News n Views

പി.വി സിന്ധു വിശ്വ ചാംപ്യന്‍; ലോക ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണം നേടുന്ന ആദ്യ ഇന്ത്യന്‍ താരം 

THE CUE

ലോക ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പ് പി വി സിന്ധുവിന്. ഫൈനലില്‍ ജപ്പാന്‍ താരം നൊസോമി ഒകുഹാരയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് (21-7,21-7) പരാജയപ്പെടുത്തിയാണ് കിരീടനേട്ടം. ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ താരം ബാഡ്മിന്റണില്‍ ലോക ചാംപ്യനാകുന്നത്. 2017 ലും 2018 ലും സിന്ധു ഫൈനലിലെത്തിയിരുന്നു.

എന്നാല്‍ കിരീടം തെന്നിമാറുകയും രണ്ട് തവണയും വെള്ളി മെഡല്‍ കൊണ്ട് തൃപ്തിപ്പെടേണ്ടി വരികയും ചെയ്തു. എന്നാല്‍ മൂന്നാം പ്രയത്‌നത്തില്‍ മികച്ച പ്രകടനത്തോടെയാണ് ലോക കിരീടത്തില്‍ മുത്തമിട്ടത്. ലോക മൂന്നാം നമ്പറായ ചെന്‍ യു ഫിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തോല്‍പ്പിച്ചാണ് അഞ്ചാം സീഡായ സിന്ധു ഫൈനലില്‍ പ്രവേശിച്ചത്.

ബാസലിലെ കോര്‍ട്ടില്‍ ചരിത്രമെഴുതുകയായിരുന്നു സിന്ധു. ലോകറാങ്കില്‍ തന്നേക്കാള്‍ ഒരു പടി മുന്‍പിലുള്ള നൊസോമിയെ എതിരില്ലാത്ത രണ്ട് ഗെയിമുകള്‍ക്കാണ് സിന്ധു തറപറ്റിച്ചത്. വെറും 38 മിനിട്ടിനുള്ളിലാണ് നൊസോമിയെ സിന്ധു വീഴ്ത്തിയത്. ഒരു ഫൈനല്‍ പോരില്‍ വിസ്മയിപ്പിക്കുന്ന ആധിപത്യം ഉറപ്പിച്ചായിരുന്നു സിന്ധുവിന്റെ മുന്നേറ്റം.

എതിരാളിക്ക് പഴുതുകള്‍ നല്‍കാതെയുള്ള പ്രകടനമാണ് സിന്ധു പുറത്തെടുത്തത്. കഴിഞ്ഞ രണ്ട് തവണ കിരീടം കൈവിട്ടതില്‍ സിന്ധുവിന്റേത് ഇക്കുറി മധുരപ്രതികാരമായി. സ്പാനിഷ് താരം കരോലിന മാരിനോടാണ് രണ്ട് തവണയും തോറ്റത്.

സിന്ധുവിന്റെ കരിയറിലെ അഞ്ചാം മെഡലാണിത്. ഇതില്‍ രണ്ടെണ്ണം വെള്ളിയും രണ്ടെണ്ണം വെങ്കലവുമാണ്. വനിത വിഭാഗത്തില്‍ സൈന നെഹ്‌വാള്‍ ഇന്ത്യക്കായി വെള്ളി നേടിയിട്ടുണ്ട്. ലോക ചാംപ്യന്‍ഷിപ്പില്‍ തുടര്‍ച്ചയായി മൂന്ന് തവണ ഫൈനലില്‍ കടക്കുന്ന മൂന്നാമത്ത മാത്രം താരമെന്ന നേട്ടവും സിന്ധു കരസ്ഥമാക്കി.

സിദ്ധാര്‍ത്ഥ് വരദരാജനും കരണ്‍ ഥാപ്പറിനും എതിരായ രാജ്യദ്രോഹക്കേസ് യഥാര്‍ത്ഥ ജേണലിസത്തെ ഭീഷണിപ്പെടുത്താനുള്ള ശ്രമം

എന്തുകൊണ്ട് ഇന്നാരീറ്റുവിന്‍റെ ഹോളിവുഡ് സിനിമയില്‍ നിന്നും പിന്മാറി? ഫഹദ് ഫാസില്‍ പറയുന്നു

അമ്മ മരിച്ച സമയത്തുള്ള പാട്ടില്‍ തിത്തിത്താരാ തിത്തിത്തൈ എങ്ങനെ വരും? താന്‍ വരിയെഴുതിയ ആ പാട്ടിനെക്കുറിച്ച് മനു മഞ്ജിത്ത്

അതുപോലുള്ള കഥാപാത്രങ്ങള്‍ ലഭിച്ചിട്ടില്ല, കിട്ടുമ്പോള്‍ വല്ലാത്ത കൊതിയാണ്: ഹരിശ്രീ അശോകന്‍

ഇന്ത്യയില്‍ ഒളിഗാര്‍ക്കിയും ജാതിയും പ്രവര്‍ത്തിക്കുന്നത് നെപോട്ടിസത്തിലൂടെ |PROF. DR. G. MOHAN GOPAL|DINU VEYIL

SCROLL FOR NEXT