News n Views

'പിന്നില്‍ ആര്‍എസ്എസ്'; മന്ത്രി ജി സുധാകരന് വേദി നിഷേധിച്ചത് സംഘപരിവാര്‍ സമ്മര്‍ദ്ദത്താലെന്ന് ആരോപണം

പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ പങ്കെടുക്കേണ്ടിയിരുന്ന കവി സംഗമത്തിന് പൂനെയില്‍ വേദി നിഷേധിച്ചത് ആര്‍എസ്എസ് ഇടപെടലിനെ തുടര്‍ന്നെന്ന് ആരോപണം. ശനിയാഴ്ച പൂനെയിലായിരുന്നു കവിസംഗമം. ജി സുധാകരന്‍ ഉദ്ഘാടകനായി നിഗഡിപ്രാധികരണിലുള്ള വീര്‍ സവര്‍ക്കര്‍ സദനിലായിരുന്നു കവിസംഗമം ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഹോള്‍ വിട്ടുകൊടുത്തതിനെതിരെ ഉടമയ്ക്ക് ഫോണിലൂടെ ഭീഷണികളുയര്‍ന്നതോടെ ഇയാള്‍ ബുക്കിങ് റദ്ദാക്കി. ഇതേ തുടര്‍ന്ന് ചടങ്ങ് പൂനെയിലെ നിഗഡി ശ്രീകൃഷ്ണ ക്ഷേത്രത്തിലെ പാഞ്ചജന്യം ഹാളിലേക്ക് മാറ്റി.

എന്നാല്‍ വൈകീട്ട് മൂന്ന് മണിയോടെ പരിപാടിക്കുള്ള അനുമതി പൊലീസ് റദ്ദാക്കി. ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരടക്കം അന്‍പതോളം പേര്‍ എത്തിയാണ് ചടങ്ങിന് അനുമതിയില്ലെന്ന് അറിയിച്ചത്. ഇതോടെ, ജില്ലാ കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷനും വാഗ്‌ദേവത പ്രസിദ്ധീകരണത്തിന്റെ മാനേജിംഗ് എഡിറ്ററുമായ എന്‍ ജി ഹരിദാസിന്റെ ഓഫീസ് പരിസരത്തേക്ക് പരിപാടി മാറ്റി. പക്ഷേ അവിടെ പൊലീസ് മൈക്ക് പെര്‍മിഷന്‍ നിഷേധിക്കുകയും ചെയ്തു. നിശ്ചയിച്ചതിലും രണ്ടുമണിക്കൂര്‍ വൈകി, മൈക്കില്ലാതെയാണ് പരിപാടി നടത്തിയത്. സംഭവത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് പരാതി നല്‍കുന്ന കാര്യം പരിഗണനയിലാണെന്ന് ജി സുധാകരന്റെ ഓഫീസ് ദ ക്യുവിനോട് വ്യക്തമാക്കി. എന്തെങ്കിലും സുരക്ഷാ പ്രശ്‌നങ്ങള്‍ പൂനെ പൊലീസ് മുന്‍കൂറായി അറിയിച്ചിരുന്നില്ല.

പൂനെയില്‍ എത്തിയതുമുതല്‍ മഹാരാഷ്ട്ര പൊലീസ് സുരക്ഷ ലഭ്യമാക്കിയിരുന്നു. തങ്ങിയ ഹോട്ടലിലും സുരക്ഷ ലഭിച്ചു. എന്തെങ്കിലും പ്രശ്‌നമുണ്ടാകുമെന്ന് മുന്‍കൂര്‍ വിവരമുണ്ടായിരുന്നെങ്കില്‍ മന്ത്രി പരിപാടി റദ്ദാക്കുമായിരുന്നു. മഹാരാഷ്ട്രയിലെ പാര്‍ട്ടി ഘടകവുമായി നേരത്തെ ബന്ധപ്പെട്ടപ്പോഴും മന്ത്രിയെത്തുന്നതില്‍ എന്തെങ്കിലും പ്രശ്‌നങ്ങളുള്ളതായി പറഞ്ഞിരുന്നില്ല. സംഘപരിവാര്‍ സംഘടനകളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് പൊലീസ് അനുമതി നിഷേധിക്കുകയായിരുന്നുവെന്നാണ് മന്ത്രിയെ വന്നുകണ്ട പ്രവര്‍ത്തകരില്‍ നിന്ന് അറിയാന്‍ കഴിഞ്ഞതെന്നും ഓഫീസ് അറിയിക്കുന്നു.

മോഹൻലാൽ ചിത്രത്തിൽ തുടരും... ‘L365’ൽ ഡി.ഒ.പി ഷാജി കുമാർ

'കളങ്കാവൽ' പെർഫോമൻസ് ഓറിയന്റഡ് സിനിമ, മമ്മൂക്കയും വിനായകൻ ചേട്ടനും മത്സരിച്ച് അഭിനയിച്ചിട്ടുണ്ട്: തിരക്കഥാകൃത്ത് ജിഷ്ണു ശ്രീകുമാർ

സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കല്‍, ജീവനൊടുക്കി ബിജെപി പ്രവര്‍ത്തകന്‍, ജീവനൊടുക്കാന്‍ ശ്രമിച്ച് വനിതാ നേതാവ്; ബിജെപിയില്‍ സംഭവിക്കുന്നത്

കിഷ്കിന്ധാ കാണ്ഡത്തിന് ശേഷം എന്തുകൊണ്ട് ഒരു സ്റ്റാർ ഓറിയന്റഡ് സിനിമ ആലോചിച്ചില്ല? മറുപടിയുമായി ദിൻജിത്ത് അയ്യത്താൻ

'എമ്പുരാൻ' വിവാദങ്ങൾ പ്രതീക്ഷിച്ചിരുന്നില്ല, ആളുകളെ എന്റർടെയ്ൻ ചെയ്യാൻ വേണ്ടി മാത്രം ഒരുക്കിയ സിനിമ: പൃഥ്വിരാജ്

SCROLL FOR NEXT