News n Views

ബില്‍ക്കീസ് ബാനുവിന് നഷ്ടപരിഹാരം നല്‍കിയില്ല; ഗുജറാത്ത് സര്‍ക്കാറിന് സുപ്രീംകോടതിയുടെ അന്ത്യശാസനം

THE CUE

ഗുജറാത്ത് കലാപത്തിനിടെ കൂട്ട ബലാത്സംഗത്തിന് ഇരയായ ബില്‍ക്കീസ് ബാനുവിന് നഷ്ടപരിഹാരം നാലാഴ്ചയ്ക്കകം നല്‍കണമെന്ന് ഗുജറാത്ത് സര്‍ക്കാറിന് സുപ്രീംകോടതിയുടെ കര്‍ശന നിര്‍ദേശം. കോടതി നിശ്ചയിച്ച 50 ലക്ഷം രൂപ ഉടന്‍ നല്‍കണം. സര്‍ക്കാര്‍ ജോലിയും വീടും നല്‍കണമെന്ന വിധി രണ്ടാഴ്ചക്കകം നടപ്പാക്കണമെന്നും ഗുജറാത്ത് സര്‍ക്കാറിനോട് കോടതി ആവശ്യപ്പെട്ടു. ബില്‍ക്കീസ് ബാനു നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചിന്റെ ഉത്തരവ്.

വിധി ഉടന്‍ നടപ്പാക്കുമെന്ന് സോളിസ്റ്റര്‍ ജനറല്‍ തുഷാര്‍ മെഹ്ത കോടതിയെ അറിയിച്ചു. നഷ്ടപരിഹാര തുക രണ്ട് ആഴ്ചക്കുള്ളില്‍ നല്‍കണമെന്ന് ഏപ്രിലിലാണ് സുപ്രീംകോടതി ഉത്തരവിട്ടിരുന്നത്. 2002 മാര്‍ച്ചിലാണ് ബില്‍ക്കീസ് ബാനുവിന്റെ കുടുംബത്തിന് നേരെ അക്രമണം നടന്നത്. മൂന്ന് വയസ്സുള്ള കുഞ്ഞിനെ ഭിത്തിയിലിടിച്ച് കൊന്നു. കുടുംബാംഗങ്ങളെ ബില്‍ക്കീസ് ബാനുവിന്റെ മുന്നിലിട്ട് വെട്ടിക്കൊന്നു. അഞ്ച് മാസം ഗര്‍ഭിണിയായിരുന്ന ബില്‍ക്കീസിനെ കൂട്ടബലാത്സംഗം ചെയ്തു. 19 വയസ്സുള്ളപ്പോഴാണ് ക്രൂരമായ ആക്രമണം ബില്‍ക്കീസ് നേരിട്ടത്.

എന്‍ ജി ഒയുടെ സഹായത്തോടെയാണ് ബില്‍ക്കീസ് അതിജീവിച്ച് പോരാട്ടം തുടര്‍ന്നത്. കൊലയാളികളുടെയും തന്നെ ആക്രമിച്ചവരുടെയും പേരുകള്‍ ബില്‍ക്കീസ് തുറന്ന് പറഞ്ഞിട്ടും ഗുജറാത്ത് പോലീസ് കേസെടുത്തില്ല. ഇത് വിവാദമായി. സുപ്രീംകോടതി കേസ് സിബിഐക്ക് കൈമാറി. കേസിന്റെ വിചാരണ മുബൈയിലേക്ക് മാറ്റി. 2008ല്‍ കേസിലെ 11 പ്രതികള്‍ക്ക് പ്രത്യേക കോടതി ജീവപര്യന്തം തടവ് വിധിച്ചു. 2017ല്‍ പ്രതികളുടെ തടവുശിക്ഷ ബോംബെ ഹൈക്കോടതി ശരിവെച്ചു. മദ്രാസ് ഹൈക്കോടതിയില്‍ നിന്നും രാജിവെച്ച ചീഫ് ജസ്റ്റിസ് വി കെ തഹില്‍ രമണിയാണ് അന്ന് വിധി പുറപ്പെടുവിച്ചത്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

നിര്‍മ്മാതാവായി ആന്റണി വര്‍ഗീസ് പെപ്പെ; ആദ്യ ചിത്രം സംവിധാനം ചെയ്യുന്നത് ആഡിസ് അക്കര

പ്രതി സ്ഥിരം കുറ്റവാളി! അതിജീവിതമാരെ ഭീഷണിപ്പെടുത്തിയിട്ടുള്ളയാള്‍; രാഹുലിനെതിരായ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ഗുരുതര ആരോപണങ്ങള്‍

നിയമസഭാംഗത്തെ അറസ്റ്റ് ചെയ്യണമെങ്കില്‍ നടപടികള്‍ എങ്ങനെ? രാഹുല്‍ മാങ്കൂട്ടത്തില്‍ രാജിവെക്കേണ്ടി വരുമോ, അതോ അയോഗ്യനാകുമോ?

ഇന്ത്യയിലെ മികച്ച മ്യൂസിക്ക് ഫെസ്റ്റിവലിൽ കേരളത്തിന്റെ 'ഒച്ച'യും; പട്ടിക പുറത്തുവിട്ട് റോളിം​ഗ് സ്റ്റോൺ മാസിക

കിടിലൻ ഡാൻസുമായി രജീഷ; "മസ്തിഷ്ക മരണം:സൈമൺസ് മെമ്മറീസ്" ആദ്യ ഗാനം

SCROLL FOR NEXT