News n Views

പൗരത്വ ഭേദഗതി ബില്‍ രാജ്യസഭ പാസാക്കി ; ഇന്ത്യയുടെ ചരിത്രത്തിലെ കറുത്ത ദിനമെന്ന് പ്രതിപക്ഷം 

THE CUE

ലോക്‌സഭയ്ക്ക് പിന്നാലെ രാജ്യസഭയിലും പൗരത്വ ഭേദഗതി ബില്‍ പാസായി. 125 അംഗങ്ങളുടെ പിന്‍തുണയിലാണ് ബില്‍ പാസായത്. 105 പേര്‍ ബില്ലിനെ എതിര്‍ത്തു. നേരത്തേ ലോക്‌സഭയില്‍ ബില്ലിന് അനുകൂലമായി വോട്ട് ചെയ്ത ശിവസേന രാജ്യസഭയില്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. രാജ്യത്തിന്റെ ചരിത്രത്തിലെ കറുത്ത ദിനമെന്നായിരുന്നു കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയുടെ പ്രതികരണം. ഭരണഘടനാവിരുദ്ധവും വിവേചനപരവുമാണ് ബില്‍ എന്ന് പ്രതിപക്ഷാംഗങ്ങള്‍ ചര്‍ച്ചയ്ക്കിടെ നരേന്ദ്രമോദി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചിരുന്നു.

പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള മുസ്ലിം ഇതര അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം അനുവദിക്കുന്നതാണ് ബില്‍. ഹിന്ദു,ക്രിസ്ത്യന്‍, സിഖ്, ജൈന, ബുദ്ധ,പാഴ്സി മതങ്ങളില്‍ നിന്നുള്ളവര്‍ക്ക് പൗരത്വം നല്‍കാന്‍ ബില്‍ വ്യവസ്ഥ ചെയ്യുന്നു.തിങ്കളാഴ്ചയാണ് ഇത് ലോക്‌സഭ പാസാക്കിയത്. ഭരണടനാവിരുദ്ധവും മതത്തിന്റെ അടിസ്ഥാനത്തില്‍ പൗരന്‍മാരെ വിഭജിക്കുന്നതുമാണ് ബില്ലെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം ബില്ലിനെതിരെ ലോക്സഭയിലും രാജ്യസഭയിലും ശക്തമായ പ്രതിഷേധം ഉയര്‍ത്തിയിരുന്നു.

തിങ്കളാഴ്ച അര്‍ധരാത്രിവരെ നീണ്ട രൂക്ഷമായ വാദപ്രതിവാദങ്ങള്‍ക്കൊടുവിലാണ് 311 പേരുടെ വോട്ടോടെ ലോക്സഭ ഇത് പാസാക്കിയത്. 80 പേരാണ് എതിര്‍ത്ത് വോട്ടുചെയ്തത്. രാജ്യസഭയും കടന്നതോടെ ബില്‍ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയയ്ക്കും. രാം നാഥ് കോവിന്ദ് ഒപ്പുവെയ്ക്കുന്നതോടെ ബില്‍ നിയമമാകും. ഒന്നാം മോദി സര്‍ക്കാരിന്റെ കാലത്ത് ലോക്സഭയില്‍ പാസായ ബില്‍ രാജ്യസഭയില്‍ പാസാക്കാന്‍ സാധിച്ചിരുന്നില്ല. കാലാവധി അവസാനിച്ചതോടെയാണ് ബില്‍ വീണ്ടും പാര്‍ലമെന്റിന്റെ പരിഗണനയ്ക്ക് എത്തിയത്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

'കുട്ടികൾ മുതൽ മുതിർന്നവർക്ക് വരെ ആസ്വദിക്കാവുന്ന ഫാമിലി എന്റർടൈനർ ആണ് മന്ദാകിനി ; അൽത്താഫ് സലിം

ലോകരക്തസമ്മർദ്ദ ദിനം: സൗജന്യരക്തപരിശോധന നടത്താന്‍ മെഡ് 7

'കൊടൈക്കനാലിലെ ഗ്രാമത്തിൽ തുടങ്ങി ഉൾ വനത്തിൽ അവസാനിക്കുന്ന യാത്ര' ; കാൻ ഫെസ്റ്റിവലിൽ പ്രദർശനത്തിനൊരുങ്ങി സുധി അന്ന ചിത്രം പൊയ്യാമൊഴി

'അമ്പിളിയുടെയും ആരോമലിന്റെയും കല്യാണ കാഴ്ചകളുമായി ഓ മാരാ' ; മന്ദാകിനിയിലെ ആദ്യ വീഡിയോ സോങ് പുറത്ത്

ഹിന്ദുത്വ രാഷ്ട്രീയത്തിൻ്റെ കഥ

SCROLL FOR NEXT