News n Views

പൗരത്വഭേദഗതിയും , എന്‍ആര്‍സിയും ഭിന്നിപ്പിനുള്ള ഫാസിസ്റ്റുകളുടെ ആയുധങ്ങളെന്ന് രാഹുല്‍ ; കേന്ദ്രത്തിന്റേത്‌ ഭീരുത്വമെന്ന് പ്രിയങ്ക 

THE CUE

രാജ്യ ജനതയെ ഭിന്നിപ്പിക്കാന്‍ ഫാസിസ്റ്റുകള്‍ അഴിച്ചുവിട്ട ആയുധങ്ങളാണ് പൗരത്വ ഭേദഗതി നിയമവും എന്‍ആര്‍സിയുമെന്ന് രാഹുല്‍ ഗാന്ധി. സമാധാനപരമായ സത്യാഗ്രഹ സമരങ്ങളിലൂടെ അതിനെ ചെറുക്കണം. പ്രതിഷേധിക്കുന്നവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതായും അദ്ദേഹം പറഞ്ഞു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപക പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തില്‍ ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

അതേസമയം ജാമിയ മിലിയ, അലിഗഡ് സര്‍വകലാശാല വിദ്യാര്‍ത്ഥികള്‍ക്ക് നേരെ പൊലീസ് നടത്തിയ അതിക്രമങ്ങളെ രൂക്ഷമായ ഭാഷയില്‍ അപലപിച്ച് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും രംഗത്തെത്തി. കേന്ദ്ര സര്‍ക്കാരിന്റേത് ഭീരുത്വമാണെന്ന് പ്രിയങ്ക പറഞ്ഞു. സര്‍ക്കാരിന് ജനങ്ങളുടെ പ്രതിഷേധ സ്വരങ്ങളെ ഭയമാണ്. സര്‍വകലാശാലകളില്‍ കയറി വിദ്യാര്‍ത്ഥികളെ വേട്ടയാടുകയാണ്.ഏകാധിപത്യത്തിലൂടെ യുവാക്കളെ അടിച്ചമര്‍ത്താമെന്ന് കരുതേണ്ടെന്നും പ്രിയങ്ക പറഞ്ഞു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

വിജയം ആവ‍ർത്തിക്കാൻ മോഹൻലാൽ; 'വ‍ൃഷഭ' ദീപാവലി റിലീസായെത്തും

ഒടിടിയിൽ ഇനി പേടിയും ചിരിയും നിറയും; സുമതി വളവ് സ്ട്രീമിങ് ആരംഭിക്കുന്നു

ഈ സിനിമയിലെ നായകനും നായികയുമെല്ലാം ആ വളയാണ്: മുഹാഷിന്‍

'സിനിമയ്ക്കുളളിൽ സിനിമ' ഒടിടിയിലേക്ക്; ഒരു റൊണാൾഡോ ചിത്രം ആമസോൺ പ്രൈമിൽ സ്ട്രീം ചെയ്യുന്നു

ജീത്തു ജോസഫ് - ആസിഫ് അലി ടീമിന്റെ 'മിറാഷ്' അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു; ചിത്രം നാളെ തിയേറ്ററുകളിലേക്ക്

SCROLL FOR NEXT