News n Views

‘നാല് ദിവസം കൊണ്ട് സുരക്ഷ ഒരുക്കാന്‍ ബുദ്ധിമുട്ട്’; രാഷ്ട്രപതിയുടെ ശബരിമല സന്ദര്‍ശനത്തില്‍ ആശങ്കയറിയിച്ച് പൊലീസ്

THE CUE

രാഷ്ട്രപതി രാം നാഥ് കോവിന്ദിന്റെ ശബരിമല സന്ദര്‍ശനത്തിന് സുരക്ഷയൊരുക്കാന്‍ കഴിയുമോയെന്ന് പൊലീസിന് ആശങ്ക. തിങ്കളാഴ്ച ശബരിമലയിലെത്താനാണ് രാഷ്ട്രപതിഭവന്‍ താല്‍പര്യം അറിയിച്ചിരിക്കുന്നത്. നാല് ദിവസം കൊണ്ട് സുരക്ഷയൊരുക്കുക പ്രായോഗികമല്ലെന്നാണ് പൊലീസിന്റെ നിലപാട്. ഭക്തര്‍ കൂടുതലായെത്തുന്ന സമയമായതിനാല്‍ തിരക്ക് നിയന്ത്രിക്കാന്‍ ബുദ്ധിമുട്ടായിരിക്കുമെന്നാണ് വിലയിരുത്തല്‍.

ദ ക്യു വീഡിയോ പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തി രാഷ്ട്രപതിഭവനെ അറിയിക്കും
മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

പാണ്ടിത്താവളത്ത് ഹെലിപ്പാഡിനായി ഉപയോഗിക്കുന്ന സ്ഥലത്തിന് ബലക്കുറവുണ്ടെന്ന് ജില്ലാ പൊലീസ് മേധാവി കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. നിലയ്ക്കല്‍ മുതല്‍ സന്നിധാനം വരെ സുരക്ഷയൊരുക്കുകയും വേണം. ഈ അശങ്കകള്‍ രാഷ്ട്രപതിഭവനെ അറിയിക്കും.

സന്നിധാനത്ത് ഹെലിപ്പാഡ് ഒരുക്കാനായില്ലെങ്കില്‍ നിലയ്ക്കലില്‍ നിന്നും റോഡ് മാര്‍ഗം പമ്പയിലെത്തിക്കേണ്ടി വരും. സന്നിധാനത്ത് തന്നെ ഹെലിപ്പാഡ് ഒരുക്കാനാണ് ദേവസ്വം ബോര്‍ഡ് ശ്രമിക്കുന്നത്. ഞായറാഴ്ച കൊച്ചിയിലെത്തി തിങ്കളാഴ്ച ശബരിമലയിലേക്ക് പോകാനായിരുന്നു രാഷ്ട്രപതിഭവന്റെ തീരുമാനം. സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കാന്‍ ഇന്നലെ സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ബാഹുൽ രമേശ്, ദിൻജിത്ത് അയ്യത്താൻ എന്നീ പേരുകളാണ് 'എക്കോ'യിലേക്കുള്ള എക്സൈറ്റ്മെന്റിന് പ്രധാന കാരണം: സന്ദീപ് പ്രദീപ്

വിലായത്ത് ബുദ്ധ കണ്ട ഒരാൾ എന്ന നിലയിൽ പറയുകയാണ് സച്ചി ഈ സിനിമയെ ഓർത്ത് അഭിമാനിച്ചേനെ: പൃഥ്വിരാജ്

അടൂരിന്റെ നായകനായി വീണ്ടും മമ്മൂട്ടി; നിർമാണം മമ്മൂട്ടിക്കമ്പനി

ദുബായില്‍ ദ​മാ​ക്​ ഐ​ല​ൻ​ഡ്​​സ്​ 2 വരുന്നു

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

SCROLL FOR NEXT