Special Report

തിരുത്താന്‍ അവസരം നല്‍കിയില്ലെന്ന് ഐഷ സുല്‍ത്താന, അവസരം നല്‍കി, വിശദീകരണ വീഡിയോയും നല്‍കി; മറിച്ചുള്ള വാദം അധാര്‍മ്മികമെന്ന് മീഡിയ വണ്‍

ലക്ഷദ്വീപില്‍ നിന്നുള്ള ചലച്ചിത്രപ്രവര്‍ത്തക ഐഷ സുല്‍ത്താന നടത്തിയ ബയോവെപ്പണ്‍ പരാമര്‍ശത്തില്‍ രാജ്യദ്രോഹക്കേസ് ചുമത്തിയിരുന്നു. വിവാദപരാമര്‍ശത്തിലേക്ക് തന്നെ വലിച്ചിഴച്ചത് മീഡിയ വണ്‍ ചാനലായിരുന്നു എന്നാണ് ഐഷ സുല്‍ത്താന കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നത്. ലക്ഷദ്വീപില്‍ കൊവിഡ് ബാധിച്ച ആദ്യത്തെയാള്‍ പ്രഫുല്‍ പട്ടേലിനൊപ്പം വന്നയാളാണ്. അതിനേക്കുറിച്ച് വാര്‍ത്തകളുണ്ട്. അത് പറയാനാണ് ശ്രമിച്ചത്. സംവാദത്തിനിടെ അത് വിശദീകരിക്കാന്‍ ചാനല്‍ എനിക്ക് സമയം തന്നില്ലെന്നും ബയോളജിക്കലായാണ് ആ പരാമര്‍ശം നടത്തിയതെന്നും ഐഷ സുല്‍ത്താ ആരോപിക്കുന്നു.

ഐഷ സുല്‍ത്താന പറയുന്നതല്ല വസ്തുതയെന്നും മൂന്നോ നാലോ തവണ ബയോ വെപ്പണ്‍ പരാമര്‍ശത്തില്‍ വ്യക്തതയും വിശദീകരണവും നല്‍കാന്‍ അവര്‍ക്ക് അവസരം നല്‍കിയിരുന്നുവെന്നും മീഡിയ വണ്‍ വിശദീകരണം.

ചര്‍ച്ച നയിച്ച അവതാരകനും, മീഡിയ വണ്‍ സീനിയര്‍ ന്യൂസ് എഡിറ്ററുമായ നിഷാദ് റാവുത്തര്‍ ചാനലിന്റെ വീശദീകരണ വീഡിയോയില്‍ പറയുന്നത് ഇങ്ങനെ ''മൂന്നോ നാലോ തവണ അക്കാര്യത്തില്‍ വ്യക്തതയും വിശദീകരണവും നല്‍കാന്‍ ഞാന്‍ അവര്‍ക്ക് അവസരം നല്‍കിയിട്ടുണ്ട്. അതായിരുന്നു എനിക്ക് അക്കാര്യത്തില്‍ എനിക്ക് പരമാവധി ചെയ്യാനുണ്ടായിരുന്നത്. പരാമര്ശത്തിലേ ഗൗരവസ്വഭാവം ചൂണ്ടിക്കാട്ടിയിട്ടും സഹപാനലിസ്റ്റ് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും തിരുത്താന്‍ തയ്യാറല്ലെന്ന് വ്യക്തമാക്കിയ ഐഷയോട് ഇതിന്റെ ഉത്തരവാദിത്തം നിങ്ങള്‍ക്ക് മാത്രമായിരിക്കും എന്ന് പറഞ്ഞാണ് ഞാന്‍ ചര്‍ച്ച അവസാനിപ്പിച്ചത്.''

മീഡിയവണ്‍ ചാനലിന്റെ വിശദീകരണം

ലക്ഷദ്വീപ് സമരവും അതിന്റെ ഭാഗമായി ചലചിത്രപ്രവര്‍ത്തക ഐഷ സുല്‍ത്താന നടത്തിയ പരാമര്‍ശവും അവര്‍ക്കെതിരായ രാജ്യദ്രോഹകേസും മീഡിയവണിനെതിരെ വലിയ കുപ്രചരണത്തിന് ആയുധമാക്കുന്നുണ്ട്. വിവാദ പരാമര്‍ശത്തിലേക്ക് അവരെ വലിച്ചിട്ടത് മീഡിയവണാണെന്നും പിന്നീട് വിശദീകരണത്തിന് അവസരം നല്‍കിയില്ലെന്നും മറ്റുമൊക്കെയാണ് ഐഷ തന്നെ പലയിടങ്ങളില്‍ പ്രതികരിച്ച് കണ്ടത്. അതിലെ വസ്തുത ഇതാണ്.

ജൂണ്‍ ഏഴിന് വൈകിട്ട് ഏഴിന് മീഡിയവണിലെ ചര്‍ച്ചാപരിപാടിയില്‍ അതിഥിയായെത്തിയ ഐഷ സുല്‍ത്താന ദ്വീപില്‍ കേന്ദ്രം നടത്തുന്ന ഇടപെടലുകളെ വിമര്‍ശിക്കവെ, സര്‍ക്കാര്‍ ദ്വീപില്‍ ബയോവെപ്പണ്‍ അഥവാ ജൈവായുധം പ്രയോഗിച്ചിരിക്കുകയാണെന്ന് കടത്തിപ്പറഞ്ഞു. ചര്‍ച്ചയില്‍ പങ്കെടുത്ത ബിജെപി പ്രതിനിധി ആ പരാമര്‍ശത്തില്‍ പ്രശ്‌നമുന്നയിച്ചതോടെ, താങ്കള്‍ നടത്തിയത് ഗൗരവ സ്വഭാവമുള്ള പരാമര്‍ശമാണെന്നും എന്തടിസ്ഥാനത്തിലാണ് അങ്ങനെ ആരോപിച്ചതെന്നും അവതാരകനായ ഞാന്‍ അവരോട് ചോദിച്ചു. മൂന്നോ നാലോ തവണ അക്കാര്യത്തില്‍ വ്യക്തതയും വിശദീകരണവും നല്‍കാന്‍ ഞാന്‍ അവര്‍ക്ക് അവസരം നല്‍കിയിട്ടുണ്ട്. അതായിരുന്നു എനിക്ക് അക്കാര്യത്തില്‍ എനിക്ക് പരമാവധി ചെയ്യാനുണ്ടായിരുന്നത്.

പരാമര്ശത്തിലേ ഗൗരവസ്വഭാവം ചൂണ്ടിക്കാട്ടിയിട്ടും സഹപാനലിസ്റ്റ് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും തിരുത്താന്‍ തയ്യാറല്ലെന്ന് വ്യക്തമാക്കിയ ഐഷയോട് ഇതിന്റെ ഉത്തരവാദിത്തം നിങ്ങള്‍ക്ക് മാത്രമായിരിക്കും എന്ന് പറഞ്ഞാണ് ഞാന്‍ ചര്‍ച്ച അവസാനിപ്പിച്ചത്.

ഐഷയുടെ പരാമര്‍ശം പുറത്ത് വിവാദവും ചര്‍ച്ചയുമായി മാറിയതോടെ തന്റെ ഭാഗം വിശദീകരിക്കാന്‍ അവസരം തേടി അവര്‍ മീഡിയവണിനെ സമീപിച്ചു. അവരുടെ വിശദീകരണ വീഡിയോയും കേസിനോട് പ്രതികരിച്ചുകൊണ്ട് അവര്‍ നടത്തിയ പ്രതികരണങ്ങളുമെല്ലാം ഞങ്ങളുടെ വെബ്‌സൈറ്റിലും ഫേസ്ബുക് പേജിലുമെല്ലാം പ്രസിദ്ധീകരിച്ചിട്ടുണ്ട്. വസ്തുത ഇതായിരിക്കെ തന്റെ ഭാഗം വിശദീകരിക്കാന്‍ മീഡിയവണ്‍ അവസരം തന്നില്ലെന്നാണ് മറ്റൊരു ചാനല്‍ ചര്‍ച്ചയില്‍ ഐഷ ആരോപിച്ചത്. ഇത് വ്യാജവും അധാര്‍മ്മികവുമായ വാദമാണ്.

വിശദീകരണത്തിന് അവസരം തേടി ഐഷ അവതാരകനായ എന്നെയും ചാനലിലെ മറ്റുള്ളവരെയും ബന്ധപ്പെട്ടുവെങ്കിലും സൗകര്യമില്ല എന്നും മറ്റും പറഞ്ഞുവെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഒരുവിഭാഗം ആളുകള്‍ പ്രചരിപ്പിക്കുന്നത്. അവര്‍ക്ക് അവസരം നിഷേധിക്കണമെന്ന് തീരുമാനിച്ചുവെങ്കില്‍ പിന്നെ അവരുടെ വിശദീകരണ വീഡിയോ ഞങ്ങളെന്തിന് പ്രസിദ്ധീകരിക്കണം. അവര്‍ക്കിതിരെ ബിജെപി നേതാക്കള്‍ ഗൂഢാലോചന നടത്തിയതടക്കം പ്രധാന്യത്തോടെ സംപ്രേഷണം ചെയ്ത സ്ഥാപനമാണ് മീഡിയവണ്‍.

കരിനിയമങ്ങളുപയോഗിച്ച് നിരപരാധികളെ വേട്ടയാടുന്ന പ്രവണതകളെ എന്നും എതിര്‍ത്തുപോരുകയും അതിന്റെ വെല്ലുവിളികള്‍ നേരിടുകയും ചെയ്യുന്ന മാധ്യമമാണ് മീഡിയവണ്‍ എന്നിരിക്കെ ഈ വിഷയത്തില്‍ മീഡിയവണിനെതിരെ നടക്കുന്ന കുപ്രചാരണങ്ങളെ പ്രേക്ഷകര്‍ തള്ളിക്കളയുമെന്ന് ഞങ്ങള്‍ക്കുറപ്പാണ്.

ഐഷ സുല്‍ത്താനയുടെ കുറിപ്പ്

“നിഷാദ് സര്‍: 7 തിയതി ചാനല്‍ ചര്‍ച്ച കഴിഞ്ഞതിനു ശേഷം ഞാന്‍ എന്റെ വായിന്നു വീണ വാക്കിന്റെ പ്രശ്‌നം മനസ്സിലാക്കി എട്ടാം തിയതി ‘ശബ്‌നാ’ എന്ന നിങ്ങളുടെ മാധ്യമത്തിലെ റിപ്പോട്ടറെ കോണ്‍ടാക്ട് ചെയ്തതാണ്, അവര്‍ എന്റെ ഫോണ്‍ എടുത്തിരുന്നില്ല, ഞാന്‍ അവര്‍ക്ക് വാട്ട്‌സ്ആപ്പില്‍ മെസ്സേജ് അയച്ചു, കണ്ടിട്ടും മറുപടി തന്നില്ല, 7 തിയതി എന്നെ ഇതേ ചര്‍ച്ചയ്ക്ക് വിളിച്ച സഹോദരനെയും ഞാന്‍ വിളിച്ചു, മെസ്സേജും അയച്ചു അവരും എനിക് മറുപടി തന്നില്ല, അത് കാരണം മുമ്പ് എന്നെയും ഷബ്‌നയെയും കണക്റ്റ് ചെയ്ത് തന്നിരുന്ന ഒരു സെലിബ്രിറ്റിയെ വിളിച്ചു കാര്യങ്ങള്‍ പറഞു, എന്റെ ഈ പ്രശ്‌നം സീരിയസ്സ് ആണെന്നു മനസ്സിലാക്കി പുള്ളി എനിക്ക് നിങ്ങളുടെ ഈ ചാനലിലെ ഹെഡ്ഢിന്റെ നമ്പറാണ് എന്നു പറഞ്ഞു ഒരു നമ്പര്‍ തന്നു, ഞാന്‍ അദ്ദേഹത്തെ വിളിച്ചു നടന്ന കാര്യം പറഞ്ഞു, അദ്ദേഹം നിഷാദ് നെ വിളിച്ചിട്ട് എന്നെ വിളിക്കാമെന്നു പറഞ്ഞു, പിന്നിട് അദ്ദേഹം വിളിച്ച് പറഞത് ഇങ്ങിനെ: ഐഷാ ഞാനി ചാനലില്‍ നേരത്തെ ഉണ്ടായിരുന്നതാണ് ഇപ്പോ ഇല്ലാ, പക്ഷേ നിഷാദ് എന്റെ ഫ്രണ്ട് ആണ്, നിഷാദുമായി സംസാരിച്ചു, പക്ഷേ അവരത് എടുക്കാന്‍ തെയ്യറല്ല എന്ന് പറഞ്ഞു കാരണം ഐഷാ ലക്ഷദ്വീപ്ന്റ പ്രതിനിധി അല്ലെന്നാണ് പറയുന്നത്, കൂടാതെ അവര്‍ക്ക് ഐഷയോട് വേറൊരു കാര്യത്തില്‍ കൂടി ദേഷ്യം പ്രകടിപ്പിച്ചു, അത് മറ്റൊന്നുമല്ല ആ ചാനലിന് ലക്ഷദ്വീപിലെ അഗതി ദ്വീപിലെ പഞ്ചായത്തില്‍ നിന്നും സര്‍ട്ടിഫിക്കറ്റ് കൊടുത്തപ്പോള്‍ ഐഷാ ആ പഞ്ചായത്തില്‍ ഇടപെട്ട് മറ്റ് ചാനലിന് കൂടി വാങ്ങി കൊടുത്തത് അവര്‍ക്ക് ഇഷ്ടമായില്ല…

ഞാന്‍: സര്‍ ഈ അവസരത്തില്‍ ആണോ സര്‍ ഇത് അവര്‍ പറയേണ്ടത്, ആ സര്‍ട്ടിഫികറ്റസ്സ് മറ്റ് ചാനലിനും അവകാശപെട്ടതല്ലെ? അതില്‍ ഞാന്‍ ചെയ്ത തെറ്റ് എന്താണ്?

സര്‍: എനിക് മനസിലാവും ഞാന്‍ ഒന്ന് അവരെ വിളിച്ച് ഒന്നൂടെ പറയട്ടെ (അത് കഴിഞ്ഞ് എന്നെ വീണ്ടൂം ആ സര്‍ വിളിച്ചു, നിഷാദിനോട് സംസാരിച്ചിട്ടുണ്ടെന്നും, നിഷാദ് പറഞ്ഞു ഒരു വീഡിയോ എടുത്ത് അയക്ക്, നിഷാദ് ടെലികാസ്റ്റ് ചെയ്യാമെന്നും ആ സാറിന് വാക്ക് കൊടുത്തിട്ടുണ്ടെന്ന്, ഞാന്‍ അത് പ്രകാരം വീഡിയോ ചെയ്ത് അയച്ച് കൊടുത്തു, ആ സാര്‍ അപ്പോ തന്നെ നിഷാദിനും അയച്ച് കൊടുത്തു, എട്ടാം തിയ്യതിയാണ് ഈ സംഭവങ്ങള്‍ നടക്കുന്നത്, ഒമ്പതാം തിയതിയും ഞാന്‍ ഇവര്‍ ടെലികാസ്റ്റ് ചെയ്യും എന്നു വിചാരിച്ച് വൈറ്റ് ചെയ്തിരുന്നു അന്നും ചെയ്തില്ല, ടെലികാസ്റ്റ് ചെയ്യാന്‍ ലേറ്റ് ആയി വന്നപ്പോള്‍ ഞാന്‍ നിഷാദ്ന്റ നമ്പര്‍ മറ്റൊരു ചാനലിലെ റിപോട്ടറിന്റെ കയ്യിന്ന് വാങ്ങി വിളിച്ച് നോക്കി, എടുത്തില്ല, പിന്നിട് ഞാന്‍ സുനിതാ ദേവദാസിനേ കോണ്‍ടാക്ട് ചെയിത് കൊണ്ട് ആ വീഡിയോ ടെലികാസ്റ്റ് ചെയ്യിച്ചു, (അതും ഒമ്പതാം തിയതി വൈക്കുനേരം)… എന്റെ പേരില്‍ F.IR ഇട്ടെന്നറിഞ്ഞ ഉടനേ ഈ ചാനല്‍ ഞാന്‍ എട്ടാം തിയതിയും ഒമ്പതാം തിയതിയും ആയി കൊടുത്ത ഫേസ് ബുക്ക് പോസ്റ്റും വീഡിയോയും പതിനൊന്നാം തിയതിയാണ് ഈ ചാനല്‍ ടെലികാസ്റ്റ് ചെയ്തത്. ഇതല്ലേ നിഷാദ് സത്യം.

ടെലികാസ്റ്റ് ചെയ്ത നിങ്ങളുടെ ചാനലിന്റെ ഡേറ്റ് നോക്കുമ്പോള്‍ മനസിലാവും ആ സത്യം… പതിനൊന്നിനും പന്ത്രണ്ടും ഡേറ്റുകളില്‍ ആണ് നിങ്ങളത് ടെലികാസ്റ്റ് ചെയ്തത് ?? പിന്നേ ഞാന്‍ കുപ്രചരണം നടത്തുന്നു എന്നത് വെറും തെറ്റായ വാക്കുകള്‍ അല്ലേ ബ്രദര്‍…?? നിങ്ങളുടെ ചാനല്‍ ലക്ഷദ്വീപിന്റെ പ്രശ്‌നങ്ങള്‍ക്കൊപ്പം നിന്നിട്ടുണ്ട് ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്കൊപ്പം നിന്നിട്ടുണ്ട് അതിനെ എല്ലാം വളരെ നല്ല രീതിയില്‍ ബഹുമാനിച്ചു കൊണ്ട് തന്നെ ഞാന്‍ പറയുവാണ്… എനിക്കൊരു പ്രശ്‌നം വന്നപ്പോള്‍ ഞാന്‍ തിരുത്താനൊരു അവസരം ചോദിച്ചപ്പോള്‍ നിങ്ങള്‍ അന്ന് എന്റെ കൂടെ നിന്നില്ല എന്നത് പകല്‍ പൊലെ സത്യമാണ് ബ്രദര്‍ നിഷാദ്

ലിറ്റില്‍ റെഡ് റൈഡിംഗ് ഹുഡിനൊപ്പം ആരോഗ്യകരമായ ഭക്ഷണശീലം പറഞ്ഞ് വായനോത്സവത്തിലെ പാചകസെഷന്‍

തിയറ്ററുകളിൽ മുന്നേറി മലയാളി ഫ്രം ഇന്ത്യ; രണ്ടാം ദിവസം പിന്നിട്ടപ്പോൾ നേടിയത് എട്ടു കോടിയിലധികം

ആസിഫ് അലിയ്ക്കൊപ്പം അനശ്വര രാജൻ; പ്രീസ്റ്റിന് ശേഷം പുതിയ ചിത്രവുമായി ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന ചിത്രം പൂജ

സിനിമയുടെ റിലീസിന് തലേദിവസം വരെ കാത്തുനിന്നത് എന്തിന്?; നിഷാദ് കോയയുടെ ആരോപണത്തിൽ പ്രതികരിച്ച് നിവിനും ലിസ്റ്റിനും ഡിജോയും

ഇനി കാണാൻ പോകുന്നത് വില്ലന്റെ കഥ; ഹനീഫ് അദേനി - ഉണ്ണി മുകുന്ദൻ ചിത്രം മാർക്കോ ചിത്രീകരണം ആരഭിച്ചു

SCROLL FOR NEXT