Politics

‘വാളയാര്‍ മുതല്‍ തിരുവനന്തപുരം വരെ ലോങ് മാര്‍ച്ച്’; തെരഞ്ഞെടുപ്പ് തോല്‍വിയുടെ കാരണമറിയാന്‍ അന്വേഷണം വേണ്ടെന്ന് കെപിസിസി

THE CUE

വാളയാര്‍ കേസില്‍ പ്രതിഷേധം കടുപ്പിക്കാനൊരുങ്ങി കോണ്‍ഗ്രസ്. വാളയാര്‍ മുതല്‍ തിരുവനന്തപുരം വരെ ലോങ് മാര്‍ച്ച് നടത്താന്‍ കെപിസിസി തീരുമാനിച്ചു. ഇന്നലെ ചേര്‍ന്ന സംസ്ഥാന രാഷ്ട്രീയ കാര്യ സമിതിയോഗത്തിലാണ് കെപിസിസി നേതൃത്വത്തിന്റെ തീരുമാനം.

ഉപതെരഞ്ഞെടുപ്പ് തോല്‍വി അന്വേഷിക്കാന്‍ അന്വേഷണ കമ്മീഷനെ വേണ്ടെന്നും യോഗം തീര്‍പ്പിലെത്തി. പരാജയകാരണങ്ങള്‍ എല്ലാവര്‍ക്കും അറിയാമെന്നും പ്രത്യേകം അന്വേഷിക്കേണ്ട ആവശ്യമില്ലെന്നുമുള്ള അഭിപ്രായത്തോട് യോഗം യോജിച്ചു. കോന്നി, വട്ടിയൂര്‍ക്കാവ് തോല്‍വികള്‍ ചൂണ്ടിക്കാട്ടി കെപിസിസി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനമുയര്‍ന്നു. പ്രചരണത്തില്‍ അടക്കം നേതൃത്വം ഇടപെട്ടില്ല. തോറ്റ രണ്ട് മണ്ഡലങ്ങളിലും കാര്യമായ പ്രചരണം നടന്നില്ല. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലടക്കം പാളിച്ചകളുണ്ടായെന്നും കുറ്റപ്പെടുത്തലുണ്ടായി.

കൊച്ചി മേയര്‍ സ്ഥാനത്ത് നിന്ന് സൗമിനി ജെയിനിനെ മാറ്റണമെന്ന് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍ ആവശ്യപ്പെട്ടു. പാര്‍ട്ടിയുടെ പ്രതിഛായ നന്നാക്കാനുള്ള തീരുമാനം വേണമെന്ന് വി ഡി സതീശനും പ്രതികരിച്ചു. കൊച്ചി മേയറെ മാറ്റുന്ന കാര്യത്തില്‍ തീരുമാനം കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് വിട്ടു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

2025ല്‍ മലയാള സിനിമയ്ക്ക് നഷ്ടം 530 കോടി; കണക്കുകൾ പുറത്തുവിട്ട് ഫിലിം ചേംബര്‍

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

SCROLL FOR NEXT