News n Views

അര്‍ഷദ് ഖാന്റെ മകനെയെടുത്ത് മടങ്ങുമ്പോള്‍ വിങ്ങിപ്പൊട്ടി പൊലീസ് ഓഫീസര്‍; കരളലിയിക്കുന്ന ചിത്രം 

THE CUE

ശ്രീനഗര്‍ : ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ഇന്‍സ്‌പെക്ടര്‍ അര്‍ഷദ് ഖാന്റെ മകനുമായി മടങ്ങുമ്പോള്‍ വിങ്ങിപ്പൊട്ടുന്ന ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ കരളലിയിക്കുന്ന ചിത്രം സമൂഹ മാധ്യമങ്ങളില്‍ വൈറല്‍. ജമ്മുകശ്മീരിലെ അനന്ത്‌നാഗിലുണ്ടായ ഭീകരാക്രമണത്തില്‍ ഗുരുതര പരിക്കേറ്റ അര്‍ഷദ് ഖാന്‍ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങുകയായിരുന്നു. തിങ്കളാഴ്ച ശ്രീനഗറിലെ പൊലീസ് ആസ്ഥാനത്ത് അര്‍ഷദ് ഖാന് അന്ത്യാഞ്ജികള്‍ അര്‍പ്പിക്കുന്ന ചടങ്ങില്‍ നിന്നുള്ളതാണ് ചിത്രം.

അര്‍ഷദിന്റെ നാലുവയസ്സുള്ള മകന്‍ ഉഹ്ബാനുമായി മടങ്ങുമ്പോള്‍ സീനിയര്‍ സൂപ്രണ്ട് ഓഫ് പൊലീസ് ആയ ഹസീബ് മുഗള്‍ വിതുമ്പുന്ന ഹൃദയം തൊടുന്ന ചിത്രമാണ് സമൂഹ മാധ്യമങ്ങളില്‍ നിറയുന്നത്. പിതാവിന്റെ മൃതദേഹം മകനെ കാണിച്ച ശേഷം അവനെയും കൊണ്ട് മടങ്ങുകയായായിരുന്നു ഹസീബ് മുഗള്‍. തിരികെയാത്രയില്‍, പൊതുദര്‍ശനത്തിന് വെച്ച പിതാവിന്റെ മൃതദേഹത്തിലേക്ക് ഉറ്റുനോക്കുന്ന ഉഹ്ബാനെ കാണാം. കഴിഞ്ഞ ബുധനാഴ്ച അനന്ത്‌നാഗില്‍ സിആര്‍പിഎഫ് സംഘത്തിന് നേരെ ഭീകരസംഘം വെടിയുതിര്‍ത്തപ്പോഴാണ് അര്‍ഷദ് ഖാന് ഗുരുതരമായി പരിക്കേറ്റത്.

സുരക്ഷാ സേനാംഗങ്ങളായ 5 പേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. ഞായറാഴ്ചയാണ്, എയിംസില്‍ പ്രവേശിപ്പിക്കപ്പെട്ട അര്‍ഷദ് ഖാന്റെ വിയോഗമുണ്ടായത്. ആക്രമണം അഴിച്ചുവിട്ട രണ്ട് ഭീകരരില്‍ ഒരാളെ വധിക്കാന്‍ സിആര്‍പിഎഫ് സംഘത്തിനായിരുന്നു. അനന്ത്‌നാഗ് ടൗണിലെ സദര്‍ പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ ആയിരുന്നു ഖാന്‍. ശ്രീനഗര്‍ സ്വദേശിയായിരുന്നു. മാതാപിതാക്കളെയും അനുജനയെും കൂടാതെ ഭാര്യയും രണ്ട് കുട്ടികളുമുണ്ട്. 2002 ലാണ് സേനയുടെ ഭാഗമാകുന്നത്.

സിദ്ധാര്‍ത്ഥ് വരദരാജനും കരണ്‍ ഥാപ്പറിനും എതിരായ രാജ്യദ്രോഹക്കേസ് യഥാര്‍ത്ഥ ജേണലിസത്തെ ഭീഷണിപ്പെടുത്താനുള്ള ശ്രമം

എന്തുകൊണ്ട് ഇന്നാരീറ്റുവിന്‍റെ ഹോളിവുഡ് സിനിമയില്‍ നിന്നും പിന്മാറി? ഫഹദ് ഫാസില്‍ പറയുന്നു

അമ്മ മരിച്ച സമയത്തുള്ള പാട്ടില്‍ തിത്തിത്താരാ തിത്തിത്തൈ എങ്ങനെ വരും? താന്‍ വരിയെഴുതിയ ആ പാട്ടിനെക്കുറിച്ച് മനു മഞ്ജിത്ത്

അതുപോലുള്ള കഥാപാത്രങ്ങള്‍ ലഭിച്ചിട്ടില്ല, കിട്ടുമ്പോള്‍ വല്ലാത്ത കൊതിയാണ്: ഹരിശ്രീ അശോകന്‍

ഇന്ത്യയില്‍ ഒളിഗാര്‍ക്കിയും ജാതിയും പ്രവര്‍ത്തിക്കുന്നത് നെപോട്ടിസത്തിലൂടെ |PROF. DR. G. MOHAN GOPAL|DINU VEYIL

SCROLL FOR NEXT