Politics

യൂണിവേഴ്‌സിറ്റി കോളേജില്‍ നടന്നത് ആള്‍ക്കൂട്ട ആക്രമണമെന്ന് കോണ്‍ഗ്രസ്; 15 എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

THE CUE

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ കെഎസ്‌യു പ്രവര്‍ത്തകന് നേരെ നടന്നത് ആള്‍ക്കൂട്ട ആക്രമണമാണെന്ന് കെപിസിസി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ക്രൂരവും പ്രാകൃതവുമായ നടപടി അംഗീകരിക്കാന്‍ കഴിയില്ല. കണ്ണൂര്‍ മോഡല്‍ വാടക കൊലയാളികളെ വളര്‍ത്തുന്ന കേന്ദ്രങ്ങളായി ക്യാമ്പസുകള്‍ മാറി. എന്തു സംഭവം നടന്നാലും കണ്ടില്ലെന്ന് നടിക്കുന്ന മുഖ്യമന്ത്രിയാണ് കേരളത്തിലേത്. ഇടപെടേണ്ട പൊലീസ് പക്ഷപാതപരമായി പെരുമാറുകയാണെന്നും മുല്ലപ്പള്ളി ആരോപിച്ചു.

കോളേജില് കഴിഞ്ഞ ദിവസം നടന്ന സംഘര്‍ഷവുമായി ബന്ധപ്പെട്ട് പൊലീസ് ആരേയും അറസ്റ്റ് ചെയ്തിട്ടില്ല. കെഎസ്‌യു യൂണിറ്റ് നേതാവ് അമലിനെ ആക്രമിച്ചതിന് കോളേജ് യൂണിയന്‍ ചെയര്‍മാന്‍ അടക്കം ആറ് പേര്‍ക്കെതിരെ കേസെടുത്തു. സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്തിനെ ആക്രമിച്ചതിന് 15 എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരേയും പൊലീസ് കേസെടുത്തിട്ടുണ്ട്.

എസ്എഫ്‌ഐ ആക്രമണങ്ങള്‍ കോണ്‍ഗ്രസും പ്രതിപക്ഷവും ചൂണ്ടിക്കാട്ടുന്നതിനപ്പുറം ചര്‍ച്ചയാകുന്നില്ലെന്ന് എഐസിസി സെക്രട്ടറി പി സി വിഷ്ണുനാഥ് പ്രതികരിച്ചു. ഉത്തരേന്ത്യയിലോ ഇന്ത്യയുടെ ഇതരഭാഗങ്ങളിലോ നടക്കുന്ന ജനാധിപത്യ ധ്വംസനങ്ങള്‍ക്കും ആള്‍ക്കൂട്ട അക്രമണങ്ങള്‍ക്കും എതിരെ വ്യാപകമായി പ്രതിഷേധിക്കുന്ന വലിയൊരു സാംസ്‌കാരിക സമൂഹം കേരളത്തിലുണ്ട്. എന്തുകൊണ്ടാണ് അവര്‍ പ്രതികരിക്കാന്‍ മടിക്കുന്നതെന്ന് വിഷ്ണുനാഥ് ചോദിച്ചു.

എന്തുകൊണ്ടാണ് അവര്‍ എസ് എഫ് ഐ യുടെ ഈ കൊള്ളരുതായ്മക്കും ഗുണ്ടായിസത്തിനുമെതിരെ, കലാലയങ്ങളിലെ ജനാധിപത്യ കൊലകള്‍ക്കെതിരെ, പരീക്ഷാ തട്ടിപ്പുകള്‍ക്ക് എതിരെ പ്രതികരിക്കാന്‍ മടിക്കുന്നത്?
പി സി വിഷ്ണുനാഥ്

എന്തിന്റെ പേരിലാണ് ഈ നിശബ്ദത? ആരെയാണ് നിങ്ങള്‍ ഭയക്കുന്നത്? എസ് എഫ് ഐയെ സ്തുതിക്കുന്ന ചില ന്യൂജെന്‍ ചലച്ചിത്ര പ്രവര്‍ത്തകര്‍ എന്തുകൊണ്ട് മൗനത്തിന്റെ മറയിലൊളിക്കുന്നു? ഈ ക്യാമ്പസ് ഫാസിസത്തിനെതിരെ വളരെ സമാധാനപരമായ വലിയൊരു വിദ്യാര്‍ത്ഥി മുന്നേറ്റം കേരളത്തില്‍ ഉണ്ടാകുമെന്നും വിഷ്ണുനാഥ് കൂട്ടിച്ചേര്‍ത്തു.

2010-11ല്‍ യൂണിവേഴ്സിറ്റി കോളേജ് ചെയര്‍മാനായിരുന്ന മഹേഷ് എസ്എഫ്ഐ പ്രവര്‍ത്തകന്‍ അല്ലെന്നാണ് ജില്ലാ കമ്മിറ്റിയുടെ വിശദീകരണം.  

'എട്ടപ്പന്‍' എന്ന് വിളിക്കുന്ന മുന്‍ എസ്എഫ്ഐ നേതാവ് യൂണിവേഴ്സിറ്റി കോളേജ് ഹോസ്റ്റലില്‍ ബുധനാഴ്ച്ച രാത്രി കെഎസ്യു പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. 'നിന്നെ ഞാനടിച്ച് വായ കീറും' എന്ന് മുന്‍ ചെയര്‍മാന്‍ പറയുന്നത് വീഡിയോയിലുണ്ട്. തുടര്‍ന്ന് കെഎസ്യു പ്രവര്‍ത്തകനായ നിതിന്‍ രാജിന് മഹേഷില്‍ നിന്ന് മര്‍ദ്ദനമേല്‍ക്കുകയുണ്ടായി. നിതിന്‍ രാജിന്റെ സര്‍ട്ടിഫിക്കറ്റുകള്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കത്തിച്ചുകളഞ്ഞതായും വാര്‍ത്തയുണ്ടായിരുന്നു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

യഥാർത്ഥ സംഭവങ്ങളാണ് 'മന്ദാകിനി'യിലേക്കെത്തിച്ചത്; വിനോദ് ലീല

സഞ്ജു ഫ്രം കേരള;ലോകകപ്പ് ടീമിൽ ഇടം നേടി സഞ്ജു സാംസൺ

'രത്നവേൽ ഒരു പ്രത്യേക ജാതിയിൽപ്പെട്ടയാളാണ് എന്ന് എനിക്ക് അറിയില്ലായിരുന്നു'; രത്നവേലിനെ ആളുകൾ ആഘോഷിച്ചതിനെ പറ്റി ഫഹദ്

വീണ്ടും മാരി സെൽവരാജ് - പാ രഞ്ജിത് കൂട്ടുകെട്ട്; ധ്രുവ് വിക്രം നായകനാകുന്ന സ്പോർട്സ് ഡ്രാമ 'ബൈസൺ' ഫസ്റ്റ് ലുക്ക് പോസ്റ്റർ

ഫാസ്റ്റ് ഫില്ലിംഗ് ഷോകളും ഹൗസ് ഫുൾ ഷോകളും, പഞ്ചവത്സര പദ്ധതി രണ്ടാം വാരത്തിൽ

SCROLL FOR NEXT