News n Views

‘ഹമീദ് അന്‍സാരി റോയെ തകര്‍ക്കാന്‍ ശ്രമിച്ചു,ഉദ്യോഗസ്ഥരെ അപകടത്തിലാക്കി’ ; ഗുരുതര ആരോപണവുമായി മുന്‍ ഓഫീസര്‍ 

THE CUE

മുന്‍ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിക്കെതിരെ ഗുരുതര ആരോപണവുമായി, ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ റോ യുടെ മുന്‍ ഇദ്യോഗസ്ഥന്‍. ഹമീദ് അന്‍സാരി ഇറാനില്‍ സ്ഥാനപതിയായിരിക്കെ റോയുടെ വിവരങ്ങള്‍ പുറത്തുവിട്ട് അതിലെ ഉദ്യോഗസ്ഥരെ അപകടത്തിലാക്കിയെന്നാണ് എന്‍കെ സൂദ് എന്ന മുന്‍ ഉദ്യോഗസ്ഥന്റെ ആരോപണം. ഇദ്ദേഹം ഇക്കാര്യങ്ങള്‍ പരാമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തെഴുതുകയായിരുന്നു. 1990മുതല്‍ 92 വരെ അന്‍സാരി ടെഹ്‌റാനില്‍ ഇന്ത്യന്‍ അംബാസഡറായിരുന്നു. ഈ കാലയളവില്‍ അവിടെ റോ ഉദ്യോഗസ്ഥനായിരുന്നു എന്‍കെ സൂദ്.

കശ്മീരിലെ ഒരു സംഘം യുവാക്കള്‍ക്ക് ഭീകര പ്രവര്‍ത്തനങ്ങള്‍ക്കായി ഇറാനില്‍ നിന്ന് ധനസഹായം ലഭിക്കുന്നത് റോ നിരീക്ഷിച്ചിരുന്നു. ഇക്കാര്യം അന്‍സാരി ഇറാനെ അറിയിച്ചെന്നും ആ രാജ്യത്തിന്റെ രഹസ്യാന്വേഷണ ഏജന്‍സിയാ സാവക് ഇത് മുതലാക്കിയെന്നും സൂദ് ആരോപിക്കുന്നു. ഇതോടെ ഇറാനില്‍ റോയുടെ പ്രവര്‍ത്തനം അപകടത്തിലായി. ഇന്ത്യന്‍ എംബസിയിലെയും റോയിലെയും ഉദ്യോഗസ്ഥരെ സാവക് തട്ടിക്കൊണ്ടുപോയി തടവിലാക്കുന്ന സ്ഥിതിയുണ്ടായി. അപ്പോഴും രാജ്യതാല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമായാണ് അന്‍സാരി പ്രവര്‍ത്തിച്ചത്. അന്‍സാരിയും അന്നത്തെ ഇന്റലിജന്‍സ് ബ്യൂറോ അഡീഷണല്‍ സെക്രട്ടറിയായിരുന്ന രത്തന്‍ സെയ്ഗാളും ചേര്‍ന്ന് റോയുടെ ഗള്‍ഫ് ശൃംഖല തകര്‍ക്കാന്‍ ശ്രമിച്ചെന്നും സൂദ് ആരോപിക്കുന്നു.

അങ്ങനെയുള്ള ഒരാളെയാണ് തുടര്‍ച്ചയായി രണ്ട് തവണ രാജ്യത്തിന്റെ ഉപരാഷ്ട്രപതിയായി നിയോഗിച്ചതെന്നും സൂദ് ആക്ഷേപിക്കുന്നു. 2007 മുതല്‍ 2017 വരെയാണ് ഹമീദ് അന്‍സാരി ഉപരാഷ്ടപതിയായിരുന്നത്. ഇറാന്‍, യുഎഇ, ഓസ്‌ട്രേലിയ, അഫ്ഗാനിസ്ഥാന്‍, സൗദി അറേബ്യ എന്നിവിടങ്ങളില്‍ അദ്ദേഹം സ്ഥാനപതിയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഇറാഖ്, മൊറോക്കോ, ബെല്‍ജിയം, എന്നിവിടങ്ങളിലും പ്രവര്‍ത്തിച്ചു. 1961 ബാച്ച് ഐഎഫ്എസ് ഉദ്യോഗസ്ഥനാണ്. 1993 മുതല്‍ 95 വരെ ഇന്ത്യയുടെ യുഎന്നിലെ സ്ഥിരം പ്രതിനിധിയുമായിരുന്നു.

പ്രേക്ഷകരും ഈ സംഘത്തിനൊപ്പം യാത്ര തുടരുന്നു; മികച്ച പ്രതികരണം നേടി 'ദി റൈഡ്'

‎ഉണ്ണി മുകുന്ദൻ - അപർണ്ണ ബാലമുരളി ചിത്രം; 'മിണ്ടിയും പറഞ്ഞും' ഡിസംബർ 25ന്

റോഷൻ മാത്യുവിൻ്റെ പത്ത് വർഷങ്ങൾ; ക്യാരക്ടർ പോസ്റ്ററുമായി "ചത്ത പച്ച - റിങ് ഓഫ് റൗഡീസ്" ടീം

നടിയെ ആക്രമിച്ച കേസ്; ദിലീപ് കുറ്റവിമുക്തൻ, ഒന്ന് മുതല്‍ ആറ് വരെ പ്രതികള്‍ കുറ്റക്കാര്‍

എട്ട് വര്‍ഷത്തിന് ശേഷം വിധി; നടിയെ ആക്രമിച്ച കേസിന്റെ നാള്‍വഴികള്‍

SCROLL FOR NEXT