News n Views

‘പ്രിയങ്ക ചോപ്ര സിന്ദാബാദ്’ ; അബദ്ധം പിണഞ്ഞ് കോണ്‍ഗ്രസ് നേതാവ്, വീഡിയോ വൈറല്‍ 

THE CUE

പ്രിയങ്ക ഗാന്ധി സിന്ദാബാദ് എന്നതിന് പകരം പ്രിയങ്ക ചോപ്ര സിന്ദാബാദ് എന്ന് മുദ്രാവാക്യം മുഴക്കി പുലിവാലുപിടിച്ച് കോണ്‍ഗ്രസ് നേതാവ്. ഡല്‍ഹിയില്‍ നിന്നുള്ള പ്രാദേശിക നേതാവ് സുരേന്ദര്‍ കുമാറിനാണ് അബദ്ധം പിണഞ്ഞത്. പാര്‍ട്ടി റാലിയിലായിരുന്നു സംഭവം. എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിക്ക് അഭിവാദ്യമര്‍പ്പിച്ച് മുദ്രാവാക്യം വിളിക്കുമ്പോഴാണ് പിഴച്ചത്. സോണിയ ഗാന്ധി സിന്ദാബാദ് ,കോണ്‍ഗ്രസ് പാര്‍ട്ടി സിന്ദാബാദ്, രാഹുല്‍ ഗാന്ധി സിന്ദാബാദ്, പ്രിയങ്ക ചോപ്ര സിന്ദാബാദ് എന്നിങ്ങനെയായിരുന്നു മുദ്രാവാക്യം.

ഡല്‍ഹി കോണ്‍ഗ്രസ് പ്രസിഡന്റ് സുഭാഷ് ചോപ്ര സുരേന്ദറിന്റെ സമീപത്തുനിന്ന് മുദ്രാവാക്യം ഏറ്റുവിളിക്കുന്നുണ്ടായിരുന്നു. അദ്ദേഹം ഉടന്‍ തന്നെ പിഴവ് ചൂണ്ടിക്കാട്ടി തിരുത്തിച്ചു. ഇതോടെ അദ്ദേഹം മാപ്പ് പറയുകയും ചെയ്തു. അതേസമയം ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. ഇതോടെ നിരവധി പേരാണ് ഈ നേതാവിനെയും പാര്‍ട്ടിയെയും ട്രോളി രംഗത്തുവന്നത്. രാഹുല്‍ഗാന്ധിക്ക് പകരം രാഹുല്‍ ബജാജ് എന്ന് പറയാഞ്ഞത് ഭാഗ്യമെന്നെല്ലാം സമൂഹ മാധ്യമങ്ങളില്‍ കുറിച്ചവരുണ്ട്. പ്രിയങ്ക ചോപ്ര എപ്പോഴാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നതെന്ന് ചോദിച്ചവരുമുണ്ട്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

യഥാർത്ഥ സംഭവങ്ങൾ ഇക്കുറിയും പശ്ചാത്തലമാകും, ഓപ്പറേഷൻ കംബോഡിയ 2026 നവംബർ-ഡിസംബറോടെ തുടങ്ങാനാണ് പ്ലാൻ: തരുൺ മൂർത്തി അഭിമുഖം

'തിയേറ്റർ' റിലീസിനോടനുബന്ധിച്ച് 'അൺറിട്ടൺ ബൈ ഹെർ' കാമ്പയിൻ; അപൂർവമായ മേഖലകളിലൂടെ സഞ്ചരിച്ച വനിതകളെ ആദരിച്ചു

'എപ്പോഴാണ് ഷൂട്ടിങ് ആരംഭിക്കുന്നത് എന്നാണ് നൈറ്റ് റൈഡേഴ്‌സിന്റെ കഥ കേട്ടയുടൻ മാത്യു ചോദിച്ചത്'; നൗഫൽ അബ്ദുള്ള

ടിജെഎസ് ജോർജ്: ടൈം അമ്പരന്ന ഏഷ്യാവീക്ക് 'ഘോഷയാത്ര'

'പുഴു' പോലെ ശക്തമായ രാഷ്ട്രീയം പറയുന്ന സിനിമയല്ല പാതിരാത്രി: റത്തീന

SCROLL FOR NEXT