Special Report

'ക്ഷേത്രക്കുളത്തില്‍ പുലയന്‍മാര്‍ കുളിക്കേണ്ട';ദളിത് വിദ്യാര്‍ത്ഥിയെ വിരമിച്ച പൊലീസുകാരന്‍ മര്‍ദ്ദിച്ചു

ആലപ്പുഴ എഴുപുന്നയില്‍ ശ്രീനാരായണ ക്ഷേത്രക്കുളത്തില്‍ കുളിക്കാനെത്തിയ ദളിത് വിദ്യാര്‍ത്ഥിയെ വിരമിച്ച പൊലീസുകാരന്‍ മര്‍ദ്ദിച്ചതായി പരാതി. ജാതി പറഞ്ഞ് അധിക്ഷേപിച്ച സമീപവാസിയായ ഗോപി ക്ഷേത്രക്കുളത്തില്‍ കുളിക്കാന്‍ വിദ്യാര്‍ത്ഥിയെ അനുവദിച്ചില്ല. പൊലീസ് കേസെടുത്തെങ്കിലും പ്രതി ഒളിവിലാണ്.

കഴിഞ്ഞ ആറാം തിയ്യതി രാവിലെ ക്ഷേത്രത്തില്‍ തൊഴാനെത്തിയതായിരുന്നു പത്താംക്ലാസുകാരനായ വിഷ്ണുപ്രണവും ഏഴാം ക്ലാസുകാരനായ കൂട്ടുകാരനും. ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയപ്പോളായിരുന്നു ഗോപി വിദ്യാര്‍ത്ഥികളെ തടഞ്ഞത്. ദളിത് വിഭാഗത്തില്‍പ്പെട്ടവര്‍ ക്ഷേത്രക്കുളത്തില്‍ കുളിക്കേണ്ടെന്ന് പറഞ്ഞായിരുന്നു അധിക്ഷേപിച്ചതെന്ന് വിഷ്ണു പ്രണവ് ദ ക്യുവിനോട് പറഞ്ഞു. ഇത് ചോദ്യം ചെയ്തപ്പോള്‍ മര്‍ദ്ദിച്ചു. സൈക്കിളിന്റെ കാറ്റഴിച്ചു വിട്ടു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

പുലയന്മാര്‍ക്ക് ക്ഷേത്രക്കുളത്തില്‍ എന്താണെന്ന് കാര്യമെന്ന് ഗോപി ചോദിച്ചു. മകന്റെ കണ്ണട തട്ടി താഴെയിട്ടു. നാല്പത് ശതമാനം കാഴ്ച മാത്രമേയുള്ളു വിഷ്ണുവിന്. കണ്ണട കുനിഞ്ഞെടുക്കുന്നതിനിടെ മുതുകില്‍ മര്‍ദ്ദിച്ചു. വയറ്റില്‍ ചവുട്ടി.
സുരേഷ്, വിഷ്ണുവിന്റെ അച്ഛന്‍

എന്‍എസ്എസ് കരയോഗത്തിന്റെ ക്ഷേത്രമാണിത്. ദളിത് വിഭാഗക്കാര്‍ കുളിക്കുന്നത് ക്ഷേത്രഭാരവാഹികള്‍ വിലക്കാറില്ലെന്ന് സുരേഷ് പറയുന്നു. കുട്ടികള്‍ കുളത്തില്‍ കുളിക്കുന്നതിനെ ഗോപി എതിര്‍ക്കുന്നത് പതിവാണെന്ന് പ്രദേശവാസികള്‍ പറയുന്നത്.

മര്‍ദ്ദനമേറ്റ വിഷ്ണു തുറവൂര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ജാതിമായി അധിക്ഷേപിച്ചതും മര്‍ദ്ദിച്ചതും ചൂണ്ടിക്കാട്ടി കുടുംബം പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ ഗോപിയെ അറസ്റ്റ് ചെയ്തിട്ടില്ല. പ്രതി ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്.

ബാഹുൽ രമേശ്, ദിൻജിത്ത് അയ്യത്താൻ എന്നീ പേരുകളാണ് 'എക്കോ'യിലേക്കുള്ള എക്സൈറ്റ്മെന്റിന് പ്രധാന കാരണം: സന്ദീപ് പ്രദീപ്

വിലായത്ത് ബുദ്ധ കണ്ട ഒരാൾ എന്ന നിലയിൽ പറയുകയാണ് സച്ചി ഈ സിനിമയെ ഓർത്ത് അഭിമാനിച്ചേനെ: പൃഥ്വിരാജ്

അടൂരിന്റെ നായകനായി വീണ്ടും മമ്മൂട്ടി; നിർമാണം മമ്മൂട്ടിക്കമ്പനി

ദുബായില്‍ ദ​മാ​ക്​ ഐ​ല​ൻ​ഡ്​​സ്​ 2 വരുന്നു

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

SCROLL FOR NEXT