News n Views

റിപ്പബ്ലിക് പരേഡില്‍ നിന്ന് കേരളത്തിന്റെ നിശ്ചല ദൃശ്യം ഒഴിവാക്കി ; രാഷ്ട്രീയ പ്രേരിത നടപടിയെന്ന് ആരോപണം 

THE CUE

റിപ്പബ്ലിക് ദിന പരേഡില്‍ നിന്ന് കേരളത്തിന്റെ നിശ്ചല ദൃശ്യവും ഒഴിവാക്കി. മഹാരാഷ്ട്രയ്ക്കും പശ്ചിമ ബംഗാളിനും പിന്നാലെയാണ് കേരളവും തഴയപ്പെട്ടിരിക്കുന്നത്. രാഷ്ട്രീയ വിരോധമാണ് നടപടിക്ക് പിന്നിലെന്ന് ആരോപണം ശക്തമാണ്. കലാമണ്ഡലം, വള്ളംകളി, ആനയെഴുന്നള്ളത്ത്. മോഹിനിയാട്ടം, തെയ്യം, കഥകളി, ചെണ്ടകൊട്ട് തുടങ്ങിയ സാംസ്‌കാരിക ദൃശ്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന തുഴവഞ്ചിയും തോണിയുമാണ് കേരളം വിദഗ്ധ സമിതിക്ക് മുന്നില്‍ അവതരിപ്പിച്ചത്. ബംഗാളില്‍ നിന്നുള്ള ബാപ്പ ചക്രവര്‍ത്തിയാണ് കേരളത്തിന്റെ ഫ്‌ളോട്ട് ഒരുക്കിയത്. ആദ്യ രണ്ട് റൗണ്ടുകളിലും ഇതിന് അനുമതി ലഭിച്ചിരുന്നു. എന്നാല്‍ അന്തിമ പട്ടികയില്‍ കേരളമില്ല.

16 സംസ്ഥാനങ്ങളില്‍ നിന്നും ആറ് കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ നിന്നുമായി 22 നിര്‍ദേശങ്ങളാണ് പ്രതിരോധ മന്ത്രാലയം അംഗീകരിച്ചിരിക്കുന്നത്. മമത ബാനര്‍ജിയോടുള്ള എതിര്‍പ്പിനെ തുടര്‍ന്നാണ് ബംഗാളിനെ ഒഴിവാക്കിയതെന്നും ബിജെപി ഇതര സര്‍ക്കാരിന് ശിവസേന നേതൃത്വം നല്‍കുന്നതിനാലാണ് മഹാരാഷ്ട്ര തഴയപ്പെട്ടതെന്നും നേരത്തേ ആക്ഷേപമുയര്‍ന്നിരുന്നു. പൗരത്വ ഭേദഗതി നിയമത്തിനിരെയടക്കം കേന്ദ്രസര്‍ക്കാരിനെതിരെ ശക്തമായ നിലപാടുകള്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നതാണ് സംസ്ഥാനത്തിന്റെ പ്രാതിനിധ്യത്തെ നിരാകരിക്കാന്‍ കാരണമായതെന്നാണ്‌ വിലയിരുത്തല്‍. അതേസമയം കഴിഞ്ഞ വര്‍ഷവും കേരളത്തിന്റെ നിശ്ചല ദൃശ്യത്തിന് പ്രദര്‍ശനാനുമതി ലഭിച്ചിരുന്നില്ല.

എന്നാല്‍ ഇത്തവണയും ഇതിന് വ്യക്തമായ കാരണങ്ങള്‍ അധികൃതര്‍ വിശദീകരിച്ചിട്ടില്ല. എന്നാല്‍ മികച്ചവയ്ക്ക് മാത്രമാണ് പ്രാതിനിധ്യം ലഭിക്കുകയെന്നും അല്ലാതെ അതില്‍ രാഷ്ട്രീയമില്ലെന്നുമാണ് ജൂറി അംഗവും പ്രശസ്ത നര്‍ത്തകിയുമായ ജയപ്രദാ മേനോന്റെ വിശദീകരണം. 2013 ല്‍ കേരളത്തിന്റെ പുരവഞ്ചിക്ക് സ്വര്‍ണ മെഡല്‍ ലഭിച്ചിരുന്നു. ഇതടക്കം 4 തവണ കേരളം ഒന്നാമതെത്തിയിട്ടുണ്ട്. ബാപ്പ ചക്രവര്‍ത്തിയൊരുക്കിയവയ്ക്കാണ് അംഗീകാരം ലഭിച്ചത്. ബിജെപി അധികാരത്തിലെത്തിയശേഷം 2018 ല്‍ മാത്രമാണ് കേരളത്തിന് പരേഡില്‍ പങ്കെടുക്കാന്‍ സാധിച്ചത്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

'പുഴു' പോലെ ശക്തമായ രാഷ്ട്രീയം പറയുന്ന സിനിമയല്ല പാതിരാത്രി: റത്തീന

നാടോടിക്കഥ പോലൊരു സിനിമ, ഇതൊരു നല്ല എന്റർടെയ്നറായിരിക്കും: നൈറ്റ് റൈഡേഴ്‌സ് സ്ക്രിപ്പ്റ്റ് റൈറ്റേഴ്‌സ് അഭിമുഖം

ഇത്തരം സിനിമകൾ വിജയിക്കും എന്ന ധൈര്യം നൽകിയ ചിത്രമാണ് ലോക, അതിന് ദുൽഖറിനെ അഭിനന്ദിക്കണം: ഷെയ്ൻ നിഗം

ഇന്ത്യയിൽ നിന്ന് ഗാസയിലേക്ക് എങ്ങനെ സഹായമെത്തിക്കാം | ശ്രീരശ്മി അഭിമുഖം

'ബൾട്ടി' പോസ്റ്ററുകൾ വലിച്ചു കീറുന്നു, എന്തുകൊണ്ട് ഷെയ്ൻ നിഗം ഇത്രമേൽ ടാർഗറ്റ് ചെയ്യപ്പെടുന്നു?: സന്തോഷ് ടി കുരുവിള

SCROLL FOR NEXT