Special Report

പൈലറ്റ് ദീപക് വസന്ത് സാഠേയുടെ വൈദഗ്ധ്യവും മനോധൈര്യവും ദുരന്തതീവ്രത കുറച്ചു, ലാന്‍ഡിംഗിലെ വെല്ലുവിളികളെക്കുറിച്ച് വ്യോമയാന വിദഗ്ധന്‍

പൈലറ്റിന്റെ വൈദഗ്ധ്യമാണ് ദുരന്ത തീവ്രത കുറച്ചതെന്ന് വ്യക്തമായി പറയാന്‍ സാധിക്കും. വളരെയധികം എക്സ്പീരിയന്‍സുള്ള, മികച്ച ഫ്ളൈയിങ് അവേര്‍സുള്ള പൈലറ്റായിരുന്നു പൈലറ്റ് വിംഗ് കമാന്‍ഡര്‍ ദീപക് വസന്ത് സാഠേ.

കരിപ്പൂര്‍ വിമാനാപകടത്തില്‍ ദുരന്തതീവ്രത കുറഞ്ഞത് പൈലറ്റിന്റെ വൈദഗ്ധ്യം കൊണ്ട് മാത്രമാണെന്ന്‌ വ്യോമയാന വിദഗ്ധന്‍ അര്‍ജുന്‍ വെള്ളോട്ടില്‍. പൈലറ്റ് വിംഗ് കമാന്‍ഡര്‍ ദീപക് വസന്ത് സാഠേയുടെ അനുഭവപരിചയം കൊണ്ടാണ് ശ്രമകരമായ ലാന്‍ഡിംഗിനിടെ വന്‍ ദുരന്തമൊഴിവായത്. കാലാവസ്ഥയും മഴയുമാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് മനസിലാക്കുന്നതെന്നും അര്‍ജുന്‍ വെള്ളോട്ടില്‍ ദ ക്യു'വിനോട്.

കരിപ്പൂര്‍ വിമാനത്താവളത്തിലേത് ടേബിള്‍ടോപ് റണ്‍വെ ആണെന്നതും അപകടസാധ്യത വര്‍ധിപ്പിച്ചു. വിമാനത്തിന്റെ ബ്ലാക് ബോക്സും, കോക്പീറ്റ് റെക്കോര്‍ഡറുമടക്കം പരിശോധിച്ച ശേഷമെ അപകടത്തിന്റെ യഥാര്‍ത്ഥ കാരണം അറിയാന്‍ സാധിക്കൂ. വിമാനത്തിന് എന്തെങ്കിലും തകരാറുകള്‍ ഉണ്ടായിരുന്നോ എന്നെല്ലാം ഈ വിവരങ്ങളിലൂടെ മാത്രമേ വ്യക്തമാകൂ. പ്രാഥമിക വിവരം അനുസരിച്ച് കാലാവസ്ഥ തന്നെയാണ് അപകടകാരണമെന്ന് അര്‍ജ്ജുന്‍ വെള്ളോട്ടില്‍.

വളരെ ദൂരെ നിന്ന് തന്നെ ഉയരം കുറച്ച് പറന്ന് വന്നതിന് ശേഷം ലാന്‍ഡ് ചെയ്യണം. ഇതാണ് ടേബിള്‍ ടോപ് ലാന്‍ഡിങിനുള്ള രണ്ട് ടെക്നിക്സ്

ടേബിള്‍ടോപ് റണ്‍വേ

രണ്ട് മലകള്‍ക്കിടയിലുള്ള വിടവില്‍ മണ്ണിട്ട് നിറച്ച് നിരപ്പാക്കി ഉണ്ടാക്കുന്ന എയര്‍പോര്‍ട്ടിനെയാണ് ടേബിള്‍ ടോപ് എയര്‍പോര്‍ട്ട് എന്ന് പറയുന്നത്. മലയെ വെട്ടി മാറ്റിയുണ്ടാക്കുന്നത് ആയതുകൊണ്ട് തന്നെ വളരെ ഉയരത്തിലായിരിക്കും വിമാനത്താവളത്തിന്റെ റണ്‍വേ. വളരെ വൈദഗ്ധ്യത്തോടെ വിമാനമിറക്കേണ്ട സ്ഥലമാണ് ടേബിള്‍ടോപ് റണ്‍വേകള്‍. ഇവിടെ പൈലറ്റുമാര്‍ കൂടുതല്‍ ഉയരം കൈവരിച്ച് ലാന്‍ഡിംഗിന് ശ്രമിക്കണം. അല്ലെങ്കില്‍ വളരെ ദൂരെ നിന്ന് തന്നെ ഉയരം കുറച്ച് പറന്ന് വന്നതിന് ശേഷം ലാന്‍ഡ് ചെയ്യണം. ഇതാണ് ടേബിള്‍ ടോപ് ലാന്‍ഡിങിനുള്ള രണ്ട് ടെക്നിക്സ്.

അപകടസമയത്ത് കരിപ്പൂരില്‍ കാലാവസ്ഥ വളരെ മോശമായിരുന്നു, നല്ല മഴയുമുണ്ടായിരുന്നു. ഈ സമയം ഇവിടെ ലാന്‍ഡ് ചെയ്യുക എന്നുള്ളത് വളരെ ശ്രമകരമായ കാര്യമായിരുന്നിരിക്കാം. മാത്രമല്ല പൈലറ്റുമാര്‍ക്ക് ഇത്തരം റണ്‍വേകളില്‍ ഇറങ്ങുമ്പോള്‍ ചിലപ്പോള്‍ വിഷ്വല്‍ ഇല്യൂഷന്‍ അഭിമുഖീകരിക്കേണ്ടി വരാറുണ്ട്. ഇതും, കാലവസ്ഥ കാഴ്ച മറച്ചതും അപകടത്തിന് കാരണമായിരിക്കാം. വിമാനം റണ്‍വേയില്‍ സ്പര്‍ശിച്ച് കഴിഞ്ഞപ്പോള്‍ ഓവര്‍ഷൂട്ട് ചെയ്തിരിക്കാം, അങ്ങനെയായിരിക്കാം ഈ അപകടം ഉണ്ടായിരിക്കുക. ഇത്തരം വെല്ലുവിളികളാണ് ടേബിള്‍ ടോപ് റണ്‍വേകളില്‍ ലാന്‍ഡ് ചെയ്യുമ്പോള്‍ പൈലറ്റുമാര്‍ കൂടുതലായും അഭിമുഖീകരിക്കേണ്ടി വരുന്നത്.

ലാന്‍ഡിംഗും വിഷ്വല്‍ ഇല്യൂഷനും

വിഷ്വല്‍ ഇല്യൂഷനെ കുറിച്ച് ഇനിയും ധാരാളം പഠനം നടക്കേണ്ടിയിരിക്കുന്നു. പൈലറ്റുമാരുടെ അനുഭവങ്ങളില്‍ നിന്ന് അറിഞ്ഞിട്ടുള്ള വിവരമാണ് വിഷ്വല്‍ ഇല്യൂഷനെ കുറിച്ചുള്ളത്. വിമാനത്താവളം വളരെ ഉയരം കൂടിയ ഭാഗത്തായതു കൊണ്ട് ലാന്‍ഡ് ചെയ്യുന്നതത് ഒരു ചെറിയ സമയം കൊണ്ടാണ്. ഈ സമയം അതായത് ഉയരത്തില്‍ നിന്ന് താഴേക്ക് പെട്ടെന്ന് എത്തുമ്പോള്‍ പൈലറ്റുമാരുടെ കാഴ്ച പെട്ടെന്ന് മാറിപോകാനുള്ള സാധ്യത ഉണ്ട് അതാണ് വിഷ്വല്‍ ഇല്യൂഷന്‍ എന്ന് പറയുന്നത്.

കൃത്യത വേണ്ട അതീവ ശ്രമകരമായ ദൗത്യം

പൈലറ്റിന്റെ വൈദഗ്ധ്യമാണ് ദുരന്ത തീവ്രത കുറച്ചതെന്ന് വ്യക്തമായി പറയാന്‍ സാധിക്കും. വളരെയധികം എക്സ്പീരിയന്‍സുള്ള, മികച്ച ഫ്ളൈയിങ് അവേര്‍സുള്ള പൈലറ്റായിരുന്നു പൈലറ്റ് വിംഗ് കമാന്‍ഡര്‍ ദീപക് വസന്ത് സാഠേ. ഇന്ത്യന്‍ എയര്‍ഫോഴ്സില്‍ നിന്ന് വിരമിച്ചയാളാണ് അദ്ദേഹം. അദ്ദേഹത്തിന്റെ വിമാനം പറത്താനുള്ള കഴിവ് എന്ന് പറഞ്ഞാല്‍ തന്നെ നമുക്ക് മനസിലാക്കാം. വിമാനത്തിന്റെ ഹൃദയമിടിപ്പ് പോലും മനസിലാക്കാന്‍ കഴിവും വൈദഗ്ധ്യവുമുള്ളയാളാണ് ക്യാപ്റ്റന്‍ സാഠേ. കരിപ്പൂരിലുണ്ടായത് വളരെ വലിയ ഒരു അപകടമാകാന്‍ സാധ്യതയുണ്ടായിരുന്നു. അദ്ദേഹത്തിന്റെ മനോധൈര്യവും കൃത്യതയാര്‍ന്ന പ്രവര്‍ത്തനവും കൊണ്ട് മാത്രമാണ് അങ്ങനെ സംഭവിക്കാതിരുന്നത്. വിമാനം റണ്‍വേയില്‍ സ്പര്‍ശിച്ച ശേഷം ഓവര്‍ഷൂട്ട് ചെയ്യുമ്പോള്‍, അതിനെ നിയന്ത്രിച്ച് പരമാവധി അപകടം കുറയ്ക്കുക എന്നുള്ളതാകും പൈലറ്റിന്റെ ലക്ഷ്യം. പൈലറ്റുമാരുടെ അനുഭവസമ്പത്ത് ഇവിടെ പ്രയോജനം ചെയ്യും.

'മലയാളികൾ മാത്രമാണ് ഷമ്മിയെ ആഘോഷിക്കുന്നത്'; അങ്ങനെയുള്ളവരെ തന്റെ ജീവിതത്തിലും കണ്ടിട്ടുണ്ടെന്ന് ഫഹദ് ഫാസിൽ

17 Years of Venkat Prabhu | ഒരു ഡെയറിങ് ഫിലിം മേക്കർ

A Promise Of A24 For Independent Movies

'20 വർഷങ്ങൾക്ക് ശേഷം അതേ സിനിമ, അതേ മാജിക്' ; ഗില്ലി റീ-റിലീസ് കണ്ട സന്തോഷം പങ്കുവച്ച് വിദ്യാസാഗർ

ഈ വർഷം ഇത്രയും ഹിറ്റുകളുള്ള മറ്റൊരു ഇൻഡസ്ട്രിയുണ്ടോ, മലയാളത്തെ പെട്ടിക്കട വുഡ് എന്ന് വിളിച്ചവർ മാറ്റിപ്പറയുമെന്ന് ഉറപ്പായിരുന്നു;ടൊവിനോ

SCROLL FOR NEXT