വി ഡി സതീശന്‍
വി ഡി സതീശന്‍

‘ഗവര്‍ണറാക്കിയത് ബിജെപിയുടെ കാര്യം നോക്കാനല്ല’; പരിധിവിട്ടാല്‍ പ്രതികരണങ്ങളുണ്ടാകുമെന്ന് വി ഡി സതീശന്‍

ആരിഫ് മുഹമ്മദ് ഖാനെ കേരളത്തിലെ ഗവര്‍ണറായി നിയമിച്ചത് ബിജെപിയുടെ കാര്യങ്ങള്‍ നോക്കാനല്ലെന്ന് കെപിസിസി ഉപാദ്ധ്യക്ഷന്‍ വി ഡി സതീശന്‍. ഗവര്‍ണര്‍ രാഷ്ട്രീയ അഭിപ്രായ പ്രകടനം നടത്തിയാല്‍ ചോദ്യം ചെയ്യപ്പെടുമെന്ന് സതീശന്‍ വ്യക്തമാക്കി. സംസ്ഥാനത്തിന്റെ ഭരണപദവി വഹിക്കുന്ന ഗവര്‍ണര്‍ക്ക് അഭിപ്രായം പ്രകടിപ്പിക്കുന്നതിന് നിയന്ത്രണങ്ങളുണ്ട്. അദ്ദേഹം നിയന്ത്രണ രേഖയുടെ പരിധി വിട്ടതാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക് വഴിവെച്ചതെന്നും കോണ്‍ഗ്രസ് എംഎല്‍എ ചൂണ്ടിക്കാട്ടി.

ഗവര്‍ണറുടെ തീരുമാനങ്ങള്‍ ചോദ്യം ചെയ്യപ്പെടാന്‍ പാടില്ലെന്ന് പറയുന്നത് അദ്ദേഹത്തിനുള്ള പ്രിവിലേജിന്റെ ഭാഗമാണ്. ഗവര്‍ണര്‍ക്കുള്ള നിയന്ത്രണത്തിന്റെ പരിധി അദ്ദേഹം കടക്കുമ്പോള്‍ പ്രതികരണമുണ്ടാകും.

വി ഡി സതീശന്‍

വി ഡി സതീശന്‍
‘ഞാനായിരുന്നെങ്കില്‍ പൗരത്വനിയമം ബലം പ്രയോഗിച്ച് നടപ്പാക്കിയേനെ’; ആരേയും ന്യൂനപക്ഷമായി കരുതുന്നില്ലെന്ന് ഗവര്‍ണര്‍

ഭരണഘടനാ പദവിയെ ആരിഫ് മുഹമ്മദ് ഖാന്‍ കളങ്കപ്പെടുത്തി. രാജ്യത്ത് നടക്കുന്ന ഭരണഘടനാ വിരുദ്ധമായ നടപടിക്കെതിരെ ജനങ്ങളുടെ പ്രതിഷേധമുണ്ടാകും. അദ്ദേഹത്തിന് ഈ വിഷയത്തില്‍ അഭിപ്രായ പ്രകടനം നടത്തേണ്ട കാര്യമില്ല. മുഹമ്മദ് ആരിഫ് ഖാന്‍ ധാരാളം മേച്ചില്‍പുറങ്ങള്‍ തേടിപ്പോയ വ്യക്തിയാണ്. കോണ്‍ഗ്രസില്‍ നിന്ന് ബിഎസ്പിയിലും പിന്നീട് ബിജെപിയും എത്തി സ്ഥിരതയില്ലാതെ രാഷ്ട്രീയ നിലപാട് സ്വീകരിച്ചു. നിലപാടുകള്‍ മാറ്റിക്കൊണ്ടിരിക്കുന്ന വ്യക്തിയാണ് ആരിഫ് മുഹമ്മദ് ഖാനെന്നും സതീശന്‍ പറഞ്ഞു.

പൗരത്വ ഭേദഗതി നിയമം വിജ്ഞാപനം ചെയ്യരുതെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടണമെന്ന് അറിയിച്ച് പ്രതിപക്ഷം സംസ്ഥാന സര്‍ക്കാരിന് കത്ത് നല്‍കിയിട്ടുണ്ട്. നാളെ നടക്കുന്ന പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് വി ഡി സതീശന്‍ സ്പീക്കര്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്.

വി ഡി സതീശന്‍
‘ആദിവാസി ഭൂമി എന്‍ജിഒകള്‍ പാട്ടത്തിനെടുക്കേണ്ട’; എച്ച്ആര്‍ഡിഎസിന് സര്‍ക്കാരിന്റെ പൂട്ട്

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Related Stories

No stories found.
logo
The Cue
www.thecue.in