Premium

ലാൽ സാറിനൊപ്പം ചെയ്യുന്നത് കോമഡി- ആക്ഷൻ ത്രില്ലർ: അനൂപ് സത്യൻ അഭിമുഖം

മോഹൻലാൽ-അനൂപ് സത്യൻ കൂട്ടുകെട്ട് ഒന്നിക്കുന്ന ചിത്രം... കഴിഞ്ഞ ദിവസം വന്ന ഈ അനൗൺസ്‌മെന്റ് മലയാള സിനിമാപ്രേമികളെ ഒന്നടങ്കം ആവേശത്തിലാക്കിയിരിക്കുകയാണ്. വലിയ പ്രതീക്ഷ നൽകുന്ന ഈ കോംബോ ഒന്നിക്കുന്നത് 'അന്തിക്കാട് Genre' ചിത്രത്തിനായിരിക്കില്ലെന്ന് പറയുകയാണ് അനൂപ്. ഈ സിനിമയുടെ ഴോണറിനെക്കുറിച്ചും ചിത്രത്തിന്റെ മറ്റു വിശേഷങ്ങളെക്കുറിച്ചും ക്യു സ്റ്റുഡിയോയിൽ സംസാരിക്കുകയാണ് അനൂപ് സത്യൻ.

'ഒരിക്കലും ഇതൊരു 'അന്തിക്കാട് Genre' പടമല്ല. അന്തിക്കാട് Genre അല്ല എന്നത് മാത്രമല്ല, എന്റെ കഴിഞ്ഞ സിനിമയുടെ സ്വഭാവത്തിലുള്ള സിനിമയും ആയിരിക്കില്ല ഇത്. ഒരു quirky കോമഡി-ആക്ഷൻ ത്രില്ലറായിരിക്കും. എന്നാൽ അത്ര ഡാർക്ക് സ്വഭാവത്തിലുള്ള സിനിമയായിരിക്കില്ല. ഒരു പക്കാ മോഹൻലാൽ ചിത്രം തന്നെയായിരിക്കും,' അനൂപ് പറഞ്ഞു.

'എന്നെ ഏറെ എക്സൈറ്റ് ചെയ്ത ഒരു കഥയാണിത്. ലാൽ സാറിന് ഇത് കണക്ടായി എന്നതാണ് ഏറ്റവും വലിയ ഭാഗ്യം. നവംബറിൽ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കും. ഇതൊരു സിങ്ക് സൗണ്ട് ചിത്രമായാണ് ഞങ്ങൾ പ്ലാൻ ചെയ്തിരിക്കുന്നത്. ഹൃദയപൂർവ്വത്തിന് ശേഷം ലാൽ സാർ സിങ്ക് സൗണ്ടിൽ ഒരു ചിത്രം ചെയ്യുകയാണ്. അനിലായിരിക്കും അത് ചെയ്യുക,' അനൂപ് വ്യക്തമാക്കി.

'ഈ ചിത്രത്തിന്റെ ക്യാമറ ചെയ്യുന്നത് ഭ്രമയുഗം ഒക്കെ ചെയ്ത ഷെഹനാദ് ജലാലാണ്. മ്യൂസിക് ജേക്സ് ബിജോയ്, ആർട്ട് ചെയ്യുന്നത് ആടുജീവിതം ചെയ്ത പ്രശാന്ത് മാധവ് ആണ്. കേരളവും കർണാടകയുമാണ് പ്രധാന ലൊക്കേഷനുകൾ. ചെറിയ കുട്ടികൾ മുതൽ പല പ്രായത്തിലുള്ള കാസ്റ്റിങ് സിനിമയിലുണ്ടാകും. എന്നാൽ അത് ആരൊക്കെ എന്നത് പിന്നീട് ഒഫീഷ്യലായി പുറത്തുവിടും,' എന്നും അനൂപ് പറഞ്ഞു.

നേരത്തെ അനൂപ്-മോഹൻലാൽ കൂട്ടുകെട്ടിൽ ഒരു റോഡ് മൂവി ഒരുങ്ങുന്നതായി വാർത്തകൾ വന്നിരുന്നു. എന്നാൽ ആ ചിത്രമായിരിക്കില്ല ഇപ്പോൾ ചെയ്യുന്നതെന്നും അനൂപ് വ്യക്തമാക്കി. 'നേരത്തെ ചർച്ചകളുണ്ടായിരുന്ന മോഹൻലാൽ-നസിറുദ്ദീൻ ഷാ കോംബോയുടെ റോഡ് മൂവി അല്ല ഇപ്പോൾ ലാൽ സാറിനൊപ്പം ചെയ്യുന്നത്. ആ സിനിമ ഉടനില്ല, എന്നാൽ അത് ഭാവിയിൽ ചെയ്യണമെന്ന് ആഗ്രഹിക്കുന്നു,' എന്നും അനൂപ് സത്യൻ കൂട്ടിച്ചേർത്തു.

നീലക്കണ്ണകളുള്ളൊരു വെൺ മേഘ പക്ഷി; 'ലോ ആന്‍ഡ് ഓര്‍ഡറി'ലെ ഗാനമെത്തി

50 സ്ക്രീനുകൾ, കേരളത്തിലെ ഏറ്റവും വലിയ തിയറ്റർ ഗ്രൂപ്പായി മാജിക് ഫ്രെയിംസ്

'പുറത്തിറങ്ങുമ്പോൾ നീ സൂക്ഷിച്ചോ, ക്ലീൻ ഷേവ് ഒക്കെ ചെയ്ത് നടന്നോ എന്ന് ലാൽ സാർ പറഞ്ഞു'; 'തുടക്കം' ഓർമ്മകൾ പങ്കുവെച്ച് ആഷിഷ് ജോ ആന്റണി

പൂക്കി നിവിൻ ഓണം തൂക്കാൻ വരുന്നു; 'ബത്‍ലഹേം കുടുംബ യൂണിറ്റ്' ഹൈ വോൾട്ടേജ് ട്രെയിലർ പുറത്ത്

'കഥയിലെ രാജകുമാരിയും' എന്ന ഗാനം ആദ്യം ചന്ദ്രലേഖ എന്ന സിനിമക്ക് വേണ്ടി തയ്യാറാക്കിയത്: ബേണി

SCROLL FOR NEXT