസ്ലിംവിരുദ്ധനല്ലെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ എ പി അബ്ദുള്ളക്കുട്ടി. പാവപ്പെട്ട മുസ്ലിംങ്ങളെ തെറ്റിദ്ധരിപ്പിച്ച് കേന്ദ്രസര്‍ക്കാരിനെതിരെ കലാപത്തിനിറക്കുകയാണ്. പൗരത്വ ഭേദഗതി നിയമം ഇന്ത്യയിലെ മുസ്ലിംങ്ങളെ ബാധിക്കുമെന്നത് വ്യാജ പ്രചരണമാണെന്നും അബ്ദുള്ളക്കുട്ടി ദ ക്യുവിനോട് പറഞ്ഞു.

60 കൊല്ലം യുപി ഭരിച്ച കോണ്‍ഗ്രസ് പാവപ്പെട്ട മുസ്ലിംങ്ങള്‍ക്ക് വേണ്ടി ഒന്നും ചെയ്തില്ലെന്നും അബ്ദുള്ളക്കുട്ടി ആരോപിച്ചു.

മുസഫര്‍നഗറിലെ മുസ്ലിംങ്ങള്‍ക്ക് തൂറാന്‍ കക്കൂസുണ്ടായിരുന്നില്ല. അവര്‍ക്ക് കക്കൂസുണ്ടാക്കി കൊടുത്ത ആളാണ് നരേന്ദ്രമോദി. വീടും ഗ്യാസ് കണക്ഷനും നല്‍കി. മോദിയുടെ രാഷ്ട്രീയവും മതവും വികസനമാണ്.
അബ്ദുള്ളക്കുട്ടി

ദ ക്യു വീഡിയോ പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ബാബ്‌റി മസ്ജിദ്, കശ്മീര്‍ പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്തതെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു. അഭയാര്‍ത്ഥികള്‍, അതിക്രമിച്ച് കടന്നവര്‍ എന്നീ രണ്ട് വിഭാഗങ്ങളെയാണ് ഈ നിയമം ബാധിക്കുക. 135 കൊല്ലത്തെ കോണ്‍ഗ്രസ് പാരമ്പര്യം കൊണ്ടുമല്ല. ആയിരക്കണക്കിന് വര്‍ഷങ്ങളായുള്ള ഇന്ത്യയുടെ പാരമ്പര്യത്തിന്റെയും സംസ്‌കാരത്തിന്റെയും തുടര്‍ച്ചയാണ് മതേതരത്വം. സെന്റ് തോമസിനെയും മുസ്ലിം പ്രചാരകരെയും അതിഥി ദേവോ ഭവ എന്ന് പറഞ്ഞ് സ്വീകരിച്ച പാരമ്പര്യമാണിത്.

ഈ മണ്ണില്‍ പിറന്ന് പൊക്കിള്‍ക്കൊടി കുഴിച്ചിട്ട ഒരു മുസല്‍മാനും ഇവിടെ നിന്ന് പോകേണ്ടി വരില്ല. ഇന്ത്യ മതേതര രാജ്യമായി നിലനില്‍ക്കുന്നത് 1976ല്‍ ഇന്ദിരാഗാന്ധി ഭരണഘടനയില്‍ മതേതരം എന്ന് എഴുതി വെച്ചത് കൊണ്ടല്ല.
അബ്ദുള്ളക്കുട്ടി

അതിക്രമിച്ചും ബലംപ്രയോഗിച്ചും കയറിയവരെ അതിഥികളായി കാണാന്‍ കഴിയില്ലെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു. റോഹിഗ്യന്‍ അഭയാര്‍ത്ഥകളോട് മാത്രമെന്താണ് നിങ്ങള്‍ക്ക് ഇത്ര ഇഷ്ടം. മൂന്ന് രാജ്യങ്ങളിലെ ന്യൂനപക്ഷമായ ഹിന്ദുക്കള്‍ വംശനാശ ഭീഷണി ഭയന്നാണ് ഇന്ത്യയിലെത്തിയത്. അവര്‍ പതിറ്റാണ്ടുകളായി അഭയാര്‍ത്ഥി ക്യാമ്പുകളിലാണ്. ഇവിടെ എത്തുന്ന ലക്ഷക്കണക്കിന് അഭയാര്‍ത്ഥികളെ താമസിപ്പിക്കുന്നതിനായി, പരശുരാമനോട് അറബിക്കടലില്‍ മഴുവെറിഞ്ഞ് കുറച്ച് ഭൂമി കൂടി തരാന്‍ കൂട്ടപ്രാര്‍ത്ഥന നടത്താം. ഭൂമി ദാനം കിട്ടിയാല്‍ റോഹിഗ്യന്‍ ഉള്‍പ്പെടെയുള്ളവരെ പരിഗണിക്കാമെന്നും മുന്‍ എംപി പരിഹസിച്ചു.

ഹിന്ദുക്കള്‍ ഭൂരിപക്ഷമായിരിക്കുന്നിടത്തോളം ഇന്ത്യ മതേതരമായി നിലനില്‍ക്കും. മറ്റെതെങ്കിലും മതം അമ്പത് ശതമാനത്തില്‍ കൂടുതലായാല്‍ അതുണ്ടാകുമെന്ന ഉറപ്പ് പൊതുപ്രവര്‍ത്തകനെന്ന നിലയില്‍ തനിക്കില്ല. ഭരണഘടനാ വിരുദ്ധമല്ല പൗരത്വ ഭേദഗതി നിയമം. ഇതില്‍ അനീതിയില്ല. കേന്ദ്രം കൊണ്ടു വന്ന നിയമം നടപ്പിലാക്കില്ലെന്ന് പറയുന്ന പിണറായി വിജയനാണ് ഭരണഘടനയെ ലംഘിച്ചിരിക്കുന്നത്. രാഷ്ട്രപതി ഒപ്പിട്ട നിയമത്തെ അനുസരിക്കില്ലെന്നും കത്തിക്കുമെന്നും പറയുമ്പോള്‍ ഭരണഘടനയുടെ കാവല്‍ക്കാരാനായ ഗവര്‍ണര്‍ പ്രതികരിക്കുന്നതില്‍ തെറ്റില്ല. ഇന്ത്യന്‍ ചരിത്രത്തെ വളച്ചൊടിച്ചവരാണ് ഇടതു ചരിത്രകാരാന്‍മാര്‍. ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയിട്ടില്ലെന്നും കറുത്ത സായിപ്പിന്റെ ഭരണമാണെന്നും പറഞ്ഞു നടന്നവരാണിവര്‍. കോണ്‍ഗ്രസ് ഉള്‍പ്പെടെ വളരെ കാലമായി ഉന്നയിച്ച ആവശ്യം നടപ്പാക്കി എന്ന തെറ്റ് മാത്രമാണ് ബിജെപി ചെയ്തത്. മൗദൂദി- മാര്‍ക്‌സിസ്റ്റ്- മാവോവാദികളുടെ കള്ളപ്രചരണത്തില്‍ കുടുങ്ങി ഇവിടെ അരക്ഷിതാവസ്ഥയും അരാജകത്വവും ഉണ്ടാക്കരുതെന്നും അബ്ദുള്ളക്കുട്ടി ആവശ്യപ്പെട്ടു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

'ലോക'യുടെ മുഴുവൻ ലോകങ്ങളുടെയും റഫ് വിഷ്വലൈസേഷൻ നടത്തിയിട്ടുണ്ട്: എ ഐ വിഷ്വലൈസർ അജ്മൽ ഹനീഫ് അഭിമുഖം

ഒരു തീപ്പൊരി മതി, ആളിക്കത്താൻ; അതിന് വേണ്ടി നമ്മൾ ശ്രമിച്ചുകൊണ്ടിരിക്കണം: ഷിബിന്‍ എസ് രാഘവ്

രാജ്യത്തെ മികച്ച സംരംഭങ്ങളിലൊന്ന്; MYOPക്ക് ഭാരത് സംരംഭകത്വ അവാർഡ്

വരുന്നു മോഹൻലാലിന്റെ പാൻ ഇന്ത്യൻ ചിത്രം; 'വൃഷഭ' ടീസർ സെപ്റ്റംബർ 18ന്

ഇത് എന്‍റെ കരിയറിലെ ആദ്യത്തെ നെഗറ്റീവ് ഷെയിഡ് കഥാപാത്രം, കൗതുകം തോന്നിച്ച ഒന്ന്: ധ്യാന്‍ ശ്രീനിവാസന്‍

SCROLL FOR NEXT