ബംഗ്ലാദേശുകാരിയാണെന്ന പ്രചരണത്തെ നേരിടാനൊരുങ്ങി ഐഷ സുല്‍ത്താന; ബിജെപിയെ പുറത്താക്കി സേവ് ലക്ഷദ്വീപ് ഫോറം

ബംഗ്ലാദേശുകാരിയാണെന്ന പ്രചരണത്തെ നേരിടാനൊരുങ്ങി ഐഷ സുല്‍ത്താന; ബിജെപിയെ പുറത്താക്കി സേവ് ലക്ഷദ്വീപ് ഫോറം
Published on

കവരത്തി: താന്‍ ബംഗ്ലാദേശുകാരിയാണെന്ന് പറഞ്ഞ് സമൂഹമാധ്യമങ്ങളില്‍ നടക്കുന്ന വ്യാജപ്രചാരണത്തിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് സംവിധായിക ഐഷ സുല്‍ത്താന. ബിജെപിക്കെതിരെ പ്രതികരിച്ചതിനാണ് തന്നെ വേട്ടയാടുന്നതെന്നും ഐഷ സുല്‍ത്താന കൂട്ടിച്ചേര്‍ത്തു.

വ്യാജ പ്രൊഫൈലുകളുണ്ടാക്കി താന്‍ ബംഗ്ലാദേശുകാരിയാണെന്ന് പ്രചരിപ്പിക്കുകയാണെന്നും എന്റെ പേരില്‍ പോലും വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കുന്നുണ്ടെന്നും ഐഷ പറഞ്ഞു.

അതേസമയം ഇന്ന് സേവ് ലക്ഷദ്വീപ് ഫോറത്തില്‍ നിന്ന് ബിജെപിയെ പുറത്താക്കി. ബിജെപി നേതാവായ എപി അബ്ദുള്ളക്കുട്ടി നടത്തിയ ലക്ഷദ്വീപ് വിരുദ്ധ പരാമര്‍ശത്തിലും, ലക്ഷദ്വീപിലെ ബിജെപി അധ്യക്ഷന്‍ തന്നെ ഐഷ സുല്‍ത്താനയ്‌ക്കെതിരെ കേസ് നല്‍കിയതിലും പ്രതിഷേധിച്ചാണ് സേവ് ലക്ഷദ്വീപ് ഫോറത്തില്‍ നിന്ന് ബിജെപിയെ ഒഴിവാക്കാന്‍ തീരുമാനമായത്.

ഐഷ സുല്‍ത്താനയ്‌ക്കെതിരായ രാജ്യദ്രോഹ പരാതി പിന്‍വലിക്കില്ലെന്ന ലക്ഷദ്വീപ് ബിജെപി ഘടകം അറിയിച്ചതിന് പിന്നാലെയാണ് നടപടി.

ലക്ഷദ്വീപിലെ ബിജെപി പ്രസിഡന്റ് അബ്ദുള്‍ ഖാദറിന്റെ ഹര്‍ജിയിലാണ് ഐഷ സുല്‍ത്താനയ്‌ക്കെതിരെ കവരത്തി പൊലീസ് കേസെടുത്തത്.

Related Stories

No stories found.
logo
The Cue
www.thecue.in