Politics

സ്പീക്കര്‍ തെരഞ്ഞെടുപ്പിന് പിന്നാലെ നീറ്റ് വിഷയവുമായി ഇന്ത്യാ സഖ്യമെത്തുന്നു; പ്രതിപക്ഷ ശക്തി സര്‍ക്കാര്‍ ഇനിയറിയും

സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിക്കൊണ്ട് നിലപാട് എന്തായിരിക്കുമെന്ന് പ്രഖ്യാപിച്ച പ്രതിപക്ഷം വെള്ളിയാഴ്ച ലോക്‌സഭയില്‍ പരീക്ഷാ ക്രമക്കേട് ഉന്നയിക്കാനൊരുങ്ങുന്നു. ഇന്ത്യാ സഖ്യത്തിലെ എല്ലാ പാര്‍ട്ടികളും നീറ്റ്-നെറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കും. സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വഴങ്ങിയില്ലെങ്കില്‍ വലിയ പ്രതിഷേധമായിരിക്കും സഭയിലുണ്ടാവുക. പത്തു വര്‍ഷം കാര്യമായ ശക്തിയില്ലാതിരുന്ന പ്രതിപക്ഷം 18-ാം ലോക്‌സഭയില്‍ വലിയൊരു ശക്തിയാണ്. സഖ്യകക്ഷികളുടെ പിന്തുണയില്‍ ഭരണത്തിലേറിയ ബിജെപിക്ക് ഇനി മുതല്‍ പ്രതിപക്ഷ പ്രതിഷേധത്തിന്റെ ചൂട് തൊട്ടറിയേണ്ടി വരും. വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജിയുള്‍പ്പെടെ പ്രതിപക്ഷം ആവശ്യപ്പെട്ടേക്കുമെന്നാണ് വിവരം. എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗേയുടെ വസതിയില്‍ ചേര്‍ന്ന ഇന്ത്യാ സഖ്യത്തിന്റെ യോഗത്തില്‍ ഇതു സംബന്ധിച്ച് സുപ്രധാന തീരുമാനങ്ങള്‍ എടുത്തതായും റിപ്പോര്‍ട്ടുകളുണ്ട്.

സ്പീക്കര്‍ ഓം ബിര്‍ളയും രാഷ്ട്രപതി ദ്രൗപദി മുര്‍മുവും നടത്തിയ അടിയന്തരാവസ്ഥാ പരാമര്‍ശങ്ങള്‍ വലിയ പ്രതിപക്ഷ പ്രതിഷേധത്തിന് ഇടനല്‍കിയിരുന്നു. അടിയന്തരാവസ്ഥയുടെ ഇരുണ്ട നാളുകളുടെ അന്‍പതാം വാര്‍ഷികത്തിന്റെ ഭാഗമായി അംഗങ്ങള്‍ രണ്ടു മിനിറ്റ് മൗനം പാലിക്കണമെന്ന് സ്പീക്കര്‍ പറഞ്ഞതാണ് പ്രതിഷേധത്തിന് കാരണമായത്. അജണ്ടയിലില്ലാത്ത കാര്യത്തില്‍ സ്പീക്കര്‍ പ്രമേയം അവതരിപ്പിച്ചതോടെ ആരംഭിച്ച പ്രതിപക്ഷ പ്രതിഷേധത്തില്‍ സഭ നിര്‍ത്തി വെക്കേണ്ടി വന്നു. ഇതടക്കം ശക്തമായ ഇടപെടലുകള്‍ നടത്തുകയാണ് ഇന്ത്യാ സഖ്യം.

പ്രതിപക്ഷത്തിന്റെ ഈ ഇടപെടലുകളെ പ്രതിരോധിക്കാന്‍ ചെയറിലടക്കം സ്വാധീനമില്ലാതാക്കാനുള്ള ശ്രമങ്ങള്‍ ബിജെപിയും നടത്തുന്നുണ്ട്. പ്രധാന പ്രതിപക്ഷ പാര്‍ട്ടിക്ക് ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം നല്‍കുകയെന്ന കീഴ് വഴക്കം കഴിഞ്ഞ രണ്ട് ലോക്‌സഭകൡലായി ബിജെപി ലംഘിച്ചിരുന്നു. 18-ാം ലോക്‌സഭയില്‍ പ്രതിപക്ഷം ശക്തമാണെങ്കിലും ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം എന്‍ഡിഎ ഘടകകക്ഷികളില്‍ ആര്‍ക്കെങ്കിലും നല്‍കാനാണ് നീക്കങ്ങള്‍ നടക്കുന്നത്.

തൊഴില്‍ വിപ്ലവം എന്ന മിഥ്യ: ഗിഗ് സമ്പദ് വ്യവസ്ഥയുടെ ചൂഷണവും ചരിത്രപരമായ അവകാശ നിഷേധവും

മുഖ്യമന്ത്രി പദവി, മൂന്നുപേരും അർഹരാണ് | Hibi Eden Interview

ആദ്യ ബലാല്‍സംഗ കേസില്‍ അറസ്റ്റ് തടഞ്ഞു, രണ്ടാമത്തേതില്‍ ഇല്ല; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജികളില്‍ നടന്നത്‌

പ്രവാസികള്‍ വിദേശത്തെ സ്വത്ത് ഇന്ത്യയില്‍ വെളിപ്പെടുത്തണോ? ഇന്‍കം ടാക്‌സ് വകുപ്പ് നിര്‍ദേശത്തിന്റെ യാഥാര്‍ത്ഥ്യമെന്ത്?

'മരുന്നു കമ്പനികൾക്കുള്ളിൽ നടക്കുന്നതെന്ത്'; ആകാംക്ഷ നിറച്ച് നിവിൻ പോളിയുടെ 'ഫാർമ' ട്രെയ്‌ലർ

SCROLL FOR NEXT