Special Report

പേരിയയിലെ പട്ടിണി: ശിശുക്ഷേമ സമിതി ഇടപെട്ടു; കുട്ടികളെ പട്ടിക വര്‍ഗ വകുപ്പ് അഗതി മന്ദിരത്തിലേക്ക് മാറ്റി

മാനന്തവാടി പേരിയ ആലാറ്റിന്‍ വയ്യൂട് ഊരിലെ പോഷകാഹാരക്കുറവും പട്ടിണിയും നേരിടുന്ന ആദിവാസി കുടുംബത്തെ പട്ടിക വര്‍ഗ്ഗ വകുപ്പിന് കീഴിലുള്ള അഗതി മന്ദിരത്തിലേക്ക് മാറ്റി. ശിശുക്ഷേമ സമിതിയുടെ നിര്‍ദേശ പ്രകാരമാണ് നടപടി.കടുത്ത ദുരിതത്തിലായിരുന്നു കുട്ടികളെന്നും 14 വയസ്സില്‍ താഴെയുള്ള ഏഴ് കുട്ടികളും അമ്മ രജനിയുടെ പോഷകാഹാരക്കുറവ് മൂലമുള്ള കടുത്ത ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നതായും ശിശുക്ഷേമ സമിതി കണ്ടെത്തി.ഇവരുടെ ദുരിതം ഇന്നലെ ദ ക്യു റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ശിശുക്ഷേമ സമിതിയുടെ നിര്‍ദേശ പ്രകാരം വയനാട് ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ രാവിലെ കുട്ടികള്‍ താമസിക്കുന്ന ഊരിലെത്തി. ഭക്ഷ്യവസ്തുക്കള്‍ വിവിധ വകുപ്പുകള്‍ എത്തിച്ചിട്ടും കുട്ടികളിലേക്ക് എത്തുന്നുണ്ടായിരുന്നില്ലെന്ന് ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ കണ്ടെത്തി. ഭക്ഷണം പാകം ചെയ്ത് എത്തിച്ചാല്‍ പോലും കുട്ടികള്‍ക്ക് നല്‍കുന്നുണ്ടായിരുന്നില്ലെന്നും ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ ദ ക്യുവിനോട് പറഞ്ഞു.

കുട്ടികളെയും അമ്മയെയും കുഴിനിലത്തുള്ള അഗതി മന്ദിരത്തിലേക്ക് മാറ്റി. ഇത്രയും കാര്യങ്ങള്‍ ശിശുക്ഷേമ സമിതിയെ അറിയിച്ചതിന് ശേഷം അവരുടെ നിര്‍ദേശ പ്രകാരം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ അറിയിച്ചു.

പോലീസ് വേഷത്തിൽ സൈജു കുറുപ്പ്; ഒപ്പം ഇന്ദ്രൻസും വിനയ് ഫോർട്ടും പ്രധാന വേഷങ്ങളിൽ

ഭരണനേട്ടത്തിന് 45 ആണ്ട്; അജ്മാനിൽ 45 കണ്ടൽച്ചെടികൾ നട്ട് വിദ്യാർഥികൾ

'ദി തേര്‍ഡ് മര്‍ഡര്‍' വെള്ളിയാഴ്ച തിയറ്ററുകളില്‍; സെലിബ്രിറ്റി ഷോയില്‍ മികച്ച പ്രതികരണം

'ഡോണ്ട് ട്രബിള്‍ ദി ട്രബിള്‍' അതിമനോഹരം: അഭിനന്ദനങ്ങളുമായി ജൂനിയര്‍ എന്‍.ടി.ആറും മഹേഷ് ബാബുവും

അവറാച്ചനും കുടുംബവും പ്രേക്ഷകരിലേക്ക്: ബിജു മേനോന്‍ ചിത്രത്തിന്റെ ബുക്കിങ് ആരംഭിച്ചു

SCROLL FOR NEXT