Politics

'കെജ്രിവാളിനെതിരെ ഇഡിക്ക് തെളിവുകളില്ല'; ജാമ്യം നല്‍കിയ കോടതി നടത്തിയത് രൂക്ഷ വിമര്‍ശനം

മദ്യനയവുമായി ബന്ധപ്പെട്ട അഴിമതിയാരോപണത്തില്‍ അരവിന്ദ് കെജ്രിവാളിനെതിരെ നേരിട്ടുള്ള തെളിവുകള്‍ നല്‍കാന്‍ ഇഡിക്ക് കഴിഞ്ഞിട്ടില്ലെന്ന് വിചാരണക്കോടതി. കെജ്രിവാളിന് വ്യാഴാഴ്ച ജാമ്യം അനുവദിച്ച ഡല്‍ഹി റോസ് അവന്യൂ കോടതി അവധിക്കാല ജഡ്ജി ന്യായ് ബിന്ദുവാണ് വിധിന്യായത്തില്‍ ഈ നിരീക്ഷണം നടത്തിയത്. കെജ്രിവാളിന്റെ അഭിഭാഷകന്‍ ഉന്നയിച്ച വാദങ്ങള്‍ അംഗീകരിച്ച കോടതി ഇഡിക്കെതിരെ രൂക്ഷമായ ഭാഷയിലാണ് വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. കോടതിയില്‍ സമര്‍പ്പിച്ച തെളിവുകള്‍ മതിയാകില്ലെന്ന് മനസിലായതിനാല്‍ എങ്ങനെയും അവ കണ്ടെത്താന്‍ ശ്രമിക്കുകയാണ് ഇഡിയെന്നും കോടതി കുറ്റപ്പെടുത്തി.

കെജ്രിവാള്‍ നിര്‍ദേശിച്ചത് അനുസരിച്ചാണ് കേസിലെ മറ്റൊരു പ്രതിയായ വിജയ് നായര്‍ പ്രവര്‍ത്തിച്ചതെന്ന ആരോപണത്തില്‍ തെളിവുകള്‍ ഹാജരാക്കാന്‍ ഇഡിക്ക് സാധിച്ചിട്ടില്ല. വിനോദ് ചൗഹാനില്‍ നിന്ന് പിടികൂടിയ ഒരു കോടി രൂപ മദ്യനയവുമായി ബന്ധപ്പെട്ട അഴിമതിയാരോപണത്തിന്റെ ഭാഗമാണെന്ന് സ്ഥാപിക്കാന്‍ ഇഡിക്ക് കഴിഞ്ഞിട്ടില്ല. സിബിഐ രജിസ്റ്റര്‍ ചെയ്ത കേസിലോ ഇസിഐ പ്രഥമ വിവര റിപ്പോര്‍ട്ടിലോ തന്റെ പേരില്ലെന്ന കെജ്രിവാളിന്റെ വാദത്തിലോ വ്യക്തമായ വിശദീകരണം നല്‍കാനും കേന്ദ്ര ഏജന്‍സിക്ക് കഴിഞ്ഞിട്ടില്ല. സ്വാഭാവിക നീതി ഉറപ്പാക്കുന്ന വിധത്തില്‍ വേണം ഇഡി നടപടികളെടുക്കാനെന്നും കോടതി പറഞ്ഞു.

ഒരു കുറ്റകൃത്യത്തിന് പിന്നിലെ വസ്തുതകള്‍ വെളിപ്പടാന്‍ ഒരു പ്രതിയെ മാപ്പുസാക്ഷിയാക്കുന്നതിലൂടെയോ ജാമ്യം നല്‍കുന്നതിലൂടെയോ സാധിക്കുമെന്ന ഇഡി വാദത്തെയും കോടതി തള്ളി. ആരെ വേണമെങ്കിലും കുടുക്കാന്‍ ഈ വാദത്തിന് അംഗീകാരം ലഭിച്ചാല്‍ സാധിക്കുമെന്ന് വിലയിരുത്തിയ കോടതി കേന്ദ്ര അന്വേഷണ ഏജന്‍സി പക്ഷപാതപരമായാണ് പ്രവര്‍ത്തിക്കുന്നതെന്ന അനുമാനത്തില്‍ എത്തിച്ചേരാന്‍ പ്രേരിപ്പിക്കുകയാണെന്നും വ്യക്തമാക്കി.

വ്യാഴാഴ്ച വൈകിട്ടാണ് റോസ് അവന്യൂ കോടതി കെജ്രിവാളിന് ജാമ്യം അനുവദിച്ചത്. ഇതിനെതിരെ ഇഡി ഹൈക്കോടതിയെ സമീപിക്കുകയും ഇഡി നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതു വരെ ജാമ്യം സ്റ്റേ ചെയ്യുകയും ചെയ്തു. മാര്‍ച്ച് 21നാണ് കെജ്രിവാള്‍ അറസ്റ്റിലായത്. പിന്നീട് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇടക്കാല ജാമ്യം അനുവദിച്ചെങ്കിലും ജൂണ്‍ 2ന് ജയിലിലേക്ക് മടങ്ങിയിരുന്നു. ജയിലിലായി മൂന്നു മാസം തികയുന്ന വെള്ളിയാഴ്ച കെജ്രിവാള്‍ മോചിതനാകുമെന്ന പ്രതീക്ഷയില്‍ ആംആദ്മി പ്രവര്‍ത്തകര്‍ സ്വീകരണ പരിപാടികള്‍ക്ക് തയ്യാറെടുത്തിരുന്നു.

സിദ്ധാര്‍ത്ഥ് വരദരാജനും കരണ്‍ ഥാപ്പറിനും എതിരായ രാജ്യദ്രോഹക്കേസ് യഥാര്‍ത്ഥ ജേണലിസത്തെ ഭീഷണിപ്പെടുത്താനുള്ള ശ്രമം

എന്തുകൊണ്ട് ഇന്നാരീറ്റുവിന്‍റെ ഹോളിവുഡ് സിനിമയില്‍ നിന്നും പിന്മാറി? ഫഹദ് ഫാസില്‍ പറയുന്നു

അമ്മ മരിച്ച സമയത്തുള്ള പാട്ടില്‍ തിത്തിത്താരാ തിത്തിത്തൈ എങ്ങനെ വരും? താന്‍ വരിയെഴുതിയ ആ പാട്ടിനെക്കുറിച്ച് മനു മഞ്ജിത്ത്

അതുപോലുള്ള കഥാപാത്രങ്ങള്‍ ലഭിച്ചിട്ടില്ല, കിട്ടുമ്പോള്‍ വല്ലാത്ത കൊതിയാണ്: ഹരിശ്രീ അശോകന്‍

ഇന്ത്യയില്‍ ഒളിഗാര്‍ക്കിയും ജാതിയും പ്രവര്‍ത്തിക്കുന്നത് നെപോട്ടിസത്തിലൂടെ |PROF. DR. G. MOHAN GOPAL|DINU VEYIL

SCROLL FOR NEXT