Politics

‘ഹിറ്റ്‌ലറും മുസ്ലോളിനിയും പറഞ്ഞ ദേശീയതയാണോ നിങ്ങളുടേത്?’; ആര്‍എസ്എസിനെതിരെ ആഞ്ഞടിച്ച് ഛത്തീസ്ഗഢ് മുഖ്യമന്ത്രി

THE CUE

ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ഛത്തീസ്ഗഢ് മുഖ്യമന്ത്രിയുമായ ഭൂപേഷ് ബാഗല്‍. ജര്‍മന്‍ ഏകാധിപതിയായിരുന്ന അഡോള്‍ഫ് ഹിറ്റ്‌ലറിന്റേയും ഇറ്റാലിയന്‍ സ്വേച്ഛാധിപതി മുസ്സോളിനിയുടേയും ദേശീയതയാണോ ആര്‍എസ്എസിന്റേതെന്ന് ഭൂപേഷ് ബാഗല്‍ ചോദിച്ചു. ആള്‍ക്കൂട്ട കൊലയേക്കുറിച്ചുള്ള മോഹന്‍ ഭാഗവതിന്റെ വിവാദ പരാമര്‍ശത്തിന് പിന്നാലെയാണ് ഛത്തീസ്ഗഢ് മുഖ്യമന്ത്രിയുടെ പ്രതികരണം.

മോഹന്‍ ഭാഗവതിനോട് എനിക്ക് ചോദിക്കാനുള്ളത് ഇതാണ്. നിങ്ങളുടെ ദേശീയത ഹിറ്റ്ലറില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഉണ്ടായതാണോ? അതോ മുസ്സോളിനിയില്‍ നിന്നോ? നിങ്ങളോട് വിയോജിപ്പ് രേഖപ്പെടുത്തുന്ന എല്ലാവരോടും രാജ്യം വിട്ടുപോകാന്‍ പറയുമോ?
ഭൂപേഷ് ബാഗല്‍

മഹാത്മാ ഗാന്ധി മുന്നോട്ടുവെച്ച എല്ലാം ഉള്‍ക്കൊള്ളുന്ന ദേശീയത അങ്ങനെയുള്ളതല്ലെന്നും ബാഗല്‍ ചൂണ്ടിക്കാട്ടി. ആര്‍എസ്എസിനെ കടന്നാക്രമിച്ച് ഛത്തീസ്ഗഢ് മുഖ്യമന്ത്രി രംഗത്തെത്തുന്നത് ആദ്യമായല്ല. ചിലയാളുകള്‍ ഗാന്ധിജിയെ ഓര്‍മിക്കുന്നത് ആളുകളെ കാണിക്കാന്‍ മാത്രമാണെന്ന് ബാഗല്‍ കഴിഞ്ഞയാഴ്ച്ച പറഞ്ഞിരുന്നു. ഗാന്ധി പകര്‍ന്നു നല്‍കിയ മൂല്യങ്ങളില്‍ വിശ്വസിക്കുന്നവര്‍ അല്ല അവര്‍. എന്തിന് ഗോഡ്സേയെ തള്ളിപ്പറയാനുള്ള ധൈര്യം പോലും അവര്‍ക്കില്ല. ആര്‍എസ്എസ് താത്വികാചാര്യന്‍ വി ഡി സവര്‍ക്കര്‍ ഗാന്ധിയെ വധിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായിരുന്നെന്നും ബാഗല്‍ പറയുകയുണ്ടായി. ഗാന്ധി ദര്‍ശനങ്ങള്‍ ആളുകളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ കോണ്‍ഗ്രസ് നടത്തുന്ന റാലി നയിക്കുകയാണ് ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഇപ്പോള്‍.

ആള്‍ക്കൂട്ട കൊലപാതകം എന്ന പ്രയോഗം പാശ്ചാത്യ സൃഷ്ടിയാണെന്നും ഇന്ത്യന്‍ സാഹചര്യത്തില്‍ ഉപയോഗിച്ച് രാജ്യത്തെ അപകീര്‍ത്തിപ്പെടുത്തരുതെന്നും മോഹന്‍ ഭാഗവത് പറഞ്ഞിരുന്നു. ആള്‍ക്കൂട്ട ആക്രമണമെന്നത് ഇന്ത്യന്‍ ധര്‍മ്മചിന്തയില്‍ നിന്ന് ഉരുത്തിരിഞ്ഞതല്ല. മറ്റൊരു മതത്തില്‍ നിന്നാണ് അതിന്റെ ഉത്ഭവമെന്നും മോഹന്‍ ഭാഗവത് വാദിച്ചു.

‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ജൂണിൽ അല്ല ടർബോ ജോസ് നേരത്തെ വരും, മമ്മൂട്ടി ചിത്രം മെയ് 23ന്

അയോദ്ധ്യ പ്രതിഷ്ഠദിനത്തിൽ കേരളത്തിലെ ഒരു പത്രം കൊടുത്തത് രാമരാജ്യമെന്ന്.| Dr T S Shyamkumar Interview | Election 2024

'മലയാളികൾ മാത്രമാണ് ഷമ്മിയെ ആഘോഷിക്കുന്നത്'; അങ്ങനെയുള്ളവരെ തന്റെ ജീവിതത്തിലും കണ്ടിട്ടുണ്ടെന്ന് ഫഹദ് ഫാസിൽ

17 Years of Venkat Prabhu | ഒരു ഡെയറിങ് ഫിലിം മേക്കർ

A Promise Of A24 For Independent Movies

SCROLL FOR NEXT