News n Views

ശബരിമല യുവതീ പ്രവേശം : വിധി എന്തുതന്നെയായാലും ഒറ്റക്കെട്ടായി അംഗീകരിക്കണമെന്ന് സിപിഎം 

THE CUE

ശബരിമല യുവതീ പ്രവേശനവിധി പുനപ്പരിശോധിക്കണമെന്ന ഹര്‍ജികളില്‍ ഭരണഘടനാ ബഞ്ചിന്റെ തീര്‍പ്പ്‌, അതെന്തായാലും ഒറ്റക്കെട്ടായി കേരളം അംഗീകരിക്കണമെന്ന് സിപിഎം. സുപ്രീം കോടതി വിധി എന്തുതന്നെ ആയാലും അത് നടപ്പാക്കാനുള്ള ഉത്തരവാദിത്വവും ബാധ്യതയും സര്‍ക്കാരിനും രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കുമുണ്ടെന്നായിരുന്നു സിപിഎം സംസ്ഥാന സമിതി അംഗം കെ അനന്ത ഗോപന്റെ പ്രതികരണം. പുനപ്പരിശോധനാ ഹര്‍ജികളില്‍ കോടതി നിയമാനുസൃതം വിധി പറയും. അത് അംഗീകരിച്ച് നടപ്പാക്കുകയെന്നതാണ് സര്‍ക്കാരിന്റെ ഉത്തരവാദിത്വം.

സിപിഎം ഒരുകാലത്തും വിശ്വാസികളുടെ പാരമ്പര്യത്തിന് എതിരായിരുന്നില്ല. അനാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയുമാണ് പാര്‍ട്ടി എതിര്‍ക്കുന്നത്. അതേസമയം യുഡിഎഫും ബിജെപിയും രാഷ്ട്രീയ നേട്ടമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണ് വിഷയത്തെ കണ്ടതും ഇടപെട്ടതും. നേരത്തേ ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിച്ച് വിധി വന്നപ്പോള്‍ കക്ഷിഭേദമന്യേ ഏവരും സ്വാഗതം ചെയ്തതാണ്. നടപ്പാക്കരുതെന്നോ വിധി ശരിയല്ലെന്നോ ഉള്ള വാദങ്ങള്‍ ആദ്യഘട്ടത്തില്‍ ഉണ്ടായിരുന്നില്ല.എന്നാല്‍ രാഷ്ട്രീയമായി ഉപയോഗിക്കാന്‍ ശ്രമിക്കുകയും നിലപാടുകളില്‍ നിന്ന് മലക്കം മറിയുകയുമായിരുന്നു.

ബോധപൂര്‍വം കലാപത്തിന്റെ അന്തരീക്ഷം സൃഷ്ടിച്ചാലേ പ്രശ്‌നമുള്ളൂ. അല്ലെങ്കില്‍ പ്രശ്‌നങ്ങളുണ്ടാകില്ലെന്നും അനന്തഗോപന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സുപ്രീം കോടതി വിധി എന്തായാലും എല്ലാവരും അത് സംയമനത്തോടെ സ്വീകരിക്കണമെന്നായിരുന്നു ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാറിന്റെ പ്രതികരണം. വിധി എന്തുതന്നെയായാലും സമാധാനപരമായി കാണാന്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിധിക്ക് അനുസൃതമായി സര്‍ക്കാരിന്റെ പ്രതികരണമുണ്ടാകും. സമാധാനപരമായി പ്രശ്‌നങ്ങള്‍ പരിഹരിച്ച് പോകാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ബാഹുൽ രമേശ്, ദിൻജിത്ത് അയ്യത്താൻ എന്നീ പേരുകളാണ് 'എക്കോ'യിലേക്കുള്ള എക്സൈറ്റ്മെന്റിന് പ്രധാന കാരണം: സന്ദീപ് പ്രദീപ്

വിലായത്ത് ബുദ്ധ കണ്ട ഒരാൾ എന്ന നിലയിൽ പറയുകയാണ് സച്ചി ഈ സിനിമയെ ഓർത്ത് അഭിമാനിച്ചേനെ: പൃഥ്വിരാജ്

അടൂരിന്റെ നായകനായി വീണ്ടും മമ്മൂട്ടി; നിർമാണം മമ്മൂട്ടിക്കമ്പനി

ദുബായില്‍ ദ​മാ​ക്​ ഐ​ല​ൻ​ഡ്​​സ്​ 2 വരുന്നു

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

SCROLL FOR NEXT