News n Views

മോദിയെ നിര്‍ത്തി നെഹ്‌റുവിനെ വാഴ്ത്തി അമേരിക്കന്‍ സഭാ നേതാവ്; ബഹുസ്വര, മതേതര വീക്ഷണങ്ങള്‍ ഓര്‍മ്മിപ്പിച്ച് സ്റ്റെനി ഹോയര്‍ 

THE CUE

ഹൗഡി മോദി വേദിയില്‍ പ്രധാനമന്ത്രിയെ അടുത്തുനിര്‍ത്തി മഹാത്മാഗാന്ധിയുടെയും ജവഹര്‍ലാല്‍ നെഹ്‌റുവിന്റെയും ദര്‍ശനങ്ങള്‍ വാഴ്ത്തി അമേരിക്കന്‍ പ്രതിനിധി സഭാ നേതാവ് സ്‌റ്റെനി ഹോയര്‍.നെഹ്‌റുവിനെതിരെ നരേന്ദ്രമോദിയും അമിത് ഷായും അടക്കമുള്ള ബിജെപി നേതാക്കളും സംഘപരിവാര്‍ സംഘടനകളും കടന്നാക്രമണം നടത്തിവരുന്നതിനിടെയാണ് അന്താരാഷ്ട്ര വേദിയില്‍ മോദിയെ അടുത്തു നിര്‍ത്തി ഡെമോക്രാറ്റിക് പാര്‍ട്ടി ഉന്നത നേതാവ് അദ്ദേഹത്തിന്റെ സംഭാവനകള്‍ ഓര്‍മ്മിപ്പിച്ചത്. ബഹുസ്വരതയും മനുഷ്യാവകാശവും ഉറപ്പുവരുത്തുന്ന ഇന്ത്യയുടെ മതേതര ജനാധിപത്യ ഭാവി നിര്‍ണയിക്കപ്പെട്ടത് ഗാന്ധിയുടെ ദര്‍ശനങ്ങളിലൂടെയും നെഹറുവിന്റെ വീക്ഷണങ്ങളിലൂടെയുമായിരുന്നുവന്നാണ് സ്റ്റെനി ഹോയര്‍ പരാമര്‍ശിച്ചത്.

എത്രകാലത്തോളം മനുഷ്യര്‍ കണ്ണീര്‍ വാര്‍ക്കുകയും ദുരിതമനുഭവിക്കുകയും ചെയ്യുന്നുവോ അത്ര കാലത്തോളം അവരുടെ മിഴിനീരൊപ്പാനുള്ള നമ്മുടെ പ്രവര്‍ത്തനങ്ങള്‍ അവസാനിക്കുന്നില്ലെന്ന നെഹ്‌റുവിന്റെ വിഖ്യാതമായ വാക്കുകള്‍ അദ്ദേഹം ഉദ്ധരിക്കുകയും ചെയ്തു. സ്വാതന്ത്ര്യം നേടിയ അര്‍ദ്ധരാത്രിയില്‍ രാജ്യത്തെ അഭിസംബോധന ചെയ്യവേയായിരുന്നു നെഹ്‌റു ഇങ്ങനെ പ്രസ്താവിച്ചത്‌. സ്‌റ്റെനി ഹോയറിന് അരികില്‍ മോദി ഇതെല്ലാം നിര്‍വികാരനായി കേട്ടുനിന്നു. ജനാധിപത്യമെന്നാല്‍ ശക്തരായവര്‍ക്കുള്ളതുപോലെ എല്ലാ അവകാശങ്ങളും ദുര്‍ബലര്‍ക്കും ലഭ്യമാവുന്ന സംവിധാനമാണെന്ന ഗാന്ധിയുടെ വാക്കുകളും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

പാക് അധീന കശ്മീര്‍ ഉണ്ടാകാന്‍ കാരണം ജവഹര്‍ലാല്‍ നെഹറുവാണെന്ന് കേന്ദ്ര അഭ്യന്ത്രമന്ത്രി അമിത്ഷാ ഞായറാഴ്ച ആക്ഷേപിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു ഹൗഡി മോദി വേദിയിലെ സംഭവം.അനവസരത്തില്‍ നെഹ്‌റു വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതാണ് കശ്മീര്‍ ഭാഗം പാക് അധീനതയിലാകാന്‍ (പാക് അധീന കശ്മീര്‍) കാരണമെന്നായിരുന്നു ഷായുടെ കുറ്റപ്പെടുത്തല്‍. ജമ്മു കശ്മീരിന് നെഹ്‌റു പ്രത്യക പദവി നല്‍കിയത് താഴ്‌വര തീവ്രവാദത്തിന്റെ പിടിയിലാകാന്‍ ഇടവരുത്തിയെന്നും ആക്ഷേപിച്ചിരുന്നു. ഇതിന് പിന്നാലെ മോദിയുള്ള ലോക വേദിയില്‍ നെഹ്‌റു വാഴ്ത്തപ്പെട്ടത് ശ്രദ്ധേയമായി.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

SCROLL FOR NEXT