News n Views

‘സിദ്ദിഖ് തിയേറ്ററില്‍ അപമര്യാദയായി പെരുമാറി’; ഗുരുതര വെളിപ്പെടുത്തലുമായി നടി രേവതി സമ്പത്ത് 

THE CUE

നടന്‍ സിദ്ദിഖ് ലൈംഗികാധിക്ഷേപം നടത്തിയെന്ന വെളിപ്പെടുത്തലുമായി നടി രേവതി സമ്പത്ത്. 2016 ല്‍ 'സുഖമായിരിക്കട്ടെ' എന്ന ചിത്രത്തിന്റെ പ്രിവ്യൂ ഷോയ്ക്കിടെ സിദ്ദിഖ് അശ്ലീല ഭാഷയില്‍ പെരുമാറിയെന്നാണ് രേവതിയുടെ ആരോപണം. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് നടി സിദ്ദിഖിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. സിദ്ദിഖും കെപിഎസി ലളിതയും മുന്‍പ് ദിലീപിനെ അനുകൂലിച്ച് വാര്‍ത്താ സമ്മേളനം നടത്തിയതിന്റെ വീഡിയോ സഹിതമാണ് പോസ്റ്റ്. നടി ആക്രമിക്കപ്പെട്ടതിന് പിന്നാലെ ദിലീപ് അറസ്റ്റിലായപ്പോഴായിരുന്നു ഇരുവരും നടന് പിന്‍തുണയുമായി മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയത്. അന്ന് wcc ക്കെതിരെ സിദ്ദിഖ് രൂക്ഷവിമര്‍ശനമുയര്‍ത്തിയിരുന്നു.

രേവതിയുടെ പോസ്റ്റ് ഇങ്ങനെ

ഈ വീഡിയോ ആവര്‍ത്തിച്ച് കണ്ടതിന് ശേഷം, ഇനിയും എനിക്കിത് പറയാതിരിക്കാനാവില്ല. സിദ്ദിഖ് എന്ന ഈ നടന്‍ 2016 ല്‍ തിരുവനന്തപുരം നിള തിയേറ്ററില്‍ 'സുഖമായിരിക്കട്ടെ' എന്ന സിനിമയുടെ പ്രിവ്യൂ ഷോയ്ക്കിടെ എനിക്കുനേരെ ലൈംഗി കാധിക്ഷേപം നടത്തിയിട്ടുണ്ട്. അദ്ദേഹത്തില്‍ നിന്നുണ്ടായ അശ്ലീല പരാമര്‍ശങ്ങള്‍ 21 കാരിയായ എന്നെ മാനസികമായി തളര്‍ത്തി. അതുണ്ടാക്കിയ ആഘാതം ഇപ്പോഴും ഞാനോര്‍ക്കുന്നു. അദ്ദേഹത്തിന് ഒരു മകള്‍ ഉണ്ടെന്നാണ് എന്റെ ഊഹം. അയാളുടെ അടുത്ത് അവള്‍ സുരക്ഷിതയാണോയെന്ന് ഞാന്‍ അദ്ഭുതപ്പെടുന്നു. മകള്‍ക്ക് ഇതുപോലെ സംഭവിച്ചാല്‍ നിങ്ങളെന്തു ചെയ്യും സിദ്ദിഖ് ? നിങ്ങളെ പോലൊരാള്‍ക്ക് എങ്ങിനെയാണ് അന്തസ്സുറ്റ സംഘടനയായ wcc യ്‌ക്കെതിരെ വിരലുയര്‍ത്താന്‍ സാധിക്കുക ? നിങ്ങളതിന് യോഗ്യനാണോയെന്ന് ചിന്തിക്ക്, ഉളുപ്പുണ്ടോ ? മാന്യനെന്ന് സ്വയം വിശേഷിപ്പിച്ച് മുഖംമൂടി അണിഞ്ഞ് നടക്കുന്ന, സിനിമാ മേഖലയിലുള്ള ഇത്തരക്കാരെയോര്‍ത്ത് ലജ്ജിക്കുന്നു.

After watching this video again &again,i couldn't even able to resist myself anymore!!!
This Actor Siddique tried to sexually misbehave with me on 2016 in a preview of "Sukhamayirikate" movie at Nila theatre ,Trivandrum..!!His verbal sexual offerings made me morally down at the age of 21...i still remember the trauma he made to me!!!
He is having a daughter i guess..!!
Is she safe in his hands,i wonder??
What will you do if the same thing happens with your daughter,Mr.Siddique?
How can a man like him can point fingers against a prestigious &privileged collective WCC
are you deserved yourself Mr.Siddhique??,think yourself!!
Ulupp undo??
Shame on these masks layered ,self called gentlemen out there in the film industry..!!

'സംവിധായകന്റെ അതേ പ്രതിഫലം എഴുത്തുകാർക്കും നൽകണം' ; സിനിമയിലെ ഏറ്റവും പ്രധാനപ്പെട്ട ഡിപ്പാർട്ട്‌മെന്റ് എഴുത്താണെന്ന് മിഥുൻ മാനുവൽ തോമസ്

'ഭ്രമയുഗത്തിലും ടർബോയിലും കണ്ടത് രണ്ട് വ്യത്യസ്ത മനുഷ്യനെ' ; ഭ്രമയുഗത്തിലെ മമ്മൂട്ടിയുടെ അഭിനയം വളരെ ഇഷ്ട്ടമായെന്ന് രാജ് ബി ഷെട്ടി

'മലയാളത്തിൽ പരസ്പരമുള്ള സഹകരണത്തെ മറ്റു ഇൻഡസ്ട്രികൾ കണ്ടു പഠിക്കണം' ; ഇന്ത്യ മുഴുവൻ മലയാള സിനിമയെ ഫോളോ ചെയ്യുന്നെന്ന് രാജ് ബി ഷെട്ടി

'ക്ലീൻ യു സർട്ടിഫിക്കറ്റുമായി അൽത്താഫ് സലിം ചിത്രം മന്ദാകിനി' ; ചിത്രം മെയ് 24 ന് തിയറ്ററുകളിൽ

'പെണ്ണ് കാണൽ മുതൽ കല്യാണം വരെ, സജിതയുടെയും ഷിജുവിൻ്റെയും പ്രണയത്തെ അവതരിപ്പിച്ച് പ്രണയം പൊട്ടിവിടർന്നല്ലോ' ; വിശേഷത്തിലെ ആദ്യ ഗാനം

SCROLL FOR NEXT