News n Views

ഇല്ല,തിരിച്ചുപോകില്ല, വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ കണ്ടേ മടങ്ങൂ; രാത്രിയിലും പ്രതിഷേധം തുടര്‍ന്ന് പ്രിയങ്ക ഗാന്ധി 

THE CUE

സോനഭദ്ര വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ കാണാതെ മടങ്ങില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഇവരുടെ സന്ദര്‍ശനം വെള്ളിയാഴ്ച ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ തടഞ്ഞിരുന്നു. ഇതേ തുടര്‍ന്ന് മിര്‍സാപൂരില്‍ പ്രിയങ്ക രാത്രിയിലും പ്രതിഷേധം തുടര്‍ന്നു. സന്ദര്‍ശനം തടഞ്ഞതിനെ തുടര്‍ന്ന് പ്രിയങ്കയുടെ നേതൃത്വത്തില്‍ ഇന്നലെ കുത്തിരിപ്പ് സമരം ആരംഭിക്കുകയായിരുന്നു. മിര്‍സാപൂരിലെ ഗസ്റ്റ് ഹൗസില്‍ തങ്ങിയാണ് പ്രിയങ്ക പ്രതിഷേധം തുടര്‍ന്നത്. ഇതേ തുടര്‍ന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥ്ര്‍ രാത്രി 12 മണിയോടെയെത്തി പ്രിയങ്കയെ കണ്ടു. എന്നാല്‍ കൊല്ലപ്പെട്ടവരുടെ ആശ്രിതരെ കാണാതെ മടങ്ങില്ലെന്ന നിലപാട് പ്രിയങ്ക ആവര്‍ത്തിച്ചു. പ്രിയങ്കയുടെ ട്വീറ്റ് ഇങ്ങനെ.

കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ കാണാതെ മടങ്ങണമെന്ന് പറയാന്‍ വാരാണസി എഡിജിപി ബ്രാജ് ഭൂഷന്‍ കമ്മീഷണര്‍ ദീപക് അഗര്‍വാള്‍, മിര്‍സാപൂര്‍ ഡിഐജി എന്നിവര്‍ വന്നിരുന്നു. കഴിഞ്ഞ ഒരു മണിക്കൂറായി അവര്‍ ഇവിടെ ഇരിക്കുന്നു. എന്തിനാണ് എന്നെ കസ്റ്റഡിയില്‍ എടുത്തതെന്ന് അവര്‍ വ്യക്തമാക്കുന്നില്ല. ഇതുസംബന്ധിച്ച് ഒരു രേഖയും തനിക്ക് കൈമാറിയിട്ടുമില്ല.തന്നെ അറസ്റ്റ് ചെയ്തത് എല്ലാ തരത്തിലും നിയമ വിരുദ്ധമാണ്. തനിക്ക് അവരെ കാണാന്‍ കഴിയില്ലെന്ന സര്‍ക്കാര്‍ സന്ദേശം അറിയിക്കുകയായിരുന്നു ഉദ്യോഗസ്ഥര്‍. ഏതെങ്കിലും നിയമം ലംഘിക്കാനല്ല താന്‍ ഇവിടെ എത്തിയതെന്നും ഇരകളായവരുടെ കുടുംബങ്ങളെ നേരില്‍ കാണാനാണെന്നും ഞാന്‍ അവരെ ധരിപ്പിച്ചു. അവരെ കാണാതെ മടങ്ങില്ലെന്ന് വ്യക്തമാക്കിയിട്ടുമുണ്ട്.
പ്രിയങ്ക ഗാന്ധി

1.15 ഓടെ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ചുനാര്‍ ഫോര്‍ട്ട് ഗസ്റ്റ് ഹൗസ് വിടുന്നതിന്റെ ദൃശ്യങ്ങള്‍ പ്രിയങ്ക ട്വീറ്റ് ചെയ്തിട്ടുമുണ്ട്. പ്രതിഷേധ സൂചകമായി പ്രിയങ്ക കുത്തിയിരിപ്പ് തുടരുന്നത് ദൃശ്യങ്ങളില്‍ കാണാം. പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനുമെതിരെ പ്രവര്‍ത്തകര്‍ മുദ്രാവാക്യം മുഴക്കുന്നുമുണ്ട്. അതേസമയം ഗസ്റ്റ് ഹൗസിലെ വൈദ്യുത ബന്ധം വിഛേദിച്ച് തങ്ങളെ ഒഴിപ്പിക്കാനാണ് ജില്ലാ ഭരണകൂടത്തിന്റെ നീക്കമെന്ന് നേതാക്കള്‍ ആരോപിച്ചു.

ഗ്രാമമുഖ്യന്‍ യാഗ്യ ദത്തും അനുയായികളും ചേര്‍ന്ന് കൃഷിക്കാരായ 10 പേരെയാണ് സോനഭദ്രയില്‍ വെടിവെച്ച് കൊന്നത്. 25 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ദളിതരായ ഇവരുടെ കൈവശമുണ്ടായിരുന്ന 36 ഏക്കര്‍ ഭൂമി പിടിച്ചെടുക്കാന്‍ വേണ്ടിയായിരുന്നു വെടിവെപ്പ്. 32 ട്രാക്ടര്‍ ട്രോളികളും 200 ഓളം പേരെയും എത്തിച്ച് ഭൂമി പിടിച്ചെടുക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇത് ചെറുക്കാന്‍ ശ്രമിച്ചവരെ നിറയൊഴിച്ച് കൊലപ്പെടുത്തി. ഇവരുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിക്കാനെത്തിയ പ്രിയങ്കയെ 80 കിലോമീറ്റര്‍ അകലെ പൊലീസ് തടയുകയായിരുന്നു.

2025ല്‍ മലയാള സിനിമയ്ക്ക് നഷ്ടം 530 കോടി; കണക്കുകൾ പുറത്തുവിട്ട് ഫിലിം ചേംബര്‍

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

SCROLL FOR NEXT