Special Report

ആര്‍എസ്എസ് നേതാവിന്റെ അനുസ്മരണം ഉദ്ഘാടനം ചെയ്ത് എസ്ഐ ; മുഖ്യമന്ത്രിക്ക് പരാതി നല്‍കി സിപിഎം 

THE CUE

കണ്ണൂര്‍ മട്ടന്നൂരില്‍ ആര്‍എസ്എസ് നേതാവ് സികെ രഞ്ജിത്തിന്റെ അനുസ്മരണ പരിപാടിയില്‍ ഉദ്ഘാടകനായി എസ്‌ഐ എത്തിയ സംഭവം വിവാദമാകുന്നു. അഡീഷണല്‍ എസ്‌ഐ കെകെ രാജേഷാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. എസ്‌ഐക്കെതിരെ സിപിഐഎം പ്രാദേശിക നേതൃത്വം മുഖ്യമന്ത്രിക്ക് പരാതി നല്‍കി. എന്നാല്‍ ഗ്രാമീണമായ അന്തരീക്ഷത്തില്‍ നടക്കുന്ന പൊതുപരിപാടിയെന്ന നിലയിലാണ് പങ്കെടുത്തതെന്നാണ് എസ്‌ഐ കെകെ രാജേഷ് നല്‍കിയ വിശദീകരണം. പരിപാടി സംഘടിപ്പിച്ചത് ഏതെങ്കിലും രാഷ്ട്രീയ സംഘടനയാണെന്നറിയില്ലായിരുന്നുവെന്നും എസ്‌ഐ ദ ക്യൂവിനോട് പറഞ്ഞു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഞായറാഴ്ചയായിരുന്നു ആര്‍.എസ്.എസ് നേതാവ് സി.കെ രഞ്ജിത്തിന്റെ അനുസ്മരണ പരിപാടി നടന്നത്. കിളിയങ്ങാട് വീര പഴശ്ശി ഗ്രാമസേവാ സമിതിയുടെ നേതൃത്വത്തിലായിരുന്നു അനുസ്മരണം സംഘടിപ്പിച്ചത്. സി.കെ രഞ്ജിത്തിന്റെ ഛായാചിത്രത്തിന് മുന്നില്‍ വിളക്ക് കൊളുത്തിയാണ് എസ്.ഐ പരിപാടി ഉദ്ഘാടനം ചെയ്തത്. അതിന് ശേഷം ഉദ്ഘാടന പ്രസംഗവും നടത്തിയിരുന്നു. ആര്‍.എസ്.എസ്, ബി.ജെ.പി നേതാക്കളും പരിപാടിയില്‍ പങ്കെടുത്തിരുന്നു. സംഭവത്തില്‍ എസ്‌ഐ കെ കെ രാജേഷിനെതിരെ സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം തുടങ്ങി.

സൈബര്‍ രംഗത്തെ ചതിക്കുഴികള്‍ എന്ന വിഷയത്തില്‍ ബോധവല്‍ക്കരണ ക്ലാസെടുക്കുന്നതിനായാണ് പരിപാടിയില്‍ എത്തിയതെന്ന് കെകെ രാജേഷ് പറഞ്ഞു. പരിപാടിക്കെത്തിയപ്പോള്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് വിളക്ക് കൊളുത്തി. ഗ്രാമസേവാ സമിതി സംഘടിപ്പിക്കുന്ന പരിപാടിയില്‍ ബോധവല്‍ക്കരണ ക്ലാസ് നല്‍കണം എന്നാവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് പരിപാടിക്ക് എത്തിയത്. ഏതെങ്കിലും സംഘടനയുടെയോ രാഷ്ട്രീയപാര്‍ട്ടികളുടെയോ ചിഹ്നങ്ങളോ പ്രതീകങ്ങളൊന്നും വേദിയില്‍ പ്രത്യക്ഷത്തില്‍ കണ്ടില്ല. പരിപാടിയുടെ സംഘാടകര്‍ രാഷ്ട്രീയ സംഘടനകളാണെന്നറിഞ്ഞിരുന്നുവെങ്കില്‍ പരിപാടിയില്‍ പങ്കെടുക്കില്ലായിരുന്നുവെന്നും എസ്‌ഐ കെകെ രാജേഷ് ദ ക്യൂവിനോട് പറഞ്ഞു.

2025ല്‍ മലയാള സിനിമയ്ക്ക് നഷ്ടം 530 കോടി; കണക്കുകൾ പുറത്തുവിട്ട് ഫിലിം ചേംബര്‍

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

SCROLL FOR NEXT