News n Views

‘അകറ്റരുതെന്നെയീ സൗന്ദര്യ സാമ്രാജ്യത്തില്‍ നിന്നും’ ; മിസോറാം,പ്രിയ മിസോറാം കവിതയുമായി ഗവര്‍ണര്‍ പിഎസ് ശ്രീധരന്‍പിള്ള 

THE CUE

മിസോറാമിന്റെ പ്രകൃതി സൗന്ദര്യത്തെക്കുറിച്ച് കവിതയുമായി പുതുതായി നിയുക്തനായ ഗവര്‍ണറും ബിജെപി മുന്‍ സംസ്ഥാന അദ്ധ്യക്ഷനുമായ അഡ്വ. പി.എസ് ശ്രീധരന്‍പിള്ള. മിസോറാം,പ്രിയ മിസോറാം എന്ന തലക്കെട്ടില്‍ ബിജെപി മുഖപത്രമായ ജന്‍മഭൂമിയിലാണ് കവിത പ്രസിദ്ധീകരിച്ചത്. ഓ,മിസോറാം നീയെത്ര സുന്ദരി എന്ന വരിയിലാണ് കവിത തുടങ്ങുന്നത്. പ്രകൃതി സൗന്ദര്യത്താല്‍ സ്വര്‍ഗ സമാനമാണ് മിസോറാമെന്നും അതിനാല്‍ ഇവിടെ നിന്നും തന്നെ അകറ്റരുതെന്ന അഭ്യര്‍ത്ഥനയും കവിതയിലുണ്ട്.

കവിതയുടെ പൂര്‍ണരൂപം

ഓ,മിസോറാം

നീയെത്ര സുന്ദരി

തപ്തമെന്‍ ഹൃദയത്തില്‍

നീറുവതെന്തൊക്കെ

ഇപ്പോഴിതാ സ്വര്‍ഗത്തിലെ

ശുദ്ധസമീരന്‍

രാഗരേണുക്കള്‍തന്‍

മഹാപ്രവാഹത്തിലാണു ഞാന്‍

പിച്ചവെച്ച ഗ്രാമീണവിശുദ്ധി

തുടിച്ചുതുള്ളുന്നിപ്പോഴും

അതിനാലീ സ്വര്‍ഗത്തില്‍ നിന്ന്

ഭൂമിയിലേക്കു നോക്കാതെങ്ങനെ ?

വടക്കുകിഴക്കന്‍ സ്‌നിഗ്ധസൗന്ദര്യമേ

അടുത്തേക്കടുത്തേക്കുവന്നാലും

പ്രിയപ്പെട്ടവരൊന്നും

കൂടെയില്ലെന്നറിയാം

എന്നാലും അറ്റരുതെന്നെയീ

സൗന്ദര്യസാമ്രാജ്യത്തില്‍ നിന്നും

അവിടെ നിറവും മണവും

നിത്യം നിറഞ്ഞു തുളുമ്പട്ടെ.

ഗവര്‍ണര്‍ പദവി സ്വീകരിക്കുന്നതോടെ സജീവ രാഷ്ട്രീയം ഉപേക്ഷിക്കേണ്ടിവരുമെങ്കിലും എഴുത്തില്‍ സജീവമാകുമെന്ന് പിഎസ് ശ്രീധരന്‍പിള്ള നേരത്തേ വ്യക്തമാക്കിയിരുന്നു. ഇതിനകം അദ്ദേഹം 101 പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ, അടിയന്തരാവസ്ഥയെക്കുറിച്ചുള്ള Dark Days of Democracy (ജനാധിപത്യത്തിലെ ഇരുണ്ട നാളുകള്‍ ) ആണ് ഒടുവിലത്തേത്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

അക്ഷയ് കുമാറും സെയ്ഫ് അലിഖാനും കൊച്ചിയിൽ; പ്രിയദർശൻ്റെ ബോളിവുഡ് ചിത്രത്തിന് തുടക്കം

'രാഹുലിനെതിരെ നിയമപരമായ പരാതികൾ ഇല്ല, ആരോപണം വന്നപ്പോൾ രാജിവെച്ചു' പ്രതിരോധിച്ച് ഷാഫി പറമ്പിൽ

ആ കാരണം കൊണ്ടാണ് ദാസ് അങ്കിള്‍ പറഞ്ഞത്, അഭിനയിക്കാന്‍ പോകരുത് എന്ന്: മഞ്ജരി

അടുത്ത ഓണം നമ്മുടെ പാട്ട് ആയിരിക്കണം എന്നതായിരുന്നു നമ്മുടെ ആഗ്രഹം; ഓണം മൂഡിനെക്കുറിച്ച് ബിബിന്‍ കൃഷ്ണ

'ദൃശ്യം വരുമ്പോൾ മാത്രം വരുന്ന നായിക', ഈ ട്രോളുകൾ ഞാൻ കാണാറുണ്ട്: അൻസിബ ഹസ്സൻ

SCROLL FOR NEXT