'ഫ്രം ദി മേക്കേഴ്‌സ് ഓഫ് കിഷ്കിന്ധാ കാണ്ഡം'; 'എക്കോ' വരുന്നു, സെൻസറിങ് പൂർത്തിയായി

'ഫ്രം ദി മേക്കേഴ്‌സ് ഓഫ് കിഷ്കിന്ധാ കാണ്ഡം'; 'എക്കോ' വരുന്നു, സെൻസറിങ് പൂർത്തിയായി
Published on

വമ്പൻ പ്രേക്ഷക- നിരൂപക പ്രശംസ നേടിയ കിഷ്കിന്ധാ കാണ്ഡത്തിനു ശേഷം ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്ത 'എക്കോ'യുടെ സെൻസറിങ് പൂർത്തിയായി. സിനിമയ്ക്ക് യു/എ 16+ സർട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്. കിഷ്കിന്ധാ കാണ്ഡം, കേരളാ ക്രൈം ഫയൽസ് സീസൺ 2 എന്നിവക്ക് ശേഷം ബാഹുൽ രമേശ് തിരക്കഥ രചിച്ച ഈ ചിത്രത്തിൽ യുവതാരം സന്ദീപ് പ്രദീപ് ആണ് നായകനായി എത്തുന്നത്.

'അനിമൽ ട്രൈലോജി'യിലെ അവസാന അധ്യായമാണ് 'എക്കോ'. വിനീത്, അശോകൻ, നരേൻ, ബിനു പപ്പു, ബിയാന മോമിൻ, സിം സി ഫീ, എൻ ജി ഹങ് ഷെൻ, രഞ്ജിത്ത് ശേഖർ, സഹീർ മുഹമ്മദ് എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു. കിഷ്കിന്ധ കാണ്ഡത്തിന്‍റെ എഡിറ്റർ സൂരജ് ഇഎസും സംഗീതസംവിധായകൻ മുജീബ് മജീദും എക്കോയുടെ ഭാഗമായുണ്ട്.

കലാസംവിധായകൻ- സജീഷ് താമരശ്ശേരി, പ്രൊഡക്ഷൻ കൺട്രോളർ- ഷാഫി ചെമ്മാട്, ഓഡിയോഗ്രാഫി- വിഷ്ണു ഗോവിന്ദ്, മേക്കപ്പ്- റഷീദ് അഹമ്മദ്, കോസ്റ്റ്യൂം ഡിസൈൻ- സുജിത്ത് സുധാകരൻ, പ്രോജക്ട് ഡിസൈനർ- സന്ദീപ് ശശിധരൻ, ഡിഐ- കളർ പ്ലാനറ്റ് സ്റ്റുഡിയോസ്, കളറിസ്റ്റ്- ശ്രീക് വാരിയർ, ടീസർ കട്ട്- മഹേഷ് ഭുവനേന്ദ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ- സാഗർ, വിഎഫ്എക്സ്- ഐവിഎഫ്എക്സ്, സ്റ്റിൽസ്- റിൻസൺ എം ബി, മാർക്കറ്റിംഗ് & ഡിസൈനുകൾ- യെല്ലോ ടൂത്ത്സ്, സബ്ടൈറ്റിലുകൾ- വിവേക് രഞ്ജിത് (ബ്രേക്ക് ബോർഡേഴ്സ്), പിആർഒ - വൈശാഖ് സി വടക്കെവീട്, ജിനു അനിൽകുമാർ, എ എസ് ദിനേശ്.

Related Stories

No stories found.
logo
The Cue
www.thecue.in