Politics

‘പിന്നോക്ക വിഭാഗങ്ങളെ തഴയുന്നു’; കോണ്‍ഗ്രസില്‍ മുന്നോക്ക പ്രീണനമെന്ന് കെപിസിസി ഒബിസി വിഭാഗം

THE CUE

കോണ്‍ഗ്രസ് പാര്‍ട്ടി മുന്നോക്കസമുദായ പ്രീണനം നടത്തി പിന്നോക്ക വിഭാഗങ്ങളെ തഴയുകയാണെന്ന് കെപിസിസി ഒബിസി വിഭാഗം. ഈഴവരും മുസ്ലീങ്ങളും അടക്കമുള്ള പിന്നോക്കക്കാര്‍ക്ക് പാര്‍ട്ടിയില്‍ അര്‍ഹമായ പ്രാതിനിധ്യം ലഭിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഒബിസി വിഭാഗം ജനറല്‍ സെക്രട്ടറി ബാബു നാസര്‍ രംഗത്തെത്തി. തൃശൂര്‍ അതിരപ്പിള്ളിയില്‍ നടന്ന ഒബിസി ഡിപ്പാര്‍ട്‌മെന്റ് ക്യാംപില്‍ അവതരിപ്പിച്ച പ്രമേയത്തിലാണ് പ്രാതിനിധ്യത്തിന്റെ കണക്കുകള്‍ നിരത്തിക്കൊണ്ടുള്ള വിമര്‍ശനം.

മുസ്ലീം സമുദായത്തിന് അര്‍ഹമായ പ്രാതിനിധ്യം കിട്ടുന്നില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 15 സീറ്റ് നേടിയ കോണ്‍ഗ്രസിന് ഒരു മുസ്ലീം പ്രതിനിധിയെപ്പോലും ജയിപ്പിക്കാന്‍ സാധിച്ചില്ല.
കെപിസിസി ഒബിസി വിഭാഗം

ന്യൂനപക്ഷ ഏകീകരണം മൂലമാണ് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടാനായത്. അത് വരുന്ന തദ്ദേശ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും ആവര്‍ത്തിക്കുമെന്ന് വിശ്വസിക്കുന്നത് തികഞ്ഞ മൗഡ്യമാണ്.

കോണ്‍ഗ്രസിന് ഇപ്പോള്‍ നിയമസഭയില്‍ ഒരു ഈഴവ സാമാജികന്‍ പോലുമില്ല. കേരളത്തില്‍ 27 ശതമാനം വരുന്ന സമുദായമാണിത്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഈഴവസാന്നിധ്യം യാഥാര്‍ത്ഥ്യബോധത്തോടെ ഉറപ്പാക്കാന്‍ നേതൃത്വത്തിന് കഴിയുന്നില്ലെന്നും കെപിസിസി ഒബിസി വിഭാഗം കുറ്റപ്പെടുത്തുന്നു.

2001ല്‍ കേരള നിയമസഭയില്‍ കോണ്‍ഗ്രസിന് 12 ഈഴവ അംഗങ്ങളും ക്യാബിനറ്റില്‍ നാല് അംഗങ്ങലും ഒരു സ്പീക്കറും ഉണ്ടായിരുന്നത് 2011 നിയമസഭയില്‍ 3 അംഗങ്ങളും ക്യാബിനറ്റില്‍ രണ്ടുപേരുമായി ചുരുങ്ങി. 2016ല്‍ അത് ഒന്നായി ഇപ്പോള്‍ പൂജ്യവും.  
കെപിസിസി ഒബിസി വിഭാഗം  

കെപിസിസി ഭാരവാഹികളുടെ എണ്ണത്തിലും ഈ കുറവ് കാണാവുന്നതാണ്. നിലവില്‍ ഈഴവവിഭാഗത്തില്‍ നിന്ന് 3 ഡിസിസി പ്രസിഡന്റുമാര്‍ മാത്രമാണുള്ളത്. പാര്‍ട്ടിക്കൊപ്പം നിന്നിരുന്ന മറ്റ് പിന്നോക്ക സമുദായങ്ങളായിരുന്ന ധീവര, വിശ്വകര്‍മ്മ, ലത്തീന്‍ കത്തോലിക്ക, നാടാര്‍ തുടങ്ങിയവര്‍ കോണ്‍ഗ്രസില്‍ നിന്ന് അകലുകയാണ്. കേരളത്തില്‍ ബിജെപി ലക്ഷ്യം വെക്കുന്നത് ഈഴവരുള്‍പ്പെടെയുള്ള മറ്റ് പിന്നോക്ക സമുദായങ്ങളെയാണെന്ന് മനസിലാക്കുന്നതില്‍ കോണ്‍ഗ്രസ് നേതൃത്വം പരാജയപ്പെടുകയാണെന്നും പ്രമേയത്തില്‍ പറയുന്നു.

'പുറത്തിറങ്ങുമ്പോൾ നീ സൂക്ഷിച്ചോ, ക്ലീൻ ഷേവ് ഒക്കെ ചെയ്ത് നടന്നോ എന്ന് ലാൽ സാർ പറഞ്ഞു'; 'തുടക്കം' ഓർമ്മകൾ പങ്കുവെച്ച് ആഷിഷ് ജോ ആന്റണി

പൂക്കി നിവിൻ ഓണം തൂക്കാൻ വരുന്നു; 'ബത്‍ലഹേം കുടുംബ യൂണിറ്റ്' ഹൈ വോൾട്ടേജ് ട്രെയിലർ പുറത്ത്

'കഥയിലെ രാജകുമാരിയും' എന്ന ഗാനം ആദ്യം ചന്ദ്രലേഖ എന്ന സിനിമക്ക് വേണ്ടി തയ്യാറാക്കിയത്: ബേണി

ഐ ആം ഗെയിം ഓണത്തിന് ഇല്ല; റിലീസ് സെപ്റ്റംബർ 3ന്

അളക്കപ്പെടാത്ത യുവത്വം

SCROLL FOR NEXT