News n Views

‘പണം പിന്‍വലിക്കാനല്ലാത്തവയെല്ലാം സൗജന്യം’ ; എടിഎം ഇടപാടുകളില്‍ നിലപാട് വ്യക്തമാക്കി റിസര്‍വ് ബാങ്ക് 

THE CUE

പണം പിന്‍വലിക്കല്‍ അല്ലാത്ത എല്ലാ എടിഎം ഇടപാടുകളും സൗജന്യമായിരിക്കുമെന്ന് റിസര്‍വ് ബാങ്ക്. ഓഗസ്റ്റ് 14 ന് പുറത്തിറക്കിയ അറിയിപ്പിലാണ് ആര്‍ബിഐ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ബാലന്‍സ് പരിശോധനയുള്‍പ്പെടെയുള്ള മറ്റ് ഇടപാടുകള്‍ക്ക് ഇനിമേല്‍ ബാങ്കുകള്‍ക്ക് ചാര്‍ജ് ഈടാക്കാനാകില്ല. നിലവില്‍ നിശ്ചിത എണ്ണത്തില്‍ കൂടുതലുള്ള എടിഎം ഇടപാടുകള്‍ക്ക് പ്രത്യേക ചാര്‍ജ് ഈടാക്കിയിരുന്നു.

ബാലന്‍സ് പരിശോധന, ചെക്ക് ബുക്കിന് അപേക്ഷിക്കല്‍, നികുതിയടക്കല്‍, പണം അക്കൗണ്ട് വഴി കൈമാറല്‍ തുടങ്ങിയവയെല്ലാം സൗജന്യമായിരിക്കും. സാങ്കേതിക തകരാറുകള്‍ മൂലം എടിഎമ്മില്‍ നിന്ന് പണം ലഭിക്കാതെ വന്നാല്‍ അത് ഇടപാടായി പരിഗണിക്കില്ല. മെഷീനില്‍ പണമില്ലാതെ വന്നാലും അത് ഇടപാടല്ല. മുന്‍പ് ഇത് ഇടപാടായി പരിഗണിച്ചിരുന്നു.

എസ്ബിഐ സേവിങ്‌സ് ബാങ്ക് അക്കൗണ്ടുകള്‍ ഉള്ളവര്‍ക്ക് സൗജന്യമായി 8 എടിഎം ഇടപാടുകളാണ് നിര്‍വഹിക്കാവുന്നത്. എസ്ബിഐയില്‍ നിന്ന് അഞ്ചും മറ്റ് ബാങ്കുകളില്‍ നിന്ന് 3 ഉം സൗജന്യ ഇടപാടുകളാണ് എസ്ബിഐ ലഭ്യമാക്കുന്നത്. മെട്രോ നഗരങ്ങളില്‍ ഉള്ളവര്‍ക്ക് 10 തവണ സൗജന്യമായി പണം പിന്‍വലിക്കാം. എസ്ബിഐ എടിഎം വഴി അഞ്ചും മറ്റ് ബാങ്കുകളുടെ മെഷീനുകളില്‍ അഞ്ച് ഇടപാടുകളാണ് ചാര്‍ജില്ലാതെ ചെയ്യാവുന്നത്.

2025ല്‍ മലയാള സിനിമയ്ക്ക് നഷ്ടം 530 കോടി; കണക്കുകൾ പുറത്തുവിട്ട് ഫിലിം ചേംബര്‍

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

SCROLL FOR NEXT