News n Views

‘ശബരിമല ദര്‍ശനത്തിനെത്തുന്ന യുവതികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ സംരക്ഷണം നല്‍കണം’; ബിന്ദു അമ്മിണി സുപ്രീം കോടതിയില്‍

THE CUE

ശബരിമല യുവതീപ്രവേശന വിധി നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ട് ബിന്ദു അമ്മിണി സുപ്രീം കോടതിയില്‍. അപേക്ഷ നല്‍കി. ദര്‍ശനം നടത്താന്‍ ഉദ്ദേശിക്കുന്ന യുവതികള്‍ക്ക് സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ട് ബിന്ദു അപേക്ഷ നല്‍കി. സര്‍ക്കാര്‍ പൊലീസിനെ ഉപയോഗിച്ച് ശബരിമലയിലേക്ക് എത്തുന്ന യുവതികളുടെ പ്രായം പരിശോധിക്കുകയാണ്. ഈ പ്രായപരിശോധന ഉടന്‍ നിര്‍ത്തിവെക്കണം. യുവതികളെ തടയുന്നവര്‍ക്കെതിരെ കോടതി ഉചിതമായ നടപടിയെടുക്കണം. യുവതീ പ്രവേശനവിധിയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ പ്രചാരണം നല്‍കമെന്നും അപേക്ഷയിലുണ്ട്.

ശബരിമല പ്രവേശനത്തിന് സര്‍ക്കാര്‍ സംരക്ഷണം നല്‍കിയില്ലെങ്കില്‍ ചീഫ് സെക്രട്ടറി അടക്കമുള്ളവര്‍ക്കെതിരെ സുപ്രീം കോടതിയില്‍ കോടതി അലക്ഷ്യം ഫയല്‍ ചെയ്യുമെന്ന് ബിന്ദു അമ്മിണി പറഞ്ഞിരുന്നു. എന്നാല്‍ ഇന്ന് സമര്‍പ്പിച്ചിരിക്കുന്നത് കോടതിയലക്ഷ്യഹര്‍ജിയല്ല. ഹര്‍ജി ക്രിസ്മസ് അവധിക്ക് മുമ്പുതന്നെ സുപ്രീം കോടതിയുടെ പരിഗണനയ്ക്ക് വരും. ഡിസംബര്‍ 17ന് മുമ്പ് തന്നെ ഹര്‍ജികള്‍ കോടതി പരിഗണനയ്ക്ക് എടുത്തേക്കുമെന്നാണ് സുപ്രീം കോടതി രജിസ്ട്രിയില്‍ നിന്ന് ലഭിക്കുന്ന സൂചന. ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കും.

ജനുവരി രണ്ടിന് ശബരിമല ദര്‍ശനം നടത്തുമെന്ന് ബിന്ദു അമ്മിണി പ്രഖ്യാപിച്ചിരുന്നു. പൊലീസ് സുരക്ഷ തേടി എറണാകുളത്തെ കമ്മീഷണര്‍ ഓഫീസില്‍ എത്തിയ ബിന്ദു അമ്മിണിക്ക് നേരെ ആക്രമണമുണ്ടായിരുന്നു. ഹിന്ദു ഹെല്‍പ് ലൈന്‍ പ്രവര്‍ത്തകന്‍ ശ്രീനാഥ് ബിന്ദുവിന് നേരെ ചുവന്ന നിറത്തിലുള്ള ദ്രാവകം സ്േ്രപ ചെയ്യുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവരികയുണ്ടായി. അപായപ്പെടുത്താന്‍ ഉപയോഗിച്ചത് കുരുമുളക് സ്േ്രപ അല്ലെന്നും രാസവസ്തുവാണെന്നും ബിന്ദു പറയുന്നു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കേന്ദ്രനിലപാട്, കേരളത്തിന് നിഷേധിക്കപ്പെട്ടത് രണ്ടരലക്ഷം കോടിരൂപ: മന്ത്രി കെ.എന്‍.ബാലഗോപാല്‍

കേരളത്തെ ഹെല്‍ത്ത് ഹബ്ബാക്കി മാറ്റും, ആരോഗ്യ സേവനങ്ങളില്‍ തുല്യത ഉറപ്പാക്കുക ലക്ഷ്യമെന്ന് മന്ത്രി വീണാ ജോര്‍ജ്

നമ്മൾ കടന്നു പോകുന്ന ഒരു വലിയ പ്രശ്നമാണ് തിയേറ്റർ സംസാരിക്കുന്നത്, എല്ലാവർക്കും റിലേറ്റ് ചെയ്യാൻ കഴിയുന്ന സിനിമ: റിമ കല്ലിങ്കൽ

സെൻസറിങ് പൂർത്തിയാക്കി, U/A സർട്ടിഫിക്കറ്റുമായി നവ്യ നായർ- സൗബിൻ ഷാഹിർ- റത്തീന ചിത്രം 'പാതിരാത്രി'

ലിജോയുടെ ബോളിവുഡ് റോം കോം ചിത്രം വരുന്നു; എ.ആർ. റഹ്മാൻ മ്യൂസിക്, ഹൻസാൽ മേത്ത നിർമാണം

SCROLL FOR NEXT