News n Views

വാളയാര്‍: ‘പ്രതിയാക്കാന്‍ ശ്രമിച്ച നിരപരാധി ആത്മഹത്യ ചെയ്തു’; മകന്‍ ജീവനൊടുക്കിയത് പൊലീസ് മര്‍ദ്ദനം മൂലമെന്ന് അമ്മ

THE CUE

വാളയാറില്‍ കേസില്‍ പൊലീസും അന്വേഷണസംഘവും നടത്തിയ അട്ടിമറികള്‍ വെളിപ്പെട്ടതിന് പിന്നാലെ കസ്റ്റഡി മരണത്തേത്തുടര്‍ന്ന് യുവാവ് ആത്മഹത്യ ചെയ്തത് ഓര്‍മ്മിപ്പിച്ച് അമ്മ. വാളയാര്‍ കേസില്‍ പൊലീസ് ചോദ്യം ചെയ്ത് വിട്ടയച്ച ശേഷം ജീവനൊടുക്കിയ ജോണ്‍ പ്രവീണിന്റെ അമ്മ എലിസബത്ത് റാണിയാണ് ഗുരുതര ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. കേസില്‍ പ്രതി ചേര്‍ക്കപ്പെടുകയോ രേഖകളില്‍ പരാമര്‍ശിക്കപ്പെടുകയോ ചെയ്യാത്ത ആളായിരുന്നു പ്രവീണ്‍. പൊലീസ് പ്രവീണിനെ അനധികൃതമായി കസ്റ്റഡിയില്‍ വെച്ചെന്നും ക്രൂരമായി മര്‍ദ്ദിച്ചെന്നും എലിസബത്ത് റാണി മലയാള മനോരമ ദിനപത്രത്തോട് പ്രതികരിച്ചു.

പ്രധാനപ്രതിയുമായുള്ള സുഹൃത്ത് ബന്ധത്തിന്റെ പേരിലാണ് പ്രവീണിനെ പൊലീസ് പിടികൂടിയതെന്ന് എലിസബത്ത് പറയുന്നു. രണ്ടാമത്തെ പെണ്‍കുട്ടിയുടെ മരണത്തിന് ശേഷം പ്രവീണിനെ അന്നത്തെ കസബ സിഐ കസ്റ്റഡിയിലെടുത്തു. പിറ്റേന്ന് മകനെ അന്വേഷിച്ച് സ്റ്റേഷനിലെത്തിയപ്പോള്‍ അങ്ങനെയൊരാളെ കൊണ്ടുവന്നിട്ടില്ലെന്ന് പൊലീസ് കള്ളം പറഞ്ഞു. കരഞ്ഞുചോദിച്ചപ്പോള്‍ സിഐ വരുമ്പോള്‍ മകനെ കാണിക്കാമെന്ന് പൊലീസ് മറുപടി നല്‍കി. സിഐ എത്തിയപ്പോള്‍ മുറിയില്‍ പൂട്ടിയിട്ടിരുന്ന മകനെ കൂടെ വിടുകയാണുണ്ടായതെന്ന് എലിസബത്ത് പറഞ്ഞു.

രക്തം തടിച്ചുകിടന്ന ഉള്ളംകാലുകള്‍ കാണിച്ച്, എനിക്ക് ഇനി ജോലിക്ക് പോകാന്‍ കഴിയില്ലമ്മേ എന്ന് പറഞ്ഞ് അവന്‍ കരഞ്ഞു.
എലിസബത്ത് റാണി

ദിവസങ്ങള്‍ക്ക് ശേഷം പ്രധാനപ്രതിയുടെ സഹോദരന്‍ വീട്ടിലെത്തി മകനെ കൂട്ടിക്കൊണ്ടുപോയി. മൂന്ന് ദിവസത്തിന് ശേഷം തിരിച്ചെത്തിയപ്പോള്‍ കുറ്റമേല്‍ക്കാന്‍ ആവശ്യപ്പെട്ടെന്ന് പറഞ്ഞ് പ്രവീണ്‍ പൊട്ടിക്കരഞ്ഞു. പിറ്റേന്ന് സ്റ്റേഷനിലെത്തി ഒപ്പിടണമെന്ന് പൊലീസ് ആവശ്യപ്പെട്ടിരുന്നു. രാവിലെ ജോലിക്ക് പോയ സമയത്ത് മകന്‍ ആത്മഹത്യ ചെയ്‌തെന്നും എലിസബത്ത് റാണി പറയുന്നു.

പ്രവീണിന്റെ ആത്മഹത്യാക്കുറിപ്പ്

“ഒരു തെറ്റും ചെയ്യാതെ നാട്ടുകാരുടെ മുന്നില്‍ ഞാന്‍ അപമാനിക്കപ്പെട്ടു. ഇനി വയ്യ, എന്റെ മരണത്തിന് ആരും കാരണമല്ല. എന്റെ വീട്ടുകാരെ ഉപദ്രവിക്കരുത്.”

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ശൈഖ് അൻസാരി അവാർഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റീവ് മെഡിസിന് സമ്മാനിച്ചു

ക്യാമറക്കണ്ണിലെ 'വായനോത്സവം'

'ചങ്ക് പറിച്ച് തരണം, സുമലത പറഞ്ഞാ തരും ' ; സുഷിൻ ശ്യാമിന്റെ ആലാപനത്തിൽ പ്രേമലോല, ഹൃദയഹാരിയായ പ്രണയകഥയിലെ പുതിയ ഗാനം

ബംഗാളിന് വലുത് ദീദിയോ മോദിയോ? |ലോക്സഭാ തെരെഞ്ഞെടുപ്പ് 2024

'ആനന്ദൻ ഒരാളെ ഇങ്ങനെ സ്നേഹിക്കുന്നത് ഞാൻ ആദ്യമായിട്ടാ കാണുന്നത്' ; ഗുരുവായൂരമ്പല നടയിൽ ട്രെയ്‌ലർ

SCROLL FOR NEXT