News n Views

അഖിലിനെ കുത്തിയ കത്തി ഒളിപ്പിച്ചത് ചവറുകൂനയ്ക്കുള്ളില്‍, കണ്ടെടുത്തത് പ്രതികളെ ക്യാംപസില്‍ എത്തിച്ചുള്ള തെളിവെടുപ്പില്‍ 

THE CUE

യൂണിവേഴ്‌സിറ്റി കോളജ് വിദ്യാര്‍ത്ഥി അഖിലിനെ കുത്തിപ്പരിക്കേല്‍പ്പിക്കാന്‍ ഉപയോഗിച്ച കത്തി ക്യാംപസില്‍ നിന്ന് കണ്ടെടുത്തു. തെളിവെടുപ്പിനിടെ മുഖ്യപ്രതികളായ ശിവരഞ്ജിത്തും നസീമുമാണ് കത്തി ഒളിപ്പിച്ച സ്ഥലം കാട്ടിക്കൊടുത്തത്. അഖിലിനെ കുത്തിയ സ്ഥലത്തോട് ചേര്‍ന്ന് ചവറുകൂനയ്ക്ക് ഉള്ളിലാണ് പ്രതികള്‍ ആയുധം ഒളിപ്പിച്ചത്. ഒന്നാം പ്രതി ശിവരഞ്ജിത്താണ് കത്തി എടുത്തുകൊടുത്തതെന്ന് പൊലീസ് പറയുന്നു. ഇരുവരെയും ക്യാമ്പസിലെ യൂണിയന്‍ ഓഫീസിലെത്തിച്ചും തെളിവെടുപ്പ് നടത്തി. ഏറെ നേരത്തെ ചോദ്യം ചെയ്യലിനൊടുവിലാണ് കത്തി ഒളിപ്പിച്ച സ്ഥലം പ്രതികള്‍ വെളിപ്പെടുത്തിയതെന്നാണ് പൊലീസിന്റെ വിശദീകരണം.

കയ്യില്‍ ഒതുങ്ങുന്ന രീതിയിലുള്ള ചെറിയ കത്തിയാണ് ഉപയോഗിച്ചതെന്നും പൊലീസ് പറയുന്നു. സംഭവത്തില്‍ ഉള്‍പ്പെട്ട 16 പേരെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതില്‍ 6 പേരാണ് പിടിയിലായത്. ശേഷിക്കുന്ന പ്രതികള്‍ക്കായി തിരച്ചില്‍ തുടരുകയാണ്. എസ്എഫ്‌ഐ യൂണിറ്റ് നേതാക്കളുടെ ധാര്‍ഷ്ട്യം ചോദ്യം ചെയ്തതിനാണ് ഇവര്‍ അഖിലിനെ ആക്രമിച്ചതെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടിലെ പരാമര്‍ശം. ഒന്നുമുതല്‍ അഞ്ചുവരെയുള്ള പ്രതികള്‍ അഖിലിനെ പിടിച്ചുനിര്‍ത്തുകയും ഒന്നാം പ്രതി ശിവരഞ്ജിത്ത് കുത്തുകയും ചെയ്‌തെന്ന് പൊലീസ് വ്യക്തമാക്കുന്നു. നെഞ്ചില്‍ കുത്തേറ്റ അഖില്‍ ചികിത്സയില്‍ തുടരുകയാണ്.

യഥാർത്ഥ സംഭവങ്ങൾ ഇക്കുറിയും പശ്ചാത്തലമാകും, ഓപ്പറേഷൻ കംബോഡിയ 2026 നവംബർ-ഡിസംബറോടെ തുടങ്ങാനാണ് പ്ലാൻ: തരുൺ മൂർത്തി അഭിമുഖം

'തിയേറ്റർ' റിലീസിനോടനുബന്ധിച്ച് 'അൺറിട്ടൺ ബൈ ഹെർ' കാമ്പയിൻ; അപൂർവമായ മേഖലകളിലൂടെ സഞ്ചരിച്ച വനിതകളെ ആദരിച്ചു

'എപ്പോഴാണ് ഷൂട്ടിങ് ആരംഭിക്കുന്നത് എന്നാണ് നൈറ്റ് റൈഡേഴ്‌സിന്റെ കഥ കേട്ടയുടൻ മാത്യു ചോദിച്ചത്'; നൗഫൽ അബ്ദുള്ള

ടിജെഎസ് ജോർജ്: ടൈം അമ്പരന്ന ഏഷ്യാവീക്ക് 'ഘോഷയാത്ര'

'പുഴു' പോലെ ശക്തമായ രാഷ്ട്രീയം പറയുന്ന സിനിമയല്ല പാതിരാത്രി: റത്തീന

SCROLL FOR NEXT