News n Views

കെട്ടിക്കിടക്കുന്നത് 7000 കര്‍ഷകരുടെ പെന്‍ഷന്‍ അപേക്ഷ; ഒരെണ്ണം പോലും പരിഗണിക്കാതെ സര്‍ക്കാര്‍

THE CUE

സംസ്ഥാനത്ത് പെന്‍ഷന് വേണ്ടി അപേക്ഷ സമര്‍പ്പിച്ച് കാത്തിരിക്കുന്നത് 7000 കര്‍ഷകര്‍. ചെറുകിട നാമമാത്ര കര്‍ഷക പെന്‍ഷന് വേണ്ടി കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ സമര്‍പ്പിച്ച ഒരു അപേക്ഷ പോലും സര്‍ക്കാര്‍ പരിഗണിച്ചില്ല. 2016ന് ജൂണിന് ശേഷം കൃഷിഭവനുകള്‍ അംഗീകരിച്ച ഏഴായിരത്തോളം അപേക്ഷകള്‍ക്കാണ് അനുമതി നിഷേധിക്കപ്പെട്ടിരിക്കുന്നത്. കൃഷി വകുപ്പ് ശുപാര്‍ശ ചെയ്തിട്ടും ഫയലുകളിന്മേല്‍ നടപടിയുണ്ടാകുന്നില്ലെന്ന് മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് അഞ്ച് ഏക്കര്‍ വരെ കൃഷിഭൂമിയുള്ള ചെറുകിട നാമമാത്ര കര്‍ഷകര്‍ക്ക് 600 രൂപ പെന്‍ഷന്‍ നല്‍കിയിരുന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ ഈ പെന്‍ഷന്‍ 1200 രൂപയാക്കി ഉയര്‍ത്തി. എന്നാല്‍ 2016 ജൂണ്‍ മാസത്തിന് മുമ്പ് അപേക്ഷിച്ചവര്‍ക്ക് മാത്രമാണ് പെന്‍ഷന്‍ നല്‍കുന്നത്. അതിന് ശേഷം കൃഷിഭവന്‍ മുഖേന കര്‍ഷകരില്‍ നിന്ന് അപേക്ഷകള്‍ സ്വീകരിച്ചെങ്കിലും തുടര്‍നടപടികളുണ്ടായില്ല. 2016 ജൂണിന് ശേഷമുള്ള അപേക്ഷകളില്‍ സര്‍ക്കാര്‍ അനുമതിയോടെ മാത്രമേ പെന്‍ഷന്‍ അനുവദിക്കാവൂ എന്ന നിബന്ധന വന്നതോടെയാണിത്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT