Special Report

ശബരിമല യുവതീപ്രവേശം: ‘സംരക്ഷണം നല്‍കില്ല’; മുന്‍കൈ എടുക്കേണ്ടെന്ന് സര്‍ക്കാര്‍

THE CUE

സംരക്ഷണം നല്‍കി യുവതികളെ ശബരിമലയില്‍ കൊണ്ടു പോകാന്‍ മുന്‍കൈ എടുക്കേണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍. യുവതീപ്രവേശ വിധിക്ക് സ്റ്റേയില്ലെങ്കിലും ആശയക്കുഴപ്പം ചൂണ്ടിക്കാട്ടി സ്ത്രീകളെ പിന്‍തിരിപ്പിക്കാനാണ് ആലോചന. ശബരിമലയെ രാഷ്ട്രീയ പ്രശ്‌നമായി നിലനിര്‍ത്തുന്നത് ഒഴിവാക്കാനാണ് സര്‍ക്കാര്‍ നീക്കം.

യുവതികളെത്തിയാല്‍ സംരക്ഷണം നല്‍കില്ലെന്ന് നിയമമന്ത്രി എ കെ ബാലന്‍ വ്യക്തമാക്കി. ആശയക്കുഴപ്പം തീര്‍ക്കാന്‍ നിയമോപദേശം തേടാനാണ് തീരുമാനം. സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ ജയദീപ് ഗുപ്തയോട് നിയമോപദേശം തേടിയേക്കും. സങ്കീര്‍ണമായ വിധിയാണെന്നും ശബരിമലയില്‍ പോകേണ്ടവര്‍ക്ക് കോടതിയെ സമീപിക്കാമെന്നുമാണ് ദേവസ്വം വകുപ്പിന്റെ നിലപാട്.

വിധിയില്‍ വ്യക്തതയില്ലാത്തതിനാല്‍ അന്തിമവിധി വരുന്നത് വരെ കാത്തിരിക്കണമെന്ന വാദം സിപിഎമ്മിനുള്ളില്‍ തന്നെയുണ്ട്. ശബരിമലയുടെ പേരില്‍ ക്രമസമാധാനപ്രശ്‌നമുണ്ടാകുന്നത് ഒഴിവാക്കണമെന്നും നിര്‍ദേശമുണ്ട്. സമാധാനപരമായ അന്തരീക്ഷം ശബരിമലയില്‍ ഉണ്ടാകണമെന്നാണ് ഇടതുമുന്നണിയുടെയും നിലപാട്.

സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ സ്വീകരിക്കേണ്ട നിലപാട് തീരുമാനിക്കാന്‍ നിയമവിദഗ്ധരുമായി കൂടിയാലോചന നടത്താനാണ് തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്റെ തീരുമാനം. ദേവസ്വം ബാര്‍ഡിന് 100 കോടി രൂപയുടെ വരുമാനമാണ് കുറഞ്ഞത്. അഞ്ഞൂറ് കോടി രൂപയാണ് ശമ്പളവും പെന്‍ഷനും ഉള്‍പ്പെടെ ചെലവുകള്‍ക്കായി ബോര്‍ഡിന് വേണ്ടത്. 67 അമ്പലങ്ങളില്‍ നിന്നാണ് ബോര്‍ഡിന് വരുമാനം ലഭിക്കുന്നത്. കടകള്‍ ലേലത്തില്‍ പോകാതിരുന്നതും പ്രതിസന്ധിയുണ്ടാക്കിയിരുന്നു.

മാര്‍ക്കറ്റ് ഫെഡ് ലേലത്തിലെടുത്ത് ത്രിവേണിയുടെ ഹോട്ടലുകളും കൗണ്ടറുകളുമാണ് കൂടുതലായി ആരംഭിച്ച് ഇതിനെ മറികടക്കാനാണ് ശ്രമിക്കുന്നത്. ഭക്തരുടെ എണ്ണത്തില്‍ കുറവുണ്ടാകാതിരിക്കാനുള്ള അന്തരീക്ഷം വേണമെന്നാണ് ധാരണ. സ്ത്രീപ്രവേശ നിലപാടില്‍ സര്‍ക്കാരും കടപപിടിത്തം ഒഴിവാക്കിയത് ബോര്‍ഡിന് ആശ്വസമാകുന്നുണ്ട്. പുതിയ പ്രസിഡന്റ് എന്‍ വാസുവിന്റെ നേതൃത്വത്തില്‍ ചേരുന്ന ബോര്‍ഡ് യോഗം ഇക്കാര്യത്തിലുള്ള നിലപാട് തീരുമാനിക്കും.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

2025ല്‍ മലയാള സിനിമയ്ക്ക് നഷ്ടം 530 കോടി; കണക്കുകൾ പുറത്തുവിട്ട് ഫിലിം ചേംബര്‍

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

SCROLL FOR NEXT