The Hindu
News n Views

കാരുണ്യ പദ്ധതി പ്രതിസന്ധിയിലേക്ക്; സര്‍ക്കാര്‍ ഫണ്ട് നല്‍കാത്തതിനാല്‍ പിന്മാറുന്നത് 194 ആശുപത്രികള്‍

THE CUE

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് ചികിത്സാ സഹായം നല്‍കുന്ന കാരുണ്യാ ആരോഗ്യ സുരക്ഷാ പദ്ധതി പ്രതിസന്ധിയിലേക്ക്. കാരുണ്യാ പദ്ധതി പ്രകാരമുള്ള ചികിത്സകള്‍ ഡിസംബര്‍ ഒന്നുമുതല്‍ നിര്‍ത്തിവെയ്ക്കുമെന്ന് സ്വകാര്യ ആശുപത്രികളുടെ സംഘടന അറിയിച്ചു. കെപിഎച്ച്എയ്ക്ക് കീഴിലുള്ള 194 ആശുപത്രികളാണ് ചികിത്സ നിര്‍ത്തുന്നത്. സര്‍ക്കാര്‍ ഫണ്ട് നല്‍കാത്തതിനാല്‍ ആശുപത്രികള്‍ തുടര്‍ ചികിത്സ നടത്താന്‍ കഴിയാത്ത വിധം സാമ്പത്തിക പ്രതിസന്ധിയിലായെന്ന് കെപിഎച്ച്എ പ്രസിഡന്റ് അഡ്വ. ഹുസൈന്‍ കോയ തങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഇതുവരെ ചികിത്സ നല്‍കിയതിനുള്ള 50 കോടി രൂപയിലേറെ കുടിശ്ശിക മൂന്ന് മാസമായി കിട്ടാനുണ്ട്.
ഹുസൈന്‍ കോയ തങ്ങള്‍

സ്വകാര്യ ആശുപത്രികള്‍ കാരുണ്യ സ്‌കീമില്‍ നിന്ന് പിന്മാറുകയാണ്. സെപ്റ്റംബര്‍ മാസം മുതല്‍ സര്‍ക്കാര്‍ ഫണ്ട് റിലീസ് ചെയ്യുന്നില്ലെന്നും പദ്ധതി തുടരാനാവില്ലെന്നും സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകള്‍ കൂട്ടിച്ചേര്‍ത്തു. ആശുപത്രികള്‍ കാരുണ്യയില്‍ നിന്ന് പിന്മാറുന്നത് നൂറ് കണക്കിന് രോഗികളുടെ ചികിത്സ പ്രതിസന്ധിയിലാക്കും.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ബാഹുൽ രമേശ്, ദിൻജിത്ത് അയ്യത്താൻ എന്നീ പേരുകളാണ് 'എക്കോ'യിലേക്കുള്ള എക്സൈറ്റ്മെന്റിന് പ്രധാന കാരണം: സന്ദീപ് പ്രദീപ്

വിലായത്ത് ബുദ്ധ കണ്ട ഒരാൾ എന്ന നിലയിൽ പറയുകയാണ് സച്ചി ഈ സിനിമയെ ഓർത്ത് അഭിമാനിച്ചേനെ: പൃഥ്വിരാജ്

അടൂരിന്റെ നായകനായി വീണ്ടും മമ്മൂട്ടി; നിർമാണം മമ്മൂട്ടിക്കമ്പനി

ദുബായില്‍ ദ​മാ​ക്​ ഐ​ല​ൻ​ഡ്​​സ്​ 2 വരുന്നു

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

SCROLL FOR NEXT