Politics

തുടക്കത്തിലെ എട്ട് മാസത്തെ പോലെ അഴിമതിക്കാരെ അകറ്റിനിര്‍ത്തണം, പിണറായിയില്‍ ഇനിയും പ്രതീക്ഷയെന്ന് ജേക്കബ് തോമസ്

പിണറായി വിജയന്‍ സര്‍ക്കാരിന് അഴിമതിക്കെതിരായ പോരാട്ടം തുടരാന്‍ ഇനിയും സമയമുണ്ടെന്ന് ജേക്കബ് തോമസ്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ആദ്യ എട്ട് മാസം മികച്ചതായിരുന്നുവെന്നും ഇന്ന് സര്‍വീസില്‍ നിന്ന് വിരമിക്കുന്ന ഡിജിപി ജേക്കബ് തോമസ് മാധ്യമങ്ങളോട് പറഞ്ഞു. ഇപി ജയരാജനെതിരെ ബന്ധുനിയമനത്തിന്റെ കേസില്‍ തീരുമാനമെടുത്തത് താനാണെന്നത് പൂര്‍ണമായും ശരിയല്ലെന്നും ഇതേക്കുറിച്ച് പിന്നീട് പറയാമെന്നും ജേക്കബ് തോമസ്.

പാലക്കാട് ഷൊര്‍ണൂര്‍ മെറ്റല്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ചെയര്‍മാന്‍ ആന്‍ഡ് എംഡി സ്ഥാനത്ത് നിന്നാണ് ജേക്കബ് തോമസ് വിരമിക്കുന്നത്. വിരമിക്കുന്നതിന് തലേന്നാള്‍ ഓഫീസ് മുറിയിലെ തറയിലാണ് ഉറങ്ങിയതെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു.

ജേക്കബ് തോമസ് പറഞ്ഞത്

പിണറായി വിജയന്‍ സര്‍ക്കാരില്‍, ഞങ്ങളൊരുമിച്ച് അഴിമതി വിമുക്ത കേരളം പടുത്തുയര്‍ത്താന്‍ തുടങ്ങി. ഇനിയും ആ ഉദ്ദേശം നടപ്പാക്കാന്‍ സമയമുണ്ട്. ഇനിയുള്ള ഒരു വര്‍ഷം അത് ചെയ്യുമെന്നാണ് പ്രതീക്ഷ.

പിണറായി വിജയന്‍ സര്‍ക്കാരിന്റെ ആദ്യ എട്ടു മാസം മികച്ചതായിരുന്നു. കോട്ടക്കകത്ത് ഉപദേശക വൃന്ദമുണ്ട്, പരിചാരക വൃന്ദമുണ്ട്, ഇപ്പോള്‍ സൈബര്‍ വൃന്ദവുമുണ്ട്. ആദ്യത്തെ എട്ട് മാസം അഴിമതിക്കെതിരെ നിലപാട് എടുത്തത് പോലെ അഴിമതിക്കെതിരെ അകറ്റിനിര്‍ത്തി ഇനിയും അതു പോലെനിലപാട് എടുക്കണം.

നിക്കോളാസ് മദൂറോയും ഭാര്യയും അമേരിക്കയുടെ പിടിയില്‍? കാരക്കാസില്‍ അടക്കം സ്‌ഫോടനങ്ങള്‍; വെനസ്വേലയില്‍ നടക്കുന്നത് എന്ത്?

I AM COMING; വൺ ലാസ്റ്റ് ടൈം റെക്കോർഡുകൾ തൂക്കാൻ ദളപതി വരുന്നു, ജനനായകൻ ട്രെയ്‌ലര്‍

ആരംഭിക്കലാമാ!!! 'തലൈവർ 173' ഒരുക്കുന്നത് 'ഡോൺ' സംവിധായകൻ സിബി ചക്രവർത്തി

മലയാളത്തിന്‍റെ വാനമ്പാടിക്കൊപ്പം പാടുന്നതിന്റെ സന്തോഷം പങ്കുവെച്ച് റിമി ടോമി; 'ആരാണേ ആരാണേ...' നാളെ പുറത്തിറങ്ങും

വീണ്ടും ഒരു ഹൊറർ കോമഡി വരുന്നു; 'പ്രകമ്പനം' ടീസർ പുറത്തിറങ്ങി

SCROLL FOR NEXT