Politics

‘ഹിന്ദുവിന്റെ അട്ടിപ്പേറവകാശം തന്റെ കക്ഷത്താണോ?’; ചെന്നിത്തലയുടെ കപട ഹിന്ദു പരാമര്‍ശത്തിനെതിരെ രൂക്ഷ പ്രതികരണവുമായി മുഖ്യമന്ത്രി

THE CUE

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ കപട ഹിന്ദു പരാമര്‍ശത്തിനെതിരെ രൂക്ഷപ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കപട ഹിന്ദു പരാമര്‍ശം ചെന്നിത്തലയുടെ അല്‍പത്തരമാണെന്ന് പിണറായി പറഞ്ഞു. മഞ്ചേശ്വരത്തെ വോട്ടര്‍മാരുടെ മനസ്സറിഞ്ഞതിനാലാണ് സ്ഥാനാര്‍ത്ഥിയെ ആക്ഷേപിക്കുന്നത്. ഇടത് സ്ഥാനാര്‍ത്ഥി വിശ്വാസി ആയതാണ് പ്രശ്‌നമാക്കുന്നതെന്നും പിണറായി പറഞ്ഞു.

പ്രതിപക്ഷനേതാവ് ആ സ്ഥാനത്തിന് ചേര്‍ന്ന ഒരു പദമാണോ ഈ സ്ഥാനാര്‍ഥിയെക്കുറിച്ച് പറഞ്ഞത്. കപടഹിന്ദു എന്നല്ലേ പറഞ്ഞത്. ഹിന്ദുവിന്റെ അട്ടിപ്പേറവകാശം തന്റെ കക്ഷത്ത് ആരെങ്കിലും ഏല്‍പ്പിച്ച് വെച്ചിട്ടുണ്ടോ? 
മുഖ്യമന്ത്രി

മഞ്ചേശ്വരത്തെ ഇടത് സ്ഥാനാര്‍ത്ഥി ശങ്കര്‍ റൈ കപട ഹിന്ദുവാണെന്ന രമേശ് ചെന്നിത്തലയുടെ പരാമര്‍ശത്തിനെതിരെ എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു. യുഡിഎഫ് കുടുംബയോഗങ്ങളില്‍ ശങ്കര്‍ റൈയെ കപട ഹിന്ദു, സംഘി എന്നിങ്ങനെ ചെന്നിത്തല വിശേഷിപ്പിച്ചതായി എല്‍ഡിഎഫ് ആരോപിക്കുന്നു.

ശങ്കര്‍ റൈ കമ്മ്യൂണിസ്റ്റ് വേഷമിട്ട സംഘപരിവാറുകാരനാണെന്ന് കെപിസിസി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും പ്രസ്താവന നടത്തുകയുണ്ടായി. ശങ്കര്‍ റൈ ബിജെപി സ്ഥാനാര്‍ത്ഥി രവീശ തന്ത്രി കുണ്ടാറിന്റെ അനുഗ്രഹം വാങ്ങിയത് ചൂണ്ടിക്കാട്ടിയായിരുന്നു മുല്ലപ്പള്ളിയുടെ പരാമര്‍ശം.

പൂജാ വഴിപാടുകള്‍ക്ക് ശേഷമാണ് മഞ്ചേശ്വരത്തെ സിപിഐഎം സ്ഥാനാര്‍ത്ഥി നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചത്.

ശബരിമലയില്‍ 'ആചാരലംഘനം' നടത്തുന്നത് അംഗീകരിക്കാനാകില്ലെന്ന് ശങ്കര്‍ റൈ പറഞ്ഞത് വിവാദമായിരുന്നു. ശബരിമലയില്‍ പോകുന്ന യഥാര്‍ത്ഥ വിശ്വാസിയായ കമ്മ്യൂണിസ്റ്റാണ് താന്‍. ശബരിമലയിലെ ആചാരക്രമങ്ങള്‍ പാലിക്കാതെ ആര് പോയാലും തെറ്റാണ്. എന്നാല്‍ യുവതികള്‍ക്കും വ്രതാനുഷ്ഠാന കര്‍മ്മങ്ങള്‍ക്ക് അകത്തുനിന്നുകൊണ്ട് പ്രവേശിക്കാമെന്നും അത് തട്ടിക്കളഞ്ഞുകൊണ്ടോ അതിന് എതിരായോ ചെയ്യാന്‍ പാടില്ലെന്ന് പറയുന്ന പ്രസ്ഥാനമാണ് തന്റേതെന്നും റൈ പ്രതികരിച്ചു.

‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ബാഹുൽ രമേശ്, ദിൻജിത്ത് അയ്യത്താൻ എന്നീ പേരുകളാണ് 'എക്കോ'യിലേക്കുള്ള എക്സൈറ്റ്മെന്റിന് പ്രധാന കാരണം: സന്ദീപ് പ്രദീപ്

വിലായത്ത് ബുദ്ധ കണ്ട ഒരാൾ എന്ന നിലയിൽ പറയുകയാണ് സച്ചി ഈ സിനിമയെ ഓർത്ത് അഭിമാനിച്ചേനെ: പൃഥ്വിരാജ്

അടൂരിന്റെ നായകനായി വീണ്ടും മമ്മൂട്ടി; നിർമാണം മമ്മൂട്ടിക്കമ്പനി

ദുബായില്‍ ദ​മാ​ക്​ ഐ​ല​ൻ​ഡ്​​സ്​ 2 വരുന്നു

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

SCROLL FOR NEXT