News n Views

കൊച്ചി മേയര്‍ സൗമിനി ജെയിനിനെതിരെ അഴിമതി ആരോപണം; പെര്‍ഫോമന്‍സ് ഓഡിറ്റിങ് വിഭാഗം പരിശോധന നടത്തി

THE CUE

കൊച്ചി മേയര്‍ സൗമിനി ജെയിനെതിരെ അഴിമതി ആരോപണം. ഭവന പദ്ധതിയുമായി ബന്ധപ്പെട്ട് ക്രമക്കേട് നടന്നുവെന്നാണ് പരാതി. സ്റ്റേറ്റ് പെര്‍ഫോമന്‍സ് ഓഡിറ്റിങ്ങ് സംഘം കോര്‍പ്പറേഷന്‍ ആസ്ഥാനത്ത് പരിശോധന നടത്തി.

മട്ടാഞ്ചേരി തുരുത്തി കോളനി ഭവനസമുച്ചയ നിര്‍മ്മാണത്തില്‍ അഴിമതി നടത്തിയെന്നാണ് സൗമിനി ജെയിനിനെതിരായ പരാതി. പദ്ധതി ആരംഭിക്കുന്നതിന് മുമ്പ് തന്നെ പരിശോധന നടത്താതെ മുന്‍കൂറായി പണം കൈമാറി. 92 ലക്ഷം രൂപയുടെ അഴിമതി നടത്തുവെന്നാരോപിച്ച് പ്രതിപക്ഷം വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്.

സൗമിനി ജെയിനിനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയ നോട്ടീസിലും ഭവനസമുച്ചയ നിര്‍മ്മാണ അഴിമതി ഉന്നയിച്ചിരുന്നു. 38 അംഗങ്ങള്‍ വിട്ടുനിന്നതോടെ ഇത് പരാജയപ്പെടുകയായിരുന്നു. ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നായിരുന്നു സൗമിനി ജെയിന്‍ പ്രതികരിച്ചത്. പദ്ധതി നടത്തിപ്പില്‍ സംശയമുണ്ടെങ്കില്‍ അന്വേഷണം നടത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന് കത്തെഴുതണമെന്നും സൗമിനി ജെയിന്‍ ആവശ്യപ്പെട്ടിരുന്നു. പ്രതിപക്ഷത്തിന്റെ പരാതിയിലാണ് ഇപ്പോള്‍ സ്റ്റേറ്റ് പെര്‍ഫോമന്‍സ് ഓഡിറ്റിങ്ങ് സംഘം പരിശോധന നടത്തിയത്.

തൂഫാൻ ഇനി തദ്ദേശം; 1200 തദ്ദേശ സ്ഥാപനങ്ങളിൽ തൂഫാൻ തുടക്കം

“25 വർഷങ്ങളായി ഞാനും സിനിമയിലുണ്ട്” ഡോണ്ട് ട്രബിൾ ദി ട്രബിൾ പ്രീ റിലീസ് ഇവന്റില്‍ രാജമൗലിയും ഫഹദും കൊച്ചിയിൽ

'ഒരു സിക്‌സ് അടിക്കുന്ന പവര്‍ പോരേ തല പൊട്ടിക്കാന്‍'! 'ദി തേര്‍ഡ് മര്‍ഡര്‍' ട്രെയിലര്‍ പുറത്ത്

സോണി ലിവ് ആരം സിനിമയുടെ എക്‌സ്‌ക്ലൂസീവ് സ്ട്രീമിംഗ് പാര്‍ട്ണര്‍

എസ്.എസ്. രാജമൗലി ഇന്ന് കൊച്ചിയിൽ; ഫഹദ് ഫാസിൽ ചിത്രം 'ഡോണ്ട് ട്രബിൾ ദി ട്രബിൾ' പ്രീ-റിലീസ് ഈവന്റ് ലുലു മാളിൽ

SCROLL FOR NEXT