Kerala Assembly Election 2026

ക്യാപ്റ്റനും ടീമിനും തിരിച്ചടി; മുഖ്യമന്ത്രിയടക്കം 15 മന്ത്രിമാർ പിന്നിൽ

മൂന്ന് മണിക്കൂറിനോടടുക്കുമ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പടെ 15 മന്ത്രിമാർ പിന്നിൽ. റോഷി അഗസ്റ്റിൻ, വി.എൻ.വാസവൻ, ആർ.ബിന്ദു, ഗണേഷ് കുമാർ, പി.രാജീവ്, ഒ.ആർ.കേളു, വി.ശിവന്‍കുട്ടി, വീണാ ജോർജ്, വി. അബ്ദുറഹിമാൻ, എം.ബി.രാജേഷ്, ജെ.ചിഞ്ചുറാണി, എ.കെ.ശശീന്ദ്രൻ, പി.പ്രസാദ്, കടന്നപ്പള്ളി രാമചന്ദ്രൻ എന്നിവർ പിന്നിലാണ്.

ധർമ്മടത്ത് അഞ്ചാം റൗണ്ട് എണ്ണിക്കഴിയുമ്പോൾ 1090 വോട്ടിന് യുഡിഎഫ് സ്ഥാനാര്‍ത്ഥി വിപി അബ്ദുൽ റഷീദ് ലീഡ് ചെയ്യുകയാണ്. ആദ്യ റൗണ്ടില്‍ എല്‍ഡിഎഫ് ഭരിക്കുന്ന ചെമ്പിലോട് പഞ്ചായത്ത് എണ്ണിക്കഴിഞ്ഞപ്പോള്‍ മുതല്‍ പിണറായി വിജയന്‍ പിന്നിലാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പിണറായി വിജയന്‍ ലീഡ് ചെയ്ത റൗണ്ടുകളിലെല്ലാം യുഡിഎഫ് മുന്നിലാണ് എന്നത് ശ്രദ്ധേയമാണ്.

അതേസമയം അഞ്ചാം റൗണ്ട് പിന്നിടുമ്പോൾ വി.ഡി. സതീശൻ വടക്കൻ പറവൂരിൽ 3071 വോട്ടുകൾക്ക് മുന്നിലാണ്. ആദ്യ റൗണ്ടുകളിൽ വി.ഡി. സതീശൻ പിന്നിലായിരുന്നുവെങ്കിൽ പിന്നീട് അത് തിരിച്ചുപിടിക്കുകയായിരുന്നു. ഹരിപ്പാട് മണ്ഡലത്തിൽ 10827 വോട്ടുകൾക്ക് രമേശ് ചെന്നിത്തലയും മുന്നിലാണ്.

'ഒരു സിക്‌സ് അടിക്കുന്ന പവര്‍ പോരേ തല പൊട്ടിക്കാന്‍'! 'ദി തേര്‍ഡ് മര്‍ഡര്‍' ട്രെയിലര്‍ പുറത്ത്

സോണി ലിവ് ആരം സിനിമയുടെ എക്‌സ്‌ക്ലൂസീവ് സ്ട്രീമിംഗ് പാര്‍ട്ണര്‍

എസ്.എസ്. രാജമൗലി ഇന്ന് കൊച്ചിയിൽ; ഫഹദ് ഫാസിൽ ചിത്രം 'ഡോണ്ട് ട്രബിൾ ദി ട്രബിൾ' പ്രീ-റിലീസ് ഈവന്റ് ലുലു മാളിൽ

വയനാട്ടുകാരനായ എനിക്ക് മലകയറാൻ എന്ത് പ്രായം? 74-ാം വയസിൽ എവറസ്റ്റ് കയറിയ ടി.ജെ.മാഴ്സ് അഭിമുഖം

‘തൂഫാൻ തദ്ദേശം’; ഇനി തെരുവിലിറങ്ങി പോരാടാൻ അമ്മമാരും 

SCROLL FOR NEXT