

ഭാവന പ്രധാന വേഷത്തിലെത്തുന്ന "അനോമി' എന്ന ചിത്രത്തിലെ നടൻ റഹ്മാൻ്റെ ക്യാരക്ടർ പോസ്റ്റർ പുറത്ത്. ജിബ്രാൻ എന്ന് പേരുള്ള കഥാപാത്രം ആയാണ് റഹ്മാൻ ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. "When the world doubted him, he chose to fight back" എന്ന കുറിപ്പോടെയാണ് റഹ്മാൻ്റെ പോസ്റ്റർ റിലീസ് ചെയ്തിരിക്കുന്നത്. റിയാസ് മാരാത്ത് ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്.
വളരെ സ്റ്റൈലിഷ്, മാസ്സ് ലുക്കിലാണ് റഹ്മാനെ ചിത്രത്തിൽ അവതരിപ്പിക്കുന്നത് എന്ന് പോസ്റ്റർ സൂചിപ്പിക്കുന്നു. നേരത്തെ ഭാവനയുടെ കാരക്ടർ പോസ്റ്ററും പുറത്ത് വിട്ടിരുന്നു. സാറ ഫിലിപ്പ് എന്ന കഥാപാത്രമായാണ് ഈ ചിത്രത്തിൽ ഭാവന അഭിനയിച്ചിരിക്കുന്നത്. "ഹെർ കോഡ് ഈസ് ട്രൂത്ത്" എന്ന കുറിപ്പോടെയാണ് ഭാവനയുടെ ക്യാരക്ടർ പോസ്റ്റർ എത്തിയത്.
ടി സീരീസ് പനോരമ സ്റ്റുഡിയോസ് എന്നിവർ ചേർന്ന് ആദ്യമായി മലയാളത്തിൽ എത്തിക്കുന്ന ചിത്രമാണ് അനോമി. സയൻസ് ഫിക്ഷൻ മിസ്റ്ററി ത്രില്ലർ ഗണത്തിൽപ്പെടുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്, സെക്കന്റ് ലുക്ക് പോസ്റ്ററുകൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. വിഷ്ണു അഗസ്ത്യ, ബിനു പപ്പു, ഷെബിൻ ബെൻസൺ, അർജുൻ ലാൽ, ദൃശ്യ രഘുനാഥ് തുടങ്ങിയവരും ചിത്രത്തിൽ നിർണ്ണായക വേഷങ്ങൾ ചെയ്യുന്നുണ്ട്.
ഗുൽഷൻ കുമാർ, ഭൂഷൺ കുമാർ, ടി സീരീസ് ഫിലിംസ്, പനോരമ സ്റ്റുഡിയോസ് എന്നിവർ അവതരിപ്പിക്കുന്ന ചിത്രം നിർമ്മിക്കുന്നത് കുമാർ മംഗത് പഥക്, അഭിഷേക് പഥക് എന്നിവരാണ്. കോൺഫിഡൻ്റ് ഗ്രൂപ്പ് ചെയർമാൻ ഡോക്ടർ റോയ് സി ജെ, ബ്ലിറ്റ്സ്ക്രീഗ് ഫിലിംസ്, എ പി കെ സിനിമ എന്നിവരും ഭാവന ഫിലിം പ്രൊഡക്ഷൻസിന്റെ ബാനറിൽ നടി ഭാവനയും ചിത്രത്തിന്റെ നിർമ്മാണത്തിൽ പങ്കാളികളാണ്. കോ പ്രൊഡ്യൂസഴ്സ്- റാം മിർചന്ദാനി, രാജേഷ് മേനോൻ, ക്രീയേറ്റീവ് പ്രൊഡ്യൂസർ - അഭിനവ് മെഹ്‌റോത്ര.
സുജിത് സാരംഗ് കാമറ ചലിപ്പിച്ച ചിത്രത്തിന് ഹർഷവർധൻ രാമേശ്വർ സംഗീതവും കിരൺ ദാസ് എഡിറ്റിംഗും നിർവ്വഹിക്കുന്നു. ഏഴ് ഷെഡ്യൂളുകളിലായി നൂറിൽ അധികം ദിവസം ചിത്രീകരിച്ച അനോമിയുടെ പ്രധാന ലൊക്കേഷൻസ് മുംബൈ, എറണാകുളം, പൊള്ളാച്ചി, കൊടൈക്കനാൽ, കോയമ്പത്തൂർ എന്നിവയാണ്. ചിത്രം 2026 ജനുവരിയിൽ പ്രേക്ഷകരുടെ മുന്നിലെത്തുമെന്നാണ് സൂചന.
ഗ്യാങ്സ് ഓഫ് വസേപ്പൂർ, ഹൈദർ, എന്നീ പ്രശസ്ത ബോളിവുഡ് ചിത്രങ്ങളുടെ കളറിസ്റ്റ് ആയ, മുംബൈയിൽ നിന്നുള്ള ലീഡിങ് ടെക്നീഷ്യൻ ജെ ഡി ആണ് ഈ ചിത്രത്തിനും കളറിംഗ് നിർവഹിച്ചത്. എഡിറ്റിംഗ് - കിരൺ ദാസ്, ആക്ഷൻ കോറിയോഗ്രഫി - ആക്ഷൻ സന്തോഷ്, തവസി രാജ് , ഓഡിയോഗ്രഫി- സിങ്ക് സിനിമ, സൗണ്ട് മിക്സ് - ഫസൽ എ ബക്കർ, കോസ്റ്റ്യൂം - സമീറ സനീഷ്, ആർട്ട് - അരുൺ ജോസ്, മേക്കപ്പ് - അമൽ ചന്ദ്രൻ, പിആർഒ- ശബരി, ഡിജിറ്റൽ മാർക്കറ്റിങ്- അനൂപ് സുന്ദരൻ.