News n Views

രാജ്കുമാറിനേറ്റ ചതവുകളില്‍ എണ്ണ ചൂടാക്കി തിരുമ്മി, മര്‍ദ്ദനം മറച്ചുവെയ്ക്കാനുള്ള പൊലീസ് നടപടികളും പുറത്ത് 

THE CUE

നെടുങ്കണ്ടത്തെ രാജ്കുമാറില്‍ ഏല്‍പ്പിച്ച മര്‍ദ്ദനങ്ങള്‍ മറച്ചുവെയ്ക്കാന്‍ പൊലീസ് നടത്തിയ ഇടപെടലുകളും പുറത്ത്. ഇയാള്‍ക്കേറ്റ ചതവുകളില്‍ എണ്ണ ചൂടാക്കി തിരുമ്മിയെന്ന് അറസ്റ്റിലായ ഉദ്യോഗസ്ഥര്‍ മൊഴി നല്‍കി. വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോകും മുന്‍പാണ് എണ്ണ പുരട്ടിയത്. ക്യാന്റീനില്‍ നിന്ന് എണ്ണ ചൂടാക്കി കൊണ്ടുവന്ന് തിരുമ്മുകയായിരുന്നു. സ്റ്റേഷന് മുന്നിലെ വിശ്രമ കേന്ദ്രത്തില്‍ വെച്ചാണ് മര്‍ദ്ദിച്ചത്. മാറി മാറി ആക്രമിക്കുകയായിരുന്നു.

ഇനിയും പിടിയിലാകാനുള്ള രണ്ടും മൂന്നും പ്രതികളായ പൊലീസ് ഉദ്യോഗസ്ഥരാണ് കൃത്യത്തിന് നേതൃത്വം നല്‍കിയത്. ഇവരാരൊക്കെയാണെന്ന് വ്യക്തമായിട്ടില്ല. പൊലീസുകാരില്‍ നിന്നേറ്റ ക്രൂരമര്‍ദ്ദനമാണ് രാജ്കുമാറിന്റെ മരണത്തിന് ഇടയാക്കിയതെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ക്രൈംബ്രാഞ്ച് വ്യക്തമാക്കിയിരുന്നു. കടുത്ത പീഡന മുറകളെ തുടര്‍ന്നാണ് ന്യൂമോണിയ ബാധിച്ചതെന്നും ഇത് മരണത്തിലേക്ക് നയിച്ചെന്നുമാണ് റിമാന്‍ഡ് റിപ്പോര്‍ട്ടിലുള്ളത്. പണം എവിടെയാണെന്ന് പറയിപ്പിക്കാനായിരുന്നു മര്‍ദ്ദനമെന്ന് പൊലീസുകാര്‍ മൊഴി നല്‍കിയിട്ടുണ്ട്.

ഒന്നാം പ്രതിയായ എസ് ഐ മര്‍ദ്ദനം കണ്ടുനിന്നു. സഹ പൊലീസുകാരുടെ ആക്രമണം കണ്ടുനിന്നിട്ടും എസ് ഐ തടയാന്‍ ശ്രമിച്ചില്ലെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കുന്നു. ജൂണ്‍ 12 മുതല്‍ 16 വരെ രാജ്കുമാറിനെ അനധികൃതമായി കസ്റ്റഡിയില്‍ വെച്ചാണ് മര്‍ദ്ദിച്ചത്. എന്നാല്‍ രാജ്കുമാറിനെ 15 ാം തിയ്യതി തൂക്കുപാലത്ത് നിന്ന് അറസ്റ്റ് ചെയ്‌തെന്നും 16 ാം തിയ്യതി കോടതിക്ക് മുന്‍പാകെ ഹാജരാക്കി റിമാന്‍ഡ് ചെയ്‌തെന്നും സ്റ്റേഷന്‍ രേഖ ഉണ്ടാക്കുകയും ചെയ്തു. 13 ന് രാജ്കുമാറിന് സ്റ്റേഷന്‍ ജാമ്യം നല്‍കിയെന്നും വ്യാജ രേഖയുണ്ടാക്കിയിരുന്നു.

2025ല്‍ മലയാള സിനിമയ്ക്ക് നഷ്ടം 530 കോടി; കണക്കുകൾ പുറത്തുവിട്ട് ഫിലിം ചേംബര്‍

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

SCROLL FOR NEXT